ഐടി മേഖലയില്‍ അമേരിക്കന്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കമ്പനികളുടെ ടെലി കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ട്രംപ്

ഐടി മേഖലയില്‍ അമേരിക്കന്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കമ്പനികളുടെ ടെലി കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് . ബുധനാഴ്ചയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് ട്രംപ് ഇറക്കിയത് .
വിദേശ ടെലികോം കമ്ബനികള്‍ യുഎസിലെ കമ്ബനികളെയും വിവരസാങ്കേതിക വിദ്യയെയും അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം ഒരു കമ്പനിയുടെയും പേര് എടുത്ത് പറയുന്നില്ലെങ്കിലും ചൈനീസ് കമ്പനിയായ ഹുവായിയെ ഉദ്ദേശിച്ചാണ് ട്രംപ് ഇത്തരത്തിലുള്ള നടപടിയെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു .
https://www.facebook.com/Malayalivartha


























