Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

പൈതൃക നഗരമായ വെനീസ് മഹാപ്രളയത്തില്‍ മുങ്ങി

18 NOVEMBER 2019 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...

ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു....

19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം

രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്‌റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി

ചരിത്രത്തിലെ ഏറ്റവും വലിയ വേലിയേറ്റം നേരിട്ടുകൊണ്ടിരിക്കുന്ന ഇറ്റലിയിലെ പൈതൃക നഗരമായ വെനീസ് 70 ശതമാനവും മുങ്ങി. നഗരത്തിലെ പലയിടങ്ങളിലും ജലനിരപ്പ് ആറടി വരെ ഉയര്‍ന്നു. ഇവിടത്തെ ചരിത്രപ്രാധാന്യമുള്ള ബസിലിക്കയ്ക്കും വെള്ളക്കെട്ട് കാരണം കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അര നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തില്‍, 13-ാം നൂറ്റാണ്ടു മുതല്‍ 17-ാം നൂറ്റാണ്ടു വരെ കലാ സാംസ്‌കാരിക തലസ്ഥാനമായിരുന്ന വെനീസിന്റെ വിലമതിക്കാനാകാത്ത ചരിത്ര, കലാ സൃഷ്ടികള്‍ കൂടിയാണ് കടലെടുക്കുന്നത്. രാജ്യത്തിന്റെ ഹൃദയത്തിനേറ്റ കനത്ത ആഘാതമെന്നാണ് വെനീസിലെ പ്രളയത്തെ ഇറ്റാലിയന്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ വിശേഷിപ്പിച്ചത്.

1966-ലെ വെള്ളപ്പൊക്കത്തിനു ശേഷം ആദ്യമായാണ് വെനീസ് വെള്ളത്തിനടിയിലാകുന്നത്. മധ്യ, നവോത്ഥാന കാലഘട്ടങ്ങളില്‍ ലോകത്തിലെ നിര്‍ണായക സാമ്പത്തിക ശക്തിയും മുഖ്യ വാണിജ്യകേന്ദ്രവുമായിരുന്നു വെനീസ്. 1866 മുതലാണ് ഇറ്റലിയുടെ ഭാഗമായി മാറിയത്.  തിരമാലകള്‍ക്കൊപ്പം ശക്തമായ കാറ്റും പേമാരിയും വന്നതോടെ നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പലയിടത്തും വെള്ളം കയറുകയായിരുന്നു. വെള്ളക്കെട്ടില്‍ നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്ര നിര്‍മിതികള്‍ക്കു കാര്യമായ കേടുപാടുണ്ട്. കനത്ത മഴയും വെള്ളക്കെട്ടും തുടര്‍ന്നാല്‍ ചരിത്രനഗരം കാലക്രമേണേ നിലംപൊത്തുമെന്നാണ് പലരുടെയും ആശങ്ക. വിലമതിക്കാനാകാത്ത ചരിത്രശേഷിപ്പുകളാണ് വെള്ളപ്പൊക്കത്തില്‍ വെനീസില്‍ നിന്നു തുടച്ചുമാറ്റപ്പെടുന്നത്.

അഡിയാറ്റിക്കിന്റെ രാജ്ഞി, ജലത്തിന്റെ നഗരം, പ്രകാശത്തിന്റെ നഗരം എന്ന വിളിപ്പേരുകളില്‍ അറിയപ്പെടുന്ന വെനീസില്‍ ഉപ്പുവെള്ളം കയറിയതിനെ തുടര്‍ന്ന് ഇതുവരെ ഏകദേശം നൂറുകോടി യൂറോയുടെ നഷ്ടമാണ് കണക്കാക്കുന്നത്. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ വെനീസില്‍ ഇറ്റാലിയന്‍ നവത്ഥോന കാലഘട്ടത്തിലെ മഹാരഥന്‍മാരുടെ വിലമതിക്കാനാകാത്ത സാഹിത്യ, കലാസൃഷ്ടികളുടെ എണ്ണമറ്റ ശേഖരമുണ്ട്.

സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ സെന്റ് മാര്‍ക് സ്്്ക്വയര്‍ അടച്ചു. 1000 വര്‍ഷം പഴക്കമുളള സെന്റ് മാര്‍ക്‌സ് ബസിലിക്കയ്ക്കും പൗരാണിക സൗധങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ഉപ്പുവെള്ളം കയറി നാശമുണ്ടായി. വ്യാപാര സ്ഥാപനങ്ങളും ചരിത്രസ്മാരകങ്ങളും ഉള്‍പ്പെടെ വെള്ളത്തിലായി. വിനോദ സഞ്ചാരികള്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ അഭയം തേടി. അരലക്ഷത്തോളം ജനസംഖ്യയുള്ള വെനീസില്‍ പ്രതിവര്‍ഷം ശരാശരി മൂന്നരക്കോടിയോളം സന്ദര്‍ശകരാണ് എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം നാലാം തവണയും പുറത്തിറക്കി  (9 minutes ago)

ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതി...  (39 minutes ago)

എസ്‌ഐആര്‍ നടപടികള്‍ കേരളത്തിലും പുരോഗമിക്കു  (55 minutes ago)

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.  (1 hour ago)

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (1 hour ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (1 hour ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (1 hour ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (1 hour ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (2 hours ago)

ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (3 hours ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (3 hours ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (3 hours ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (4 hours ago)

Malayali Vartha Recommends