Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പീഡന പരാതി... യുഎഇയിൽ ഇനി പുരുഷനുംപരാതിപ്പെടാം; നിയമങ്ങളിൽ ഭേദഗതി

07 DECEMBER 2019 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

രാജ്യത്ത് സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കി യുഎഇയിൽ പീഡന നിയമം ഭേദഗതി ചെയ്തു. ലൈംഗിക പീഡനത്തിനെതിരെ പുരുഷനും ഇനി പൊലീസിൽ പരാതിപ്പെടാം. നിലവിൽ ലൈംഗിക പീഡന കേസുകളിൽ സ്ത്രീകൾ മാത്രമാണ് ഇരകളെന്ന അവസ്ഥയ്ക്കാണ് ഇതോടെ മാറ്റം വന്നത്. പുതിയ നിയമ ഭേദഗതി അനുസരിച്ചു പുരുഷനും ലൈംഗിക പീഡനത്തിന്റെ ഇരയാകാമെന്നും ഇവർക്ക് നീതി തേടാമെന്നും നിഷ്കർഷിക്കുന്നു. നിയമലംഘകർക്ക് കടുത്ത ശിക്ഷയാണു വ്യവസ്ഥ ചെയ്യുന്നത്. നിലവിലെ നിയമം അനുസരിച്ച് 1 വർഷത്തിൽ കുറയാത്ത തടവോ 10,000 ദിർഹം പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

നേരത്തെ പൊതുസ്ഥലത്തു വച്ച് നടക്കുന്ന സംഭവമാണു പീഡനത്തിന്റെ പരിധിയിൽ വരുന്നത്. എന്നാൽ പുതിയ നിയമം അനുസരിച്ച് സ്ഥലമോ സമയമോ നോക്കാതെ എല്ലാത്തരം ലൈംഗിക പീ‍ഡനത്തിനെതിരെയും നിയമനടപടി സ്വീകരിക്കും. ആംഗ്യം കൊണ്ടോ വാക്കുകൾ കൊണ്ടോ സ്പർശനം കൊണ്ടോ സ്നേഹം നടിച്ചോ പീഡിപ്പിക്കുന്നതും കുറ്റകരമാണ്. നിയമലംഘകർ സ്ത്രീയോ പുരുഷനോ ആരുമാകട്ടെ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കും. സംഘം ചേർന്നോ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയോ ബലപ്രയോഗത്തിലൂടെയോ ഉള്ള ലൈംഗിക പീഡനത്തിന് ഇരട്ടി ശിക്ഷയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രതികൾക്ക് 2 വർഷം തടവോ 50,000 ദിർഹം പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.പുതിയ നിയമം അനുസരിച്ച് പീഡനത്തിന് ഇരയാകുന്ന പുരുഷന്മാർക്കും നിയമ പരിരക്ഷ കിട്ടുമെന്ന് യുഎഇയിലെ അമൽ ഹമീസ് അഡ്വക്കറ്റ്സിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. അബ്ദുൽ അസീസ് പറഞ്ഞു.

എന്നാൽ എത്ര പുരുഷന്മാർ പീഡനം റിപ്പോർട്ട് ചെയ്യാൻ രംഗത്തുവരും എന്ന് കണ്ടറിയണം. യുഎഇ പീനൽകോഡ് 359 പ്രകാരം വനിതകളായിരുന്നു ലൈംഗിക ഇര. പുരുഷന്മാർ ഇരകളാണെങ്കിൽ തന്നെ വകുപ്പില്ലാത്തതിനാൽ കേസ് എടുക്കാനാകുമായിരുന്നില്ല. പുതിയ നിയമഭേദഗതിയിലൂടെ പുരുഷനെതിരെയുള്ള ലൈംഗിക പീഡനം ഉൾപ്പെടുത്തി തുല്യനീതി ഉറപ്പാക്കി. ലൈംഗിക പീഡനകേസുകളിൽ 1 വർഷം തടവും 10,000 ദിർഹം പിഴയുമാണ് രാജ്യത്തെ ശിക്ഷ.  സംഘം ചേർന്നോ ബലപ്രയോഗത്തിലോ പീഡിപ്പിച്ചാൽ – തടവ് 2 വർഷം പിഴ 50,000 ദിർഹവും ആയിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം  (27 minutes ago)

പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും... ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും  (31 minutes ago)

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം... ഹിമാചൽ പ്രദേശിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി, നിയന്ത്രണങ്ങൾ നീക്കാമെന്ന പ്രതീക്ഷയോടെ കെഎസ്ഇബി  (44 minutes ago)

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ...  (1 hour ago)

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...  (1 hour ago)

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി‌  (1 hour ago)

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ നേതൃപദവിയും സാമ്പത്തിക ഉണർവ്വും  (2 hours ago)

ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കി... ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം...  (2 hours ago)

സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....  (3 hours ago)

  ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ... രാവിലെ ആറു മുതൽ വൈകീട്ട് ആറു മണി വരെയാണ് ഹർത്താൽ, അവശ്യ സർവീസുകളെയും, വാഹനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കി  (3 hours ago)

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (10 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (10 hours ago)

Malayali Vartha Recommends