ശ്രീലങ്കയില്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ മുറിവ് ഉണങ്ങും മുമ്പ് ബുര്‍ക്കിനോ ഫാസോയില്‍ പള്ളിക്കു നേരെ ആക്രമണം; പുരോഹിതനുള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു; ഞായറാഴ്ച ആരാധനയ്ക്കിടെയായിരുന്നു അക്രമികള്‍ വെടിയുതിര്‍ത്തത്

ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ കത്തോലിക്ക പള്ളിക്കു നേര്‍ക്കുണ്ടായ വെടിവയ്പില്‍ പുരോഹിതനുള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ആരാധനയ്ക്കിടെയായിരുന്നു അക്രമികള്‍ വെടിയുതിര്‍ത്തത്. ഇവര്‍ പള്ളി അഗ്‌നിക്കിരയാക്കുകയും ചെയ്തു.
വടക്കന്‍ ബുര്‍ക്കിനോ ഫാസോയിലെ ഡാബ്ലോയില്‍ പ്രാദേശിക സമയം രാവിലെ ഒമ്ബതിനായിരുന്നു സംഭവം. തോക്കുധാരികളായ അക്രമികള്‍ പള്ളിയിലേക്ക് ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പിനു ശേഷം പള്ളിക്കു തീയിട്ടു. പിന്നീട് അക്രമികള്‍ രക്ഷപെട്ടു. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ ബുര്‍ക്കിനോ ഫാസോയില്‍ പള്ളികള്‍ക്കു നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമായിരുന്നു ഇത്.
https://www.facebook.com/Malayalivartha


























