ഈസ്റ്റര്‍ സ്‌ഫോടന പരമ്പരക്കു പിന്നാലെ ശ്രീലങ്കയില്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും നേരെയുള്ള അക്രമത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു

ഈസ്റ്റര്‍ സ്‌ഫോടന പരമ്പരക്കു പിന്നാലെ ശ്രീലങ്കയില്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും നേരെയുള്ള അക്രമത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ 45കാരനാണ് പുട്ടലം ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ജനക്കൂട്ടം ഇയാളെ ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. കലാപത്തില്‍ കൊല്ലപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇയാള്‍. സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് കര്‍ഫ്യൂ വ്യാപിപ്പിച്ചു. കഴിഞ്ഞദിവസം രാജ്യത്ത് ഫേസ്ബുക്ക്, വാട്‌സ്ആപ് അടക്കം സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പടിഞ്ഞാറന്‍ ജില്ലയായ കുറുനെഗലയില്‍ നിരവധി പള്ളികളും വീടുകളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യുവാക്കളുടെ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സൈനിക വക്താവ് സുമിത് അട്ടപ്പട്ടു വ്യക്തമാക്കി. മുസ്‌ലിം ഭൂരിപക്ഷ പട്ടണമായ കിനിയാമയിലെ അബ്‌റാര്‍ മസ്ജിദ് ഞായറാഴ്ച രാത്രി തകര്‍ക്കപ്പെട്ടു.
വാതിലുകളുടെയും ജനാലകളുടെയും ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍ പള്ളിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഏഴ് ഇരുചക്രവാഹനങ്ങളും അഗ്‌നിക്കിരയാക്കി. ബുദ്ധസന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പള്ളി ഭാരവാഹികള്‍ ആരോപിച്ചു. പടിഞ്ഞാറന്‍ തീരപട്ടണമായ ചിലാവിലും ഞായറാഴ്ച സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി.
https://www.facebook.com/Malayalivartha