Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

ഒമാനിൽ എ​ച്ച്‌.​ഐ.​വി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന; ഞെട്ടലോടെ പ്രവാസികൾ

06 DECEMBER 2019 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...

ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു... ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്...

ഒ​​മാ​​നി​​ല്‍ എ​​ച്ച്‌.​​ഐ.​​വി ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വ​​ര്‍​​ധി​​ച്ച​​താ​​യി നാ​​ഷ​​ന​​ല്‍ സ്​​​റ്റാ​​റ്റി​​സ്​​​റ്റി​​ക്സ് ആ​​ന്‍​​ഡ് ഇ​​ന്‍​​ഫ​​ര്‍​​മേ​​ഷ​​ന്‍ സ​െന്‍റ​​ര്‍ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു. 2017നെ ​​അ​​പേ​​ക്ഷി​​ച്ച്‌ 2018ല്‍ 5.2 ​​ശ​​ത​​മാ​​നം എ​​യ്ഡ്സ് രോ​​ഗി​​ക​​ളു​​ടെ വ​​ര്‍​​ധ​​ന​​യാ​​ണ് ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്. മൊ​​ത്തം 2,927 കേ​​സു​​ക​​ള്‍ മ​​ന്ത്രാ​​ല​​യ​​ത്തി​​ല്‍ ര​​ജി​​സ്​​​റ്റ​​ര്‍ ചെ​​യ്തി​​ട്ടു​​ണ്ട്. ഇ​​തി​​ല്‍ 1,866 പേ​​ര്‍ 25നും 49​​നും ഇ​​ട​​യി​​ല്‍ പ്രാ​​യ​​മു​​ള്ള​​വ​​രാ​​ണ്.

നാ​​ലു​​​വ​​യ​​സ്സു​​വ​​രെ​​യു​​ള്ള എ​​ച്ച്‌.​​ഐ.​​വി ബാ​​ധി​​ത​​ര്‍ 69 പേ​​രാ​​ണെ​​ങ്കി​​ല്‍ അ​​ഞ്ചു​​മു​​ത​​ല്‍ 14 വ​​യ​​സ്സ്​ വ​​രെ​​യു​​ള്ള രോ​​ഗി​​ക​​ള്‍ 120 എ​​ണ്ണ​​മു​​ണ്ട്. 15 മു​​ത​​ല്‍ 24 വ​​യ​​സ്സ് വ​​രെ​​യു​​ള്ള​​വ​​രി​​ല്‍ 543 പേ​​ര്‍​​ക്കും 25 മു​​ത​​ല്‍ 49 വ​​യ​​സ്സു​​വ​​രെ​​യു​​ള്ള​​വ​​രി​​ല്‍ 1866 പേ​​ര്‍​​ക്കു​​മാ​​ണ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. 50 വ​​യ​​സ്സി​​നു മു​​ക​​ളി​​ലു​​ള്ള 329 പേ​​രാ​​ണ് എ​​ച്ച്‌.​​ഐ.​​വി ബാ​​ധി​​ച്ച്‌ ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന​​തെ​​ന്നും ക​​ണ​​ക്കു​​ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

എയ്ഡ്സ് രോഗി എന്ന് കേള്‍ക്കുമ്ബോള്‍ത്തന്നെ നമ്മുടെ മനസില്‍ പലവിധ ചിന്തകള്‍ വരാറുണ്ട്. എന്നാല്‍ ആളുകള്‍ ധരിച്ച്‌ വച്ചിരിക്കുന്ന പല കാര്യങ്ങളും യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തതാണ്.ഹ്യുമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്ന പേരുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് എയ്ഡ്സ്. എച്ച്‌.ഐ.വി അണുബാധ മൂലം ഉണ്ടാകുന്ന ഈ രോഗം പകരുന്നത് ലൈംഗിക ബന്ധങ്ങളിലൂടെയും രോഗം ബാധിച്ച ആളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും ഗര്‍ഭിണിയായ സ്ത്രീയില്‍ നിന്ന് കുഞ്ഞിലേക്കുമാണ്.

കൃത്യമായി അണുവിമുക്തമാക്കാത്ത സിറിഞ്ചുകളിലൂടെയുള്ള കുത്തിവയ്പുകളും അപൂര്‍വം അവസരങ്ങളില്‍ രോഗം പകര്‍ത്താറുണ്ട്. ശരീരത്തിനകത്തേക്ക് കയറുന്ന വൈറസ് ക്രമേണ ശരീരത്തിന്റെ പ്രതിരോധശേഷിയെ നശിപ്പിക്കുന്നു. ശ്വേതാണുക്കളിലെ ഒരു വിഭാഗമായ സിഡി 4 കോശങ്ങളുടെ അളവ് ശരീരത്തില്‍ കുറഞ്ഞുവരും. ഇങ്ങനെ പ്രതിരോധശേഷി കുറഞ്ഞുപോകുന്ന മുറയ്ക്ക് പുതിയ അണുബാധകള്‍ ശരീരത്തിലുണ്ടാവുകയും രോഗിയുടെ നില വഷളാവുകയും ചെയ്യുന്നു. ഇന്ത്യയില്‍ കൂടുതല്‍ രോഗികളും കീഴടങ്ങുന്നത് ക്ഷയരോഗത്തിലാണ്. അപൂര്‍വമായി ഫംഗസ് അണുബാധകളും കാണുന്നു.

അസുഖം ബാധിച്ചയാള്‍ക്ക് വിട്ടുമാറാത്ത പനി, വിശപ്പ് കുറവ്, ശരീരഭാരം കുറയുക, വിട്ടുമാറാത്ത വയറിളക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍ ചില ആളുകള്‍ക്ക് ഈ രോഗം മൂര്‍ച്ഛിക്കുന്നതുവരെ പ്രത്യേക ലക്ഷണങ്ങളൊന്നും തന്നെ കാണാറുമില്ല. ചില പ്രത്യേകതരം അണുബാധകള്‍ കൊണ്ടുണ്ടാകുന്ന മസ്തിഷ്ക ജ്വരം, ശ്വാസകോശങ്ങളിലെ അണുബാധകള്‍, ഉദരസംബന്ധമായ രോഗങ്ങള്‍ എന്നിവയും ഇത്തരം രോഗികളില്‍ കാണാറുണ്ട്.

ഈ രോഗം കൃത്യമായ രോഗനിര്‍ണയ പരിശോധനയായ എലിസ ടെസ്റ്റിലൂടെ നേരത്തേ കണ്ടുപിടിക്കാവുന്നതാണ്. ഇതാകട്ടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി തന്നെ ചെയ്യാവുന്നതാണ്. ഇങ്ങനെ രോഗനിര്‍ണയം ചെയ്യപ്പെട്ട രോഗിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി രോഗത്തിന്റെ തീവ്രത കണ്ടുപിടിക്കാം. മറ്റ് അണുബാധകളെ അപേക്ഷിച്ച്‌ എച്ച്‌.ഐ.വി ബാധ ഉള്ളയാള്‍ ആയുഷ്കാലം മുഴുവനും മരുന്ന് കഴിക്കണം. മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ രോഗി കഴിക്കേണ്ട ഗുളികകളുടെ എണ്ണം വളരെ കുറവാണ്.

ഒന്നോ രണ്ടോ ഗുളികയേ ഒരുദിവസം രോഗി കഴിക്കേണ്ടതുള്ളൂ. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കൃത്യമായി മരുന്നു കഴിക്കുക എന്നത് രോഗത്തെ പിടിച്ചുനിറുത്താന്‍ വളരെ അന്ത്യന്താപേക്ഷിതമാണ്. ഇങ്ങനെ കൃത്യമായി മരുന്ന് കഴിക്കുന്ന ഒരു രോഗി സാധാരണ ഒരു മനുഷ്യന്റെ ശരാശരി ആയുസ് വരെ ജീവിക്കും എന്ന് പഠനങ്ങള്‍ പറയുന്നു.

ഈ രോഗമുള്ള ഒരാളുടെ കൂടെ താമസിക്കുന്നതിലൂടെയോ, ഭക്ഷണം ഒരുമിച്ച്‌ കഴിക്കുന്നതിലൂടെയോ അസുഖം പകരുന്നതല്ല. എന്നാല്‍ രോഗി ഉപയോഗിച്ച ഷേവിംഗ് ബ്ളേഡുകള്‍, ബ്രഷുകള്‍ എന്നിവ മറ്റാരും ഉപയോഗിക്കരുത്. അസുഖം ഇല്ലാത്ത ജീവിത പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ ഗര്‍ഭനിരോധന ഉറകള്‍ ധരിക്കേണ്ടതാണ്. അറിയേണ്ട ഒരു വസ്തുത ഗര്‍ഭിണിയായ സ്ത്രീ കൃത്യമായി മരുന്നു കഴിച്ചാല്‍ കുഞ്ഞിന് ഈ വൈറസ് ബാധ വരാനുള്ള സാദ്ധ്യത വളരെ കുറവാണ്.

എച്ച്‌.ഐ.വി ബാധയുള്ള രോഗിയെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിറുത്തുന്നത് രോഗികള്‍ക്കും കുടുംബത്തിനും തീരാദുഃഖമാണ് നല്‍കുന്നത്. ഒരു ബെഞ്ചിലിരുന്ന് പഠിക്കുന്നതിലൂടെയോ ഒരു വാഹനത്തില്‍ യാത്ര ചെയ്തതിലൂടെയോ ഈ അസുഖം പകരുകയില്ല. സാധാരണ ഒരു പൗരന്റെ എല്ലാ അവകാശങ്ങളും രോഗം ബാധിച്ച മനുഷ്യര്‍ക്കും ഉണ്ട് എന്ന് തിരിച്ചറിയണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (9 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (9 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (9 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (9 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (9 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (10 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (10 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (10 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (10 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (10 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (11 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (11 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (11 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (12 hours ago)

Malayali Vartha Recommends