മോദിയുടെ ഉറ്റതോഴന്‍ വരുന്നു; ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം സെപ്റ്റംബര്‍ ആദ്യവാരം ഉണ്ടാകുമെന്ന് റിപ്പോർട്ട്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം സെപ്റ്റംബര്‍ ആദ്യവാരം ഉണ്ടാകുമെന്ന് റിപ്പോർട്ട്. പ്രതിരോധം, കൃഷി, ജല ശുദ്ധീകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി വിവധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചേക്കുമെന്നാണ് വിവരം.
ഇന്ത്യൻ വ്യോമസേനയ്‌ക്ക് വേണ്ടി രണ്ട് വ്യോമനിരീക്ഷണ സംവിധാനങ്ങളും (എയർബോൺ വാർണിംഗ് ആൻഡ് കൺട്രോൾ സിസ്‌റ്റംസ് - അവാക്‌സ്) ആകാശത്തിൽ നിന്നും ആകാശത്തിലേക്ക് തൊടുക്കാൻ കഴിയുന്ന (എയർ ടു എയർ) ഡെർബി മിസൈലും കൈമാറുന്നതിനും കൃഷി, ജലസേചനം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും ഇരുനേതാക്കൾ തമ്മിൽ ചർച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ കുറച്ച് കാലമായി പ്രതിരോധ രംഗത്ത് നല്ലരീതിയിലുള്ള സഹകരണമാണ് നിലനിൽക്കുന്നത്.
ഇന്ത്യയുടെ പക്കല്‍ നിലവില്‍ അഞ്ച് അവാക്‌സ് സംവിധാനങ്ങൾ ഉണ്ട്. റഷ്യന്‍ നിര്‍മിത എ-50, ഇസ്രായേലിന്റെ ഫാല്‍കണ്‍ എന്നിവയാണ് അവ. ഇതിനൊപ്പമാണ് രണ്ടെണ്ണം കൂടി വാങ്ങാൻ തയ്യാറെടുക്കുന്നത്. 200 കോടി ഡോളറിന്റേതാണ് ഇടപാട്. പാകിസ്ഥാന് നിലവില്‍ സ്വീഡിഷ്, ചൈനീസ് നിര്‍മിതമായ ഏഴ് അവാക്‌സ് വിമാനങ്ങളുണ്ട്. ഇതിന് പുറമെ മൂന്നെണ്ണം കൂടി ചൈനയില്‍ നിന്ന് വാങ്ങാനാണ് പാകിസ്ഥാന്റെ പദ്ധതി.
ഇസ്രയേൽ പ്രധാനമന്ത്രിയുടെ സന്ദർശത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നെതന്യാഹുവിന്റെ സുരക്ഷാകാര്യങ്ങൾ വിലയിരുത്തുന്നതിനായി സെപ്‌തംബർ രണ്ടിന് ഇസ്രയേലിൽ നിന്നുള്ള പ്രത്യേക സംഘം ഡൽഹിയിലെത്തും.
ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് ശേഷം 24 മണിക്കൂറും പാകിസ്ഥാനിൽ വ്യോമനിരീക്ഷണം സജീവമാണ്. എന്നാൽ ഇന്ത്യൻ വ്യോമസേന ദിവസവും 12 മണിക്കൂർ മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ ആകാശത്ത് നിന്നും തൊടുക്കാവുന്ന ദീർഘദൂര ഡെർബിസ് മിസൈലുകൾ പാകിസ്ഥാൻ തൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഖോയ് 30 പ്ലാറ്റ്ഫോമിൽ ഘടിപ്പിക്കാൻ കഴിയുന്ന ഇസ്രയേൽ നിർമിത ഡെർബി മിസൈലുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം മുന്നോട്ട് വന്നത്. പാകിസ്ഥാന്റെ കൈവശമുള്ള അമേരിക്കൻ നിർമിത അത്യാധുനിക എഫ് 16 വിമാനങ്ങളെ പോലും തകർക്കാൻ ശക്തിയുള്ളവയാണ് ഇവ. ഇന്ത്യൻ പ്രതിരോധ ഗവേഷണ കേന്ദ്രവുമായി ചേർന്ന് വിവിധ തരത്തിലുള്ള മിസൈലുകൾ നിർമിക്കാനും ഇസ്രയേൽ പദ്ധതിയിടുന്നുണ്ട്.
https://www.facebook.com/Malayalivartha
























