ഇന്ത്യക്കായി വ്യോമപാത ഉടന്‍ തുറന്നുകൊടുക്കേണ്ടതില്ലെന്ന് പാക്കിസ്ഥാന്‍

ഇന്ത്യക്കായി വ്യോമപാത ഉടന്‍ തുറന്നുകൊടുക്കേണ്ടതില്ലെന്ന് പാക്കിസ്ഥാന്‍. ഈ മാസം 30 വരെ വ്യോമപാതകള്‍ അടച്ചിടാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ ആരുവരുമെന്ന് അറിഞ്ഞിട്ട് ഇക്കാര്യം ആലോചിച്ചാല്‍ മതിയെന്നാണ് പാക് തീരുമാനം.
ബുധനാഴ്ച പാക് സിവില്‍ ഏവിയേഷന്റെ ഉന്നത ഉദ്യോഗസ്ഥരും പ്രതിരോധ വകുപ്പിലെ ഉന്നതരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മേയ് 30 ന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് യോഗത്തിലുണ്ടായ തീരുമാനം. കഴിഞ്ഞ ഫെബ്രുവരി 27 ന് ആണ് പാക് വ്യോമപാത അടച്ചത്.
ബാലാകോട്ട് വ്യോമാക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസം എല്ലാ വിമാനത്താവളങ്ങളും അടച്ചിച്ചിടാന്‍ പാക്കിസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം വ്യോമപാതയും അടച്ചിട്ട് ആഭ്യാന്തര, രാജ്യാന്തര വിമാനങ്ങളുടെ പോക്കുവരവ് പൂര്‍ണമായും നിര്‍ത്തലാക്കി. എന്നാല്‍ മാര്‍ച്ച് 26ന് പാക്കിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പിഐഎയ്ക്കു വേണ്ടി എയര്‍പോര്‍ട്ടുകള്‍ തുറന്നു.
രാജ്യാന്തര വിമാനങ്ങളും അനുവദിച്ചു. ഒമാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യോമപാതകളും തുറന്നു. ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് പാക്കിസ്ഥാന്‍ അടച്ചിട്ടിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























