ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് ട്രെയിൻ സമയത്തിൽ മാറ്റം...

ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് ട്രെയിൻ സമയത്തിൽ മാറ്റം. ജനശതാബ്ദി, കേരള എക്സ്പ്രസ് ട്രെയിനുകളിലാണ് മാറ്റം നിലവിൽ വരിക. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി (ട്രെയിൻ നമ്പർ 12076) എക്സ്പ്രസ്സിന്റെ കൊല്ലം മുതൽ തൃശ്ശൂർ വരെയുള്ള സമയക്രമമാണ് മാറുന്നത്. മുൻകാല സമയപ്രകാരം 9.40 എറണാകുളം എത്തിയിരുന്ന ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എത്തിച്ചേരുന്നതാണ്.
ജനുവരി 1 മുതൽ തിരുവനന്തപുരം കേരള എക്സ്പ്രസ്സിന്റെ (ട്രെയിൻ നമ്പർ 12626) തൃശൂർ മുതലുള്ള സമയത്തിലും മാറ്റമുണ്ട്. എറണാകുളം ടൗണിൽ 04.30 ന് എത്തി, 04.35 ന് പുറപ്പെടുന്ന വിധമാണ് പുതിയ സമയം ക്രമീകരിച്ചിരിക്കുന്നത്.
ജനുവരി ഒന്നിന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടുന്ന കേരള എക്സ്പ്രസ്സ് ജനുവരി 3 നാണ് കേരളത്തിൽ എത്തിച്ചേരുക. അതുകൊണ്ട് ജനുവരി മൂന്ന് മുതലാണ് സമയമാറ്റം കേരളത്തിൽ പ്രാബല്യത്തിൽ വരിക. കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദിയുടെ സമയത്തിലും 20 മിനിറ്റ് വ്യത്യാസം വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha






















