ലോകത്തിലെ ഏറ്റവും വലിയ ബുള്ളറ്റ് ട്രെയിന്‍ ഇനി ജപ്പാന് സ്വന്തം

ലോകത്തിലെ ഏറ്റവും വലിയ ബുള്ളറ്റ് ട്രെയിന്‍ ഇനി ജപ്പാന് സ്വന്തം. ചൈനയുടെ റെക്കോര്‍ഡാണ് ഇതോടെ ജപ്പാന്‍ മറികടന്നത്. ആല്‍ഫ എക്‌സ് പതിപ്പിന്റെ വേഗത മണിക്കൂറില്‍ 400 കിലോമീറ്ററാണ്.
ചൈനീസ് ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 390 കിലോമീറ്ററാണ്. ഇതോടെ ചൈന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജപ്പാന്‍ മൂന്ന് വര്‍ഷം മുമ്ബ് തുടങ്ങിയ പ്രൊജക്ടാണിത്. പരീക്ഷണയോട്ടത്തില്‍ 360 കിലോമീറ്റര്‍ വേഗതയിലാണ് ആല്‍ഫ എക്‌സ് ഓടിയത്. ഇതിന് മണിക്കൂറില്‍ 400 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും.
പത്ത് കോച്ചുകള്‍ ഉള്‍പ്പെടുന്ന ട്രെയിനാണ് പരീക്ഷണയോട്ടം നടത്തിയത്. സെണ്ടായിക്കും അവോമോറിക്കും ഇടയിലായിരുന്നു പരീക്ഷണയോട്ടം. അര്‍ദ്ധരാത്രിയിലായിരുന്നു ട്രെയിനിന്റെ പരീക്ഷണ ഓട്ടം. ആഴ്ചയില്‍ രണ്ടുതവണ ഇത്തരത്തില്‍ പരീക്ഷഓട്ടം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം 2020 ഒളിംപിക്‌സ് ലക്ഷ്യമിട്ട് ജപ്പാന്‍ ആരംഭിച്ച മറ്റൊരു ബുള്ളറ്റ് ട്രെയിന്‍ ഷിന്‍കാന്‍സെന്‍ എന്‍ 700എസും പരീക്ഷണയോട്ടം നടത്തുന്നുണ്ട്. മണിക്കൂറില്‍ 300 കിലോമീറ്ററാണ് ഇതിന്റെ വേഗത.
https://www.facebook.com/Malayalivartha


























