ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ് റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം ഉണ്ടായത്.
നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 9:55-നായിരുന്നു ഭൂചലനം. ഇൻഡൊനീഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെയാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടാകുന്നത്.
ഈ ഭൂചലനത്തിൽ 38 പേർക്ക് ജീവൻ നഷ്ടമായിരുന്നു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു. ഇതിനിടെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 6.5 തീവ്രതയുള്ള മറ്റൊരു ഭൂചലനവും റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























