Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

മുട്ട നീട്ടിവലിച്ചത് പോലെ വെളുത്ത് മിനുസമുള്ള രൂപം; പോര്‍ വിമാനങ്ങള്‍ക്ക് പോലും പിടിതരാതെ 80000- 60000 അടി വരെ ഉയരത്തിൽ 100 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ആകാശത്തുടെ സഞ്ചരിക്കുന്ന പറക്കും തളിക:- ദുരൂഹത കൂട്ടുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ നാവിക സേനാംഗങ്ങള്‍

19 NOVEMBER 2019 03:36 PM IST
മലയാളി വാര്‍ത്ത

പറക്കും തളിക ഉണ്ടോയെന്ന കാര്യം ഇപ്പോഴും സജീവമായ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. പലരും ഇത് ഭാവനാ സൃഷ്ടിയാണെന്ന് പറയുമ്പോഴും തള്ളിക്കളയാന്‍ പറ്റാത്ത ചില വസ്തുതകള്‍ പറക്കും തളികകളുടെ അസ്ഥിത്വത്തെ ഊട്ടിയുറപ്പിക്കുക്കുകയാണ് അമേരിക്കന്‍ നാവിക സേനാംഗങ്ങള്‍. 15 വർഷങ്ങൾക്ക് മുമ്പ് കടലിൽ വച്ചുണ്ടായ അനുഭവമാണ് സൈനികർ വെളിപ്പെടുത്തിയത്. 2004 നവംബറില്‍ പരിശീലനത്തിന്റെ ഭാഗമായി ദക്ഷിണ കാലിഫോര്‍ണിയയില്‍ നിന്നും 165 കിലോമീറ്റര്‍ ഉള്‍ക്കടലിലായിരുന്നു നാവികസേനയുടെ പടക്കപ്പല്‍. ഇതിനിടയിലാണ് കപ്പലിലെ റഡാർ സംവിധാനത്തിൽ വിചിത്ര വസ്തുവിനെ കണ്ടെത്തിയത്.

80000- 60000 അടി വരെ ഉയരത്തിൽ 100 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ആകാശത്തുടെ ഇൗ വിചിത്ര വസ്തുക്കൾ സഞ്ചരിക്കുന്നതാണ് കണ്ടത്. ആകാശത്ത് കാണപ്പെടുന്നത് ഒരു വസ്തുവല്ലെന്ന് പിന്നാലെ മനസിലായി. പരസ്പരം കൃത്യമായ അകലത്തില്‍ അച്ചടക്കത്തോടെ എന്നാല്‍ അതിവേഗത്തിലാണ് അവ പറന്നതെന്ന് സീനിയര്‍ ചീഫ് ഓപറേഷന്‍സ് സ്പെഷലിസ്റ്റ് കെവിന്‍ ഡേ ‘ദ നിമിറ്റ്സ് എന്‍കൗണ്ടേഴ്സ്’ എന്ന ഡോക്യുമെന്ററിയില്‍ പറയുന്നു. ഒരാഴ്ച നീണ്ട ഒളിച്ചുകളിക്കുശേഷം കെവിന്‍ ഡേ മേലുദ്യോഗസ്ഥരില്‍ നിന്നും മേഖലയില്‍ F/A-18s പോര്‍വിമാനങ്ങള്‍ നിരീക്ഷണത്തിന് പോകാനുള്ള അനുമതി നേടി.

ഇതോടെയാണ് കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചത്. ഒരു മൈല്‍ അകലത്തില്‍ ഈ പറക്കുന്ന വസ്തുക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. മുട്ട നീട്ടിവലിച്ചതു പോലെ വെളുത്ത് മിനുസമുള്ള രൂപമെന്നായിരുന്നു ദൃശ്യങ്ങളില്‍ നിന്നും അവയെ മനസിലാക്കിയത്. എന്നാല്‍ പോര്‍ വിമാനങ്ങള്‍ക്ക് പോലും പിടിതരാതെ അപ്രത്യക്ഷമാകാന്‍ ഇവക്ക് എളുപ്പം സാധിച്ചതും ദുരൂഹത വര്‍ധിപ്പിച്ചിരുന്നു.

ലോകമെങ്ങുമുള്ള ആളുകൾ ഭയത്തോടെയും അതിലേറെ ആകാംക്ഷയോടെയും നോക്കുന്ന കാര്യങ്ങളിൽ ഒന്നാണ് പറക്കും തളിക. യുഎസ്എ, റഷ്യ,ചൈന, ഇറ്റലി, ബ്രിട്ടണ്‍ എന്ന് വേണ്ട ഒരു വിധം രാജ്യങ്ങളിലെ ജനങ്ങള് എല്ലാം പറക്കും തളികയെ കണ്ടതായി അവകാശപ്പെട്ടിരുന്നു. ഒന്നുകിൽ വട്ടത്തിലുള്ള ഒരു വാഹനമായോ അല്ലെങ്കിൽ ഒരു ബലൂണ്‍ പോലെയോ ഉള്ളതും അതി വേഗത്തിൽ സഞ്ചരിക്കുന്ന ഒന്നുമായ ഒരു വാഹനം ആകാശത്ത് കണ്ടതായാണ് എല്ലാവരും അവകാശപ്പെട്ടിരുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് റഷ്യയിൽ കാട്ടിൽ ഒരു വാഹനം തകർന്നു വീണതായി വിവരം ലഭിച്ച നാട്ടുകാർ അതിനടുത്തേക്ക് പോയി അവർ കണ്ടത് വട്ടത്തിലുള്ള ഒരു വാഹനതെയാണ്. പെട്ടെന്ന് തന്നെ അവിടെ എത്തിയ മിലിട്ടറി എല്ലാവരെയും അവിടെ നിന്നും മാറ്റുകയും ആ വാഹനം അവിടെ നിന്നും കൊണ്ട് പോകുകയും ചെയ്തു. അത് ഒരു പറക്കും തളിക ആയിരുന്നു എന്ന് അത് കണ്ട നാട്ടുകാർ പറയുന്നു.

അതുപോലെ ഒരു പ്രാവശ്യം പരിശീലനത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്ന അമേരിക്കൻ എയർ ഫോര്സിന്റെ 2 വിമാനങ്ങൾ പറക്കും തളിക പോലെയുള്ള വാഹനം കണ്ടു അതിന്റെ പിന്തുടർന്നു പെട്ടെന്ന് ആ വാഹനം മുകളിലേക്ക് കുതിക്കാൻ തുടങ്ങി. പിന്തുടർന്ന യുദ്ധ വിമാനത്തിനും എത്തിപ്പെടാനാകാത്തത്ര മുകളിലേയ്ക്ക് പോകുന്നത് നിസഹായരായി നോക്കി നിൽക്കേണ്ടി വന്നു. ഇതും റിപ്പോർട്ട്‌ ചെയ്യപ്പെട്ട സംഭവം ആണ്. പിന്നീടു ഹിസ്റ്ററി ചാനലും പറക്കും തളികയെക്കുരിച്ചു ഡോകുമെന്ററി തയാരാക്കുകയുണ്ടായി. തങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു ജനങ്ങളുടെ പ്രതികരണം എന്നവർ പറയുന്നു. ജനങ്ങൾ നല്കിയ വിവരണങ്ങളും ഫോട്ടോയും വീഡിയോയും കണ്ടപ്പോൾ അവർകും നിഷേധിക്കാനാവാത്ത വിധത്തിലേക്ക് കാര്യങ്ങൾ പോയി. എന്തായാലും പറക്കുംതളികയെയും അന്യഗ്രഹ ജീവികളെയും കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ചൂടുപകര്‍ന്നിരിക്കുകയാണ് പുതിയ വെളിപ്പെടുത്തല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രി  (34 minutes ago)

രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഭക്തരെ....  (1 hour ago)

യുവേഫ ചാമ്പ്യൻസ് ലീഗ്.... ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം  (1 hour ago)

രൂപയുടെ മൂല്യത്തിൽ ഇടിവ്  (1 hour ago)

ആദ്യഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു....  (2 hours ago)

എസ്.ഐ.ആർ പ്രക്രിയയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന്  (2 hours ago)

സ്‌കൂട്ടറിൽ അനധികൃതമായി 24 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്നതിന്  (2 hours ago)

സ്വർണവിലയിൽ കുറവ്.  (2 hours ago)

4 മണിക്കൂർ പൂങ്കുഴലിക്ക് മുന്നിൽ പൊട്ടിയകരഞ്ഞ് യുവതി..! തെളിവ് ഇറക്കി വെട്ടാൻ രാഹുൽ നേരിട്ട് കോടതിയിൽ  (2 hours ago)

വിശേഷപ്പെട്ട പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇന്ന് അവസരം ലഭിക്കും  (2 hours ago)

'ഞാൻ ഉമ്മുമ്മയെ കൊന്ന് സാറേ' ..!കൊച്ചുമോനെ വളഞ്ഞ് പൂട്ടി നാട്ടുകാർ...! കൊന്ന് ചാക്കിൽ കയറ്റി..!ചാവാൻ ഇറങ്ങി ഉമ്മ  (3 hours ago)

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ  (3 hours ago)

ദിലീപിന്റെത് മന്ത്രവാദമോ കൂടോത്രമോ മാനേജ് മെന്റോ ? അകാലവിയോഗങ്ങൾ ചർച്ചയാവുന്നു  (3 hours ago)

സ്‌പെഷൽ ട്രെയിനുകളുടെ സർവീസ് റെയിൽവേ ജനുവരി അവസാനം...  (3 hours ago)

കുലുങ്ങി വിറച്ച് രാജ്യം.. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത വീട് വിട്ട് ചിതറിയോടി ജനം മുന്നറിയിപ്പ്..! അടുത്ത മണിക്കൂറിൽ  (3 hours ago)

Malayali Vartha Recommends