Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്

175 കോടി രൂപ മുടക്കി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 19 റോള്‍സ് റോയിസ് കള്ളിനന്‍ എസ്‌യുവികൾ ഭാര്യമാർക്കായി വാങ്ങിക്കൂട്ടി രാജാവ്; രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും മക്കള്‍ക്കുമായി 120 ബിഎംഡബ്ല്യു കാറുകൾ ഉടൻ എത്തുമെന്ന് റിപ്പോർട്ടുകൾ: രാജ്യം കടുത്ത പട്ടിണിയില്‍ ദുരിത ജീവിതം നയിക്കുമ്പോൾ ആഫ്രിക്കൻ ഭരണാധികാരിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

20 NOVEMBER 2019 02:15 PM IST
മലയാളി വാര്‍ത്ത

രാജ്യം കടുത്ത പട്ടിണിയില്‍ ദുരിത ജീവിതം നയിക്കുമ്പോൾ 15 ഭാര്യമാര്‍ക്കായി 175 കോടി മുടക്കി രാജാവ് വാങ്ങിയ ആഢംബര കാറുകളുടെ ചിത്രമാണ് ഇന്ന് സോഷ്യല്‍ മീഡിയയിൽ നിറയുന്നത്. രാജ്യം കടുത്ത പട്ടിണിയില്‍ ദുരിത ജീവിതം നയിക്കുമ്പോഴാണ് രാജാവിന്റെ നടപടി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍മീഡിയയിലും മറ്റും ഉയരുന്നത്.

175 കോടി രൂപ മുടക്കി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 19 റോള്‍സ് റോയിസ് കള്ളിനന്‍ എന്ന എസ്‌യുവികളാണ് രാജാവ് ഭാര്യമാര്‍ക്കായി വാങ്ങി കൂട്ടിയത്. അറുപത്തിമൂന്ന് ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ആഫ്രിക്കന്‍ രാജ്യമായ എസ്വാറ്റിനിയുടെ ഭരണാധികാരിയായ സ്വാറ്റി മൂന്നാമനാണ് ഈ കാറുകള്‍ വാങ്ങിക്കൂട്ടി വിവാദത്തില്‍പ്പെട്ടത്. ഇതിന് പിന്നാലെ രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും മക്കള്‍ക്കുമായി 120 ബിഎംഡബ്ല്യു കാറുകളും ഉടന്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ധൂര്‍ത്തിന്റെ ഈ നേര്‍ചിത്രം പുറത്തുവന്നതോടെയാണ് വിമര്‍ശനങ്ങളും ഉയര്‍ന്നത്. നിലവില്‍ ആഡംബര കാറുകളുടെ വലിയ ശേഖരം തന്നെ സ്വാറ്റി മൂന്നാമന്‍ രാജാവിനുണ്ട്. 20 മെഴ്സിഡീസ് മേബാക്ക് പുള്‍മാന്‍സ്, ഒരു മേബാക്ക് 62, ബിഎംഡബ്ല്യു എക്സ്-6, പ്രൈവറ്റ് ജെറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ വാഹനശേഖരം.

രാജ്യം കൊടിയ ദാരിദ്ര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ ഭരണാധികാരിയുടെ ധൂര്‍ത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് എസ്വാറ്റിനിയില്‍ (സ്വാസിലാന്‍ഡ്) പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. വാഹനം വാങ്ങുമ്പോള്‍ വലിയ ചിലവില്ലെങ്കിലും ഇതിന്റെ പരിപാലനം ചെലവേറിയതാണെന്നാണ് കുറ്റപ്പെടുത്തലുകള്‍. എന്നാല്‍, അദ്ദേഹം വാഹനം വാങ്ങിയതിനെ അനുകൂലിച്ചാണ് എസ്വാറ്റിനി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. റോള്‍സ് റോയിസ്, ബിഎംഡബ്ല്യു വാഹനങ്ങള്‍ വാങ്ങിയത് രാജ്യത്തിന്റെ പോളിസിയുടെ ഭാഗമാണ്. അദ്ദേഹം ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനത്തിന് അഞ്ച് വര്‍ഷത്തിലധികം പഴക്കമുണ്ടെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്.

ഇതിന് മുമ്പും ആഫ്രിക്കൻ രാജ്യമായ എസ്വാറ്റിനിയുടെ ഭരണാധികാരി സ്വാറ്റി മൂന്നാമന്റെ ചെയ്തികൾ ഞെട്ടിച്ചിരുന്നു. വർഷം തോറും ഓരോ പുതിയ ഭാര്യമാരെ തെരഞ്ഞെടുക്കലാണ് രാജാവിന്റെ ഇഷ്ട വിനോദം. 40,000 യുവതികൾ പങ്കെടുക്കുന്ന ഡാൻസ് ഫെസ്റ്റിവലിൽ നിന്ന് ഇഷ്ടപ്പെടുന്ന യുവതിയെയാണ് ഭാര്യയായി സ്വീകരിക്കുന്നത്. പതിനഞ്ചാമത്തെ ഭാര്യയെ കണ്ടുപിടിക്കാൻ നടത്തിയ ഡാൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ യുവതികൾ സഞ്ചരിച്ച ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് 38 യുവതികൾ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം ഉണ്ടായിട്ടും ചടങ്ങ് നിർത്താൻ സമ്മതിക്കാതിരുന്ന സംഭവത്തിൽ കടുത്ത വിമർശങ്ങൾ ഉയർന്നിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാന സർവീസുകൾ താറുമാറിൽ  (5 minutes ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്‌ച ശബരിമല സന്നിധാനത്തെത്തും...  (37 minutes ago)

എസ്.ഐ.ആറിന്റെ കരട് വോട്ടർപട്ടിക... പരാതികൾ തീർപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ നാല് മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചു  (48 minutes ago)

ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം  (1 hour ago)

വിളംബര ജാഥ ഡിസംബര്‍ 26ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും  (1 hour ago)

ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധു സമാഗമം എന്നിവ ഇന്ന് അനുഭവപ്പെടും.  (1 hour ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (1 hour ago)

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (9 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (9 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (10 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (10 hours ago)

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (13 hours ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (13 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (13 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (14 hours ago)

Malayali Vartha Recommends