വർഷങ്ങളായി നീണ്ട പ്രണയം... കുഞ്ഞ് ജനിച്ചതോടെ പ്രണയബന്ധം അവസാനിപ്പിച്ചതോടെ രോഷാകുലനായി കാമുകന്‍; വീട്ടിൽ കയറി കുഞ്ഞിന്റെ അടിവയറ്റില്‍ മൂന്നു തവണ കുത്തിപ്പ... കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാമുകിയ്ക്കും അഞ്ച് തവണ കുത്തേറ്റു; ഞെട്ടലോടെ നാട്ടുകാരും ബന്ധുക്കളും

ഏറെ നാള്‍ നീണ്ട ചികിത്സയ്ക്കൊടുവിലാണ് അമ്മയും കുഞ്ഞും ആരോഗ്യം വീണ്ടെടുത്തത്. ആക്രമണ ശേഷം ഖാനെ പൊലീസ് പിടികൂടിയെങ്കിലും അയാള്‍ കുറ്റം നിഷേധിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം വിചാരണ തുടങ്ങിയപ്പോള്‍ താന്‍ കുറ്റക്കാരനാണെന്ന് ഖാന്‍ കോടതിക്കു മുന്നില്‍ ഏറ്റു പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് കാലങ്ങളായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതോടെ കുപിതനായ കാമുകന്‍ കാമുകിക്കും കുഞ്ഞിനും നേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. കഴിഞ്ഞ ജൂണില്‍ പശ്ചിമ ലണ്ടനിലാണ് സംഭവമുണ്ടായത്.
22 വയസുള്ള രെഹാന്‍ ഖാനാണ് മുന്‍ കാമുകി സല്‍മാ ഷെയ്ഖിനെ(33)യും അവരുടെ 11 മാസം പ്രായമുള്ള കുഞ്ഞിനെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഫെല്‍ത്താമിലുള്ള സല്‍മയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. വര്‍ഷങ്ങളായി തുടര്‍ന്ന പ്രേമബന്ധം പൊടുന്നനെ അവസാനിപ്പിച്ചതാണ് ആക്രമണത്തിനു പ്രേരിപ്പിച്ചതെന്ന് രെഹാന്‍ ഖാന്‍ കോടതിയില്‍ സമ്മതിച്ചു. ജൂണ്‍ നാലിന് വൈകിട്ട് നാലരയോടെ സല്‍മയുടെ വീട്ടിലെത്തിയ ഖാന്‍ കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. കുഞ്ഞിന്റെ അടിവയറ്റില്‍ മൂന്നു തവണ ഇയാള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സല്‍മയ്ക്കും അഞ്ച് തവണ കുത്തേറ്റു.
https://www.facebook.com/Malayalivartha


























