Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

കടലിനടിയിൽ ഒഴുകുന്ന ന്യൂക്ലിയർ റിയാക്ടർ;പരിസഥിതിവാദികളുടെ വാദങ്ങളെഎല്ലാം തള്ളി ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ന്യൂക്ലിയാർ റിയാക്ടറുമായി റഷ്യ;പരിസ്ഥിതിവാദികളുടെ മുന്നറിയിപ്പുകളേയും ഉപദേശങ്ങളേയും അവഗണിച്ചാണ് റഷ്യ ആർടിക് സമുദ്രത്തിൽ റിയാക്ടർ സ്ഥാപിച്ചിരിക്കുന്നത്

23 AUGUST 2019 03:22 PM IST
മലയാളി വാര്‍ത്ത

പരിസഥിതിവാദികളുടെ വാദങ്ങളെഎല്ലാം തള്ളി ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ന്യൂക്ലിയാർ റിയാക്ടറുമായി റഷ്യ. റിയാക്ടർ ആർടിക് സമുദ്രത്തിൽ സ്ഥാപിച്ച് റഷ്യ ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞു. പരിസ്ഥിതിവാദികളുടെ മുന്നറിയിപ്പുകളേയും ഉപദേശങ്ങളേയും അവഗണിച്ചാണ് റഷ്യ ആർടിക് സമുദ്രത്തിൽ റിയാക്ടർ സ്ഥാപിച്ചിരിക്കുന്നത്. ഇന്ധനം നിറച്ച റിയാക്ടർ അക്കാദമിക് ലോമാണോസോവ്, ആർടിക് പോർട്ടായ മുർമാൻസ്‌കിൽ നിന്നും ആരംഭിച്ച് 5000 കിലോമീറ്റർ അകലെയുള്ള വടക്ക് കിഴക്കൻ സൈബീരിയയിലാണ് എത്തുക. കാലാവസ്ഥ അനുസരിച്ച് നാലോ ആറോ ആഴ്ച മാത്രമായിരിക്കും സമുദ്രത്തിൽ റിയാക്ടറിന്റെ യാത്ര. കാലാവസ്ഥ മാറുന്നതിനനുസരിച്ച് വെള്ളം ഐസായി മാറി കഴിഞ്ഞാൽ ഒഴുകി നടക്കാൻ റിയാക്ടറിനു സാധ്യമല്ല. സർക്കാരിന്റെ ഈ പ്രൊജക്ട് അപകടകരമാണെന്നും വിദൂരതയിലല്ലാതെ ഐസിൽ ചെർണോബിൽ പോലെയോ, ടൈറ്റാനിക് പോലെയോ ഒരു വലിയ ദുരന്തം സംഭവിക്കുമെന്നും പരിസഥിതിവാദികൾ പറഞ്ഞു. റിയാക്ടർ വളരെ എളുപ്പത്തിൽ എപ്പോഴും ഒഴുകി നടക്കുന്ന കെട്ടിടമാണെന്നും അപകട സാധ്യത ഇല്ലെന്നുമാണ് ന്യൂക്ലിയാർ ഏജൻസിയായ റോസാറ്റത്തിന്റെ അഭിപ്രായം. കൂടാതെ വർഷം മുഴുവൻ ഉറഞ്ഞുകൂടി കിടക്കുന്ന ഐസ് പാളികളാണ് ഇവിടെ ഉള്ളതെന്നും ഏജൻസി വ്യക്തമാക്കി.

2006-ലാണ് ഇത്തരം ഒരു പ്രൊജക്ട് റഷ്യ ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് റിയാക്ടർ ആർടിക് സമുദ്രത്തിൽ സ്ഥാപിച്ചത്. ഏകദേശം 472 അടി നീളമുള്ള റിയാക്ടറാണ് ഇത്. 1990 ൽ റിയാക്ടറിന്റെ അപകടാവസ്ഥയെ കുറിച്ച് പരിസ്ഥിതി വാദികൾ മുന്നറിയിപ്പു നൽകിയിരുന്നെന്ന് ഗ്രീൻ പീസ് റഷ്യയുടെ തലവൻ റാഷിദ് അലിമോവ് വ്യക്തമാക്കി. ന്യൂക്ലിയാർ പവർ പ്ലാന്റ് പുറന്തള്ളുന്ന മാലിന്യങ്ങൾ ആർടികിൽ വലിയൊരു അപകടം വരുത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കാരണത്താൽ റിയാക്ടർ പൊട്ടിത്തെറിച്ചാൽ ആർടിക് സമുദ്രത്തിലെ ആവാസ വ്യവസ്ഥയ്ക്കും ജീവജാലങ്ങളുടേയും വൻ നാശത്തിന് കാരണമാകുമെന്നും അലിമോവ് പറഞ്ഞു. അതുപോലെ, ന്യൂക്ലിയാർ മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള ഒരു സാഹചര്യവും ഇവിടെ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴുകുന്ന റിയാക്ടറുകൾ വളരെ ചിലവേറിയതും, ബുദ്ധിമുട്ടേറിയതുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നിയന്ത്രിതമായ രീതിയിൽ അണുവിഘടനം നടത്തി ഊർജ്ജോല്പാദനം നടത്തുകയാണ് ന്യൂക്ലിയർ റിയാക്ടറുകളുടെ ദൗത്യം. ആണവ ഇന്ധനം അണുവിഘടനത്തിന് വിധേയമായി താപോർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നു. വിഘടനത്തിന് വിധേയമാകുന്ന അണുക്കൾ ന്യൂട്രോണുകളെ പുറന്തള്ളുന്നു. ഈ ന്യൂട്രോണുകൾ മറ്റു അണുകേന്ദ്രങ്ങളിൽ പതിച്ച് അവയേയും വിഘടിപ്പിച്ച് ചെയിൻ റിയാക്ഷൻ സംജാതമാകുന്നു. ചെയിൻ റിയാക്ഷനും, ഉല്പാദിപ്പിക്കപ്പെടുന്ന താപവും സ്ഥിരമായ നിരക്കിൽ നടക്കുന്നതിന് റിയാക്റ്ററിന്റെ കാമ്പിൽ നിയന്ത്രണദണ്ഡുകളും, ഉത്സർജ്ജിക്കപ്പെടുന്ന ന്യൂട്രോണുകളുടെ വേഗത നിയന്ത്രിച്ച് അണുവിഘടനം കാര്യക്ഷമമാക്കുന്നതിന് മോഡറേറ്ററും ഉണ്ടായിരിക്കും.

റിയാക്റ്ററിൽ ഉല്പാദിപ്പിക്കപ്പെടുന്ന താപം അവിടെ നിന്നും നീക്കി ജലം തിളപ്പിക്കുന്നതിനായി റിയാക്റ്റർ കാമ്പിൽ ശീതീകാരി ചംക്രമണം ചെയ്തു കൊണ്ടിരിക്കും. ഇത് വാതകരൂപത്തിലുള്ളതോ ദ്രാവകരൂപത്തിലുള്ളതോ ആവാം. റിയാക്റ്റർ കാമ്പിൽ നിന്നും താപം സ്വീകരിച്ചൊഴുകുന്ന ശീതീകാരി, താപകൈമാറ്റ അറയിലേക്ക് ഈ താപം കൈമാറ്റം ചെയ്യുന്നു. അവിടെ ജലം തിളപ്പിച്ച് നീരാവിയാക്കി മാറ്റുന്നു. വൈദ്യുത ജനിത്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ടർബൈൻ ഈ നീരാവി ഉപയോഗിച്ച് കറക്കി വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ന്യൂക്ലിയർ റിയാക്റ്ററുകൾ ആണവവികിരണങ്ങൾ അതിനു പുറത്തേക്കും പുറപ്പെടുവിക്കുന്നുണ്ട്. റേഡിയോ ഐസോട്ടോപ്പുകൾ നിർമ്മിക്കുന്നതിന് ഈ വികിരണങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ആണവവികിരണങ്ങൾ ജീവജാലങ്ങൾക്ക് ഹാനികരമായതിനാൽ വികിരണങ്ങൾ പുറത്തേക്കു വരുന്നതിനെ തടയുന്നതിന് റിയാക്റ്ററുകളെ സംരക്ഷണകവചങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉള്ളി-വെളുത്തുള്ളി തർക്കം വിവാഹമോചനത്തിൽ  (4 minutes ago)

ഇംപീച്ച്‌മെന്റ് നോട്ടീസ് സമർപ്പിച്ചു  (19 minutes ago)

ശബരിമല സ്വർണ്ണ കൊള്ള കേസ് അന്വേഷണം; SIT അന്വേഷണം മന്ദ ഗതിയിലെന്ന് സാമൂഹ്യ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (54 minutes ago)

റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രി  (2 hours ago)

രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഭക്തരെ....  (2 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്.... ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം  (3 hours ago)

രൂപയുടെ മൂല്യത്തിൽ ഇടിവ്  (3 hours ago)

ആദ്യഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു....  (3 hours ago)

എസ്.ഐ.ആർ പ്രക്രിയയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന്  (3 hours ago)

സ്‌കൂട്ടറിൽ അനധികൃതമായി 24 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്നതിന്  (3 hours ago)

സ്വർണവിലയിൽ കുറവ്.  (4 hours ago)

4 മണിക്കൂർ പൂങ്കുഴലിക്ക് മുന്നിൽ പൊട്ടിയകരഞ്ഞ് യുവതി..! തെളിവ് ഇറക്കി വെട്ടാൻ രാഹുൽ നേരിട്ട് കോടതിയിൽ  (4 hours ago)

വിശേഷപ്പെട്ട പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇന്ന് അവസരം ലഭിക്കും  (4 hours ago)

'ഞാൻ ഉമ്മുമ്മയെ കൊന്ന് സാറേ' ..!കൊച്ചുമോനെ വളഞ്ഞ് പൂട്ടി നാട്ടുകാർ...! കൊന്ന് ചാക്കിൽ കയറ്റി..!ചാവാൻ ഇറങ്ങി ഉമ്മ  (4 hours ago)

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ  (4 hours ago)

Malayali Vartha Recommends