Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...


മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി...


എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ, നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു: 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും; വിധികേട്ട് പൊട്ടിക്കരഞ്ഞ് മാർട്ടിൻ: പ്രതികള്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും; ആദ്യം ജയിലിൽ നിന്ന് ഇറങ്ങുന്നത് പൾസർ സുനി- പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് കോടതി...


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി

മകന്‍ മരിച്ച ദുഃഖത്തിന് ശേഷം സ്വന്തമായി ഒരു കുട്ടിയെ വളര്‍ത്തി വലുതാക്കാനുള്ള ആഗ്രഹത്തിൽ അരങ്ങേറിയത് ക്രൂരവും പൈശാചികവുമായ കൊലപാതകം; ഇനി അമ്മയാകാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും ഗർഭിണിയാണെന്ന് വിശ്വസിപ്പിക്കാൻ ഫേസ്ബുക്കിൽ വ്യാജ സ്കാനിങ്ങിന്റെ കോപ്പി പോസ്റ്റ് ചെയ്ത ശേഷം മേയ് മാസത്തില്‍ പ്രസവിക്കാന്‍ കാത്തിരിക്കുന്നവര്‍ ആരൊക്കെയാണ് എന്ന ചോദ്യവുമായി മറ്റൊരു പോസ്റ്റും.. വലയിൽ വീണത് അമ്മയാകാൻ തയ്യാറെടുത്ത പത്തൊമ്പതുകാരിയും

22 MAY 2019 10:31 AM IST
മലയാളി വാര്‍ത്ത

ആഴ്ചകൾക്ക് മുമ്പ് അമേരിക്കയിൽ കാണാതായ ഗര്‍ഭിണിയെ വയര്‍കീറി കുഞ്ഞിനെ പുറത്തെടുത്തശേഷം കൊന്നനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നാടകീയ വഴിത്തിരിവുകള്‍. ഷിക്കാഗോ സ്വദേശികളായ അമ്മയും മകളും മകളുടെ കാമുകനുമാണ് സംഭവത്തിൽ അറസ്റ്റിലായത്. ഒന്‍പതു മാസം ഗര്‍ഭിണിയായിരുന്ന ഷിക്കാഗോ സ്വദേശി മര്‍ലിന്‍ ഒച്ചാവോ ലോപ്പസാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 23 നു കാണാതായ പത്തൊന്‍പതുകാരിയായ കഴിഞ്ഞ യുവതിയെ ബുധനാഴ്ചയാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ മര്‍ലിന്റേതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.

യുവതിയെ കാണാതായ ദിവസംതന്നെ പ്രദേശത്തുനിന്ന് നവജാതശിശുവിന് െവെദ്യസഹായം അഭ്യര്‍ഥിച്ച്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര ഫോണ്‍സന്ദേശം ലഭിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകരെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലച്ചോറിനു ഗുരുതര പ്രശ്‌നങ്ങള്‍ ബാധിച്ച്‌ ഗുരുതരാവസ്ഥയിലാണെന്നാണു സൂചന. ഈ കുഞ്ഞിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു സംഭവത്തിന്റെ ചുരുളഴിച്ചത്.

46 വയസ്സുകാരി ഫിഗുവേറ എന്ന സ്ത്രീയും അവരുടെ മകള്‍ 24 വയസ്സുകാരി ഡിസൈറി ഫിഗുവേറയും കൂടി ഗര്‍ഭിണിയെ വീട്ടില്‍ വിളിച്ചുവരുത്തി ഒരു ഫോട്ടോ ആല്‍ബം കാണിച്ച് ശ്രദ്ധ മാറ്റുകയായിരുന്നത്രേ. അതിനുശേഷമാണ് കഴുത്തില്‍ കേബിള്‍ വയര്‍ മുറുക്കി കൊലപാതകം നടത്തിയത്. മൃതദേഹം വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യം നിക്ഷേപിക്കുന്ന ക്യാനില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഏപ്രില്‍ 23 നാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവതിയുടെ മൃതദേഹം ചവറ്റുകൂനയില്‍നിന്നു ലഭിച്ചതിനെത്തുടര്‍ന്ന് ഈ ആഴ്ചയാണ് പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

ഗര്‍ഭിണിയായ യുവതിയെ കൊന്ന്, കുട്ടിയെ പുറത്തെടുക്കാന്‍ മുഖ്യപ്രതിയെ പ്രചോദിപ്പിച്ചത് സ്വന്തമായി ഒരു കുട്ടിയെ വളര്‍ത്താനുള്ള മോഹം. അവര്‍ക്ക് കുട്ടിയുണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍, മറ്റൊരു മാര്‍ഗവും കാണാഞ്ഞ് അവര്‍ കടുംകൈയ്ക്ക് മുതിരുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ഫിഗുവേറയുടെ മകന്‍ 20 വയസ്സുകാരന്‍ സാന്‍ഡേഴ്സ് കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. അതിനുശേഷം ഒക്ടോബറില്‍, താന്‍ ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഫിഗുവേറ രംഗത്തുവന്നു. ഫെയ്സ്ബുക്കില്‍ സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ച അവര്‍ ആശുപത്രിയില്‍നിന്നുള്ള സ്കാനിങ്ങിന്റെ കോപ്പി തെളിവായി പോസ്റ്റ് ചെയ്തു. ഫിഗുവേറയുടെ ബന്ധുക്കള്‍ ഈ വാര്‍ത്ത അതിശയത്തോടെയാണ് കേട്ടത്. കാരണം ഫിഗുവേറയ്ക്ക് ഇനി ഗര്‍ഭിണിയാകാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ഇതിനുശേഷം ഫെയ്സ്ബുക്കില്‍ തന്നെ തൊട്ടിലിന്റെ ചിത്രവും നവജാതശിശുക്കള്‍ക്കുവേണ്ട സൗകര്യങ്ങളും ഒരുക്കിയ മുറിയുടെ ചിത്രവും അവര്‍ പോസ്റ്റ് ചെയ്തു. കുട്ടികളുടെ വസ്ത്രങ്ങളും മറ്റും സൗജന്യമായി നല്‍കാന്‍ താന്‍ തയാറാണെന്നും അവര്‍ അറിയിച്ചിരുന്നു.

മേയ് മാസത്തില്‍ പ്രസവിക്കാന്‍ കാത്തിരിക്കുന്നവര്‍ ആരൊക്കെയാണ് എന്നായിരുന്നു ഫിഗുവേറയുടെ അടുത്ത പോസ്റ്റ്. ഈ പോസ്റ്റിനോട് പ്രതികരിച്ചവരില്‍ ഒരാളാണ് ഒക്കുവ ലോപസ് എന്ന യുവതി. ഇവരാണ് പിന്നാട് ഫിഗുവേറയുടെ വീട്ടില്‍വച്ച് ദാരുണമായി കൊല്ലപ്പെട്ടത്. മേയില്‍ പ്രസവിക്കാന്‍ കാത്തിരിക്കുന്നവര്‍ ആരൊക്കെയാണെന്ന് ഫിഗുവേറ ചോദിക്കുമ്പോള്‍ 7 മാസം ഗര്‍ഭിണിയായിരുന്നു ഒക്കുവ ലോപസ്. യാത്ര പോകുമ്പോള്‍ കുട്ടിയെ കൂടെക്കൂട്ടാനുള്ള സ്ട്രോള്ളര്‍ തനിക്ക് ആവശ്യമുണ്ടെന്ന് ഒക്കുവ ലോപസ് അറിയിച്ചു. അതോടെ ഗ്രൂപ്പില്‍നിന്നു മാറി പ്രൈവറ്റ് ചാറ്റ് ചെയ്യാന്‍ ഫിഗുവേറ യുവതിയെ ക്ഷണിച്ചു.

മാസങ്ങള്‍ക്കുമുമ്പേ കൊലപാതകത്തിനുള്ള ആസൂത്രണം തുടങ്ങിയിരുന്നുവെങ്കിലും ഏപ്രില്‍ ഒന്നിനാണ് ഫിഗുവേറ ആക്‌ഷന്‍ പ്ലാന്‍ തയാറാക്കുന്നത്. തനിക്ക് ഒരു ഗര്‍ഭിണിയെ കൊന്ന് കുട്ടിയെ പുറത്തെടുക്കണ മെന്നും അതിനു സഹായിക്കണമെന്നും അന്ന് അവര്‍ മകളോട് പറഞ്ഞു. ഒക്കുവ ലോപസ് ആകട്ടെ അതിനകം ഒരു തവണ ഫിഗുവേറയുടെ വീട് സന്ദര്‍ശിക്കുയും പരിചയം ദൃഡമാക്കുകയും ചെയ്തിരുന്നു. ഒക്കുവയുടെ രണ്ടാമത്തെ സന്ദര്‍ശനം ഏപ്രില്‍ 23 ന്. അതായിരുന്നു അവസാന സന്ദര്‍ശനവും.

ഫിഗുവേറയുടെ മകള്‍ ഡിസൈറി ഒരു ഫോട്ടോ ആല്‍ബം കാണിച്ച് ഒക്കുവയുടെ ശ്രദ്ധ ക്ഷണിച്ചപ്പോള്‍, ഫിഗുവേറ പിന്നീലൂടെ വന്ന് ഒക്കുവയുടെ കഴുത്തില്‍ കേബിള്‍ മുറുക്കി. കഴുത്തില്‍ കൈകള്‍ ചുറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫിഗുവേറ ഒക്കുവയെ മറിച്ചിട്ട് കഴുത്തില്‍ കേബിള്‍ മുറുക്കിക്കൊണ്ടിരുന്നു. മരണം ഉറപ്പാക്കിയശേഷം ഫിഗുവേറ ഒക്കുവയുടെ വയര്‍ കീറി കുട്ടിയെ പുറത്തെടുത്തു. അത്യാഹിത വിഭാഗത്തിലേക്ക് വിളിച്ച് താന്‍ ഒരു കുട്ടിക്ക് ജന്‍മം നല്‍കിയെന്നും കുട്ടി ശ്വസിക്കുന്നില്ലെന്നും അറിയിക്കുകയും ചെയ്തു. രണ്ടുപേരെയും വേഗം തന്നെ ആശുപത്രിയിലാക്കി. പക്ഷേ പ്രസവിച്ചതിന്റെ ലക്ഷണങ്ങളൊന്നും ഫിഗുവേറയില്‍ കാണാനില്ലായിരുന്നു.

ഏപ്രില്‍ 24 ന് തന്നെ ഒക്കുവയുടെ ഭര്‍ത്താവ് തന്റെ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പക്ഷേ മൂന്ന് ആഴ്ചകള്‍ക്കു ശേഷം ഒക്കുവയുടെ മൃതദേഹം ചവറ്റുകൂനയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഒക്കുവയും ഫിഗുവേറയും തമ്മിലുള്ള ചാറ്റിങ്ങിനെക്കുറിച്ച് ഒരാള്‍ നല്‍കിയ വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തുമ്പായത്. അവര്‍ ഫിഗുവേറയുടെ വീട്ടില്‍വന്ന് അന്വേഷിച്ചെങ്കിലും ആദ്യമൊന്നും കുറ്റകൃത്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല. അന്വേഷണം പുരോഗമിക്കവേ, ഫിഗുവേറയുടെ വീടിനു സമീപത്തുനിന്ന് ഒക്കുവയുടെ വാഹനം കണ്ടെത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോഴും തനിക്കൊന്നും അറിയില്ലെന്നാണ് ഫിഗുവേറ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ ഡിഎന്‍എ പരിശോധന നടത്തിയതോടെ അവരുടെ കള്ളം വെളിപ്പെട്ടു.

ഒക്കുവയുടെ കുടുംബം ഏര്‍പ്പെടുത്തിയ സ്വകാര്യ കുറ്റാന്വേഷണ വിദഗ്ധനാണ് പ്രധാന തുമ്പ് കണ്ടെത്തിയത് ഔദ്യോഗിക അന്വേഷണ സംഘത്തെ വിവരമറിയിച്ചതും. ഫിഗുവേറയുടെ വീട് പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് വീട്ടില്‍നിന്ന് രക്തം പുരണ്ട തുണിയും മുറിവു വൃത്തിയാക്കാനുപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു  (3 hours ago)

മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നു വനം വകുപ്പ്  (3 hours ago)

വിധി വരാന്‍ കാത്തിരിക്കുകയായിരുന്നു, അപ്പീല്‍ പോകണമെന്നാണ് തന്റെ അഭിപ്രായമെന്ന് ശ്വേത മേനോന്‍  (3 hours ago)

രണ്ട് ലക്ഷം ജീവന്‍ നഷ്ടമാകും...സുനാമി ഭീതിയിൽ ജപ്പാൻ ...ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പ പരമ്പരകൾക്ക് ശേഷം, രാജ്യം  (4 hours ago)

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് പാര്‍ട്ടി  (4 hours ago)

യൂസഫിക്കാ.... യൂസഫിക്ക ഓടികൂടി ജനം... നാട്ടികയിൽ ഞെട്ടിച്ച് യൂസുഫലി പറന്നിറങ്ങി ബൂത്തിൽ സംഭവിച്ചത് ദേ ഇത് എല്ലാ പ്രവാസികൾക്കും വേണ്ടി  (4 hours ago)

ഭാര്യയെയും മകളെയുമടക്കം കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ  (4 hours ago)

അടുത്ത ലോക യുദ്ധം ഉടൻ ? വെനിസ്വെലയുടെ എണ്ണടാങ്കർ പിടിച്ചെടുത്ത് ട്രംപ് !!! പുട്ടിനും ബാലറാസും കളത്തിൽ...  (5 hours ago)

തിരുവനന്തപുരത്ത് ജയിലില്‍ തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (5 hours ago)

പള്‍സര്‍ സുനിക്ക് മുകളില്‍ ശക്തനായ മറ്റാരോ ഉണ്ടാകാമെന്ന് അഡ്വ. എ ജയശങ്കര്‍  (5 hours ago)

സുരക്ഷിതമായ ഹൈഡ്രജൻ ഗതാഗത സംവിധാനം വികസിപ്പിച്ചു...  (6 hours ago)

ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥൻ്റെ കൈകൾ സ്വീകരിച്ച 23 കാരൻ വീട്ടിലേക്ക് മടങ്ങി  (6 hours ago)

ഹഡില്‍ ഗ്ലോബല്‍ 2025: വിസ്മയമായി സ്റ്റാര്‍ട്ടപ്പ് എക്സ്പോ പ്രദര്‍ശനത്തില്‍ ലോകോത്തര നിലവാരമുള്ള നൂറോളം സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍...  (6 hours ago)

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്; ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ഡേ...  (6 hours ago)

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറുന്നു: 2026 ജനുവരി 2 മുതൽ പുതിയ നിയമം...  (6 hours ago)

Malayali Vartha Recommends