Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

വിദേശ കമ്പനികളോട് അയിത്തം; വിമാനത്താവളത്തിന്റെ വികസനത്തിന് തിരിച്ചടിയാകും; രോഷത്തോടെ പ്രവാസികൾ

06 DECEMBER 2019 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം

അതിശക്തമായ ശീതക്കാറ്റിനെത്തുടർന്ന് യുഎസിൽ ആയിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

വിദേശ വിമാന സർവീസുകൾക്ക് അനുമതി നൽകാത്ത കേന്ദ്ര നീക്കം കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് തിരിച്ചടിയാകുമെന്ന് പ്രവാസികൾ. എയർ അറേബ്യ ഉൾപ്പെടെ നിരവധി വിദേശ വിമാന കമ്പനികളാണ് കണ്ണൂരിലേക്ക് സർവീസ് നടത്താൻ അപേക്ഷ നൽകി കാത്തിരിക്കുന്നത്.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് പേര്. ഒരാണ്ട് പൂർത്തിയായിട്ടും വിദേശ വിമാന കമ്പനികൾക്ക് പക്ഷെ അയിത്തം തുടരുകയാണ്. വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകുന്ന 'പോയന്റ് ഓഫ് കോൾ' സ്റ്റാറ്റസ് പദവി കണ്ണൂരിന് നൽകാനാവില്ലെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അടുത്തിടെ അറിയിച്ചത്. നയം മാറ്റാതെ നിരക്കുവർധനക്ക് പരിഹാരമാകില്ലെന്ന് യു.എ.ഇയിലെ കണ്ണൂരിൽ നിന്നുള്ള പ്രവാസികൾ ഏകസ്വരത്തിൽ പറയുന്നു. ഗൾഫ് വിമാന കമ്പനികൾക്ക് അനുമതി നൽകാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം രൂപപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.

പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഖത്തറില്‍ നിന്നുള്ള പകുതി യാത്രക്കാര്‍ക്ക് മാത്രമാണ് കണ്ണൂര്‍ വിമാനത്താവളം ഉപകരിക്കുന്നത്. ആവശ്യത്തിന് വിമാനങ്ങളില്ലാത്തത് കാരണം ഉത്തര മലബാറുകാരില്‍ കൂടുതല്‍ പേര്‍ക്കും കോഴിക്കോട്ടേക്ക് തന്നെ ടിക്കറ്റെടുക്കേണ്ടി വരുന്നു. മതിയായ സൌകര്യങ്ങളുടെ അപര്യാപ്തത കാരണം ടൂറിസ്റ്റുകളും വിമുഖത കാണിക്കുന്നു.

കോഴിക്കോട്ട് വിമാനമിറങ്ങുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാര്‍ക്ക് വീട്ടിലെത്തണമെങ്കില്‍ പിന്നെയും നാല് മണിക്കൂര്‍ വരെ വേണമായിരുന്നെങ്കില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് വന്നതോടെ അത് ഒരു മണിക്കൂറിനകത്തായി ചുരുങ്ങി. പക്ഷെ ആവശ്യത്തിന് വിമാനങ്ങളില്ലാത്തതിനാല്‍ കൂടുതല്‍ പേര്‍ക്കും ഇപ്പോഴും കരിപ്പൂരിനെ ആശ്രയിക്കേണ്ടി വരുന്നു. ഉത്തര മലബാറിന്‍റെ പ്രകൃതി ഭംഗിയും ആയുര്‍വേദ ടൂറിസവുമൊക്കെ വലിയ സാധ്യതകളാണെങ്കിലും ഉപയോഗപ്പെടുത്താനാകുന്നില്ല.എന്നാണ് പ്രവാസികൾ ഉന്നയിക്കുന്ന പരാതി.

കണ്ണൂർ, തലശേരി പട്ടണങ്ങളിൽ നിന്ന് 25കിലോമീറ്റർ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറി കണ്ണൂർ വിമാനത്താവളം. റൺവേയുടെ നീളം 3050 മീറ്റർ ആണ്. . 2018 ഡിസംബർ 9 കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളം കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനാണു ഉത്‌ഘാടനം ചെയ്തത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബിയിലേക്കുളള വിമാനമാണ് ഇവിടെ നിന്ന് ആദ്യം പുറപ്പെട്ടത്.പ്രശസ്ത രാജ്യാന്തര എയർലൈനായ ഗോഎയർ ന്റെ ഇന്ത്യയിലെ അഞ്ച് പ്രധാന ഹബ്ബുകളിൽ ഒന്നാണ് കണ്ണൂർ വിമാനത്താവളം.

മറ്റു വിമാനത്താവളങ്ങളിൽ നിന്നു വ്യത്യസ്തമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളം പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുണ്ട്. പ ദ്ധതി പ്രദേശത്തിന്റെ പരിസ്ഥിതി ഗുണനിലവാരം തിട്ടപ്പെടുത്തുന്നതിനു നേരത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ന്യൂഡൽഹിയിലെ എൻവയൺമെന്റൽ എൻജിനീയേഴ്സ് ആൻഡ് കൺസൽറ്റന്റ്സും തിരുവനന്തപുരത്തെ സെൻട്രൽ എൻവയൺമെന്റൽ സയൻസ് സ്റ്റഡീസും ചേർന്നാണ് പരിസ്ഥിതി സർവേ നടത്തിയത്. പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാത്ത വിധത്തിൽ ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന നിലയിലാണ് കണ്ണൂർ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (49 minutes ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (1 hour ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (1 hour ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (1 hour ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (1 hour ago)

മാഞ്ചസ്റ്ററിന് ജയം  (2 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (2 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (2 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (2 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (2 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (3 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (3 hours ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (3 hours ago)

Malayali Vartha Recommends