Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

റിയാദിൽ കാറിന് തീ പിടിച്ചു.... വാൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ആശങ്കയോടെ പ്രവാസികൾ

07 DECEMBER 2019 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

റിയാദിലെ ഒരു പ്രെട്രോൾ സ്റ്റേഷനിൽ കാറിന് തീ പിടിച്ച് ആളിക്കത്തിയെങ്കിലും വൻദുരന്തം ഒഴിവായി. പെട്രോൾ ബങ്കിൽ നിന്ന് കാറിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി തീ പടരുകായായിരുന്നു. പുകയും അഗ്നിഗോളവും ഉയർന്ന വാഹനത്തിൽ നിന്നു തൽക്ഷണം ഇറങ്ങിയ സ്വദേശി യുവാവിന്റെ സമയോചിത ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്.

കാറിലുണ്ടായിരുന്ന സ്ത്രീയും ഇതേ സമയം പുറത്തിറങ്ങി. ഞൊടിയിടയിൽ വാഹനത്തിൽ നിന്ന് തീ ഉയർന്നു പടർന്നു. തലനാരിഴക്കാണ് ഇരുവരും രക്ഷപ്പെട്ടത്. കാറിൽ നിന്നു പടർന്ന തീ പെട്രോൾ ബങ്കിലേക്ക് വ്യാപിക്കാതിരിക്കാൻ അഗ്നിശമന സിലിണ്ടർ ഉപയോഗിച്ചു പെട്രോൾ സ്റ്റേഷൻ ജീവനക്കാരൻ തീ അണയ്ക്കാൻ ശ്രമിക്കിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈ സമയത്താണ് സൗദി യുവാവിന്റെ ഇടപെടൽ ഉണ്ടാകുന്നത്. മറ്റൊരു സിലിണ്ടർ ഉപയോഗിച്ച് തീ അണച്ചു. ഈ രംഗം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ജീവനക്കാരന് അഗ്നിശമന സിലിണ്ടർ ഉപയോഗിക്കാനുള്ള പരിശീലനമോ പരിചയമോ ഇല്ലാത്തതാണ് തക്ക സമയം രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയാതെ പോയത്. അഗ്നി പടർന്ന വാഹനത്തിൽ നിന്ന് ഇറങ്ങി സിലിണ്ടർ ഉപയോഗിക്കാൻ സ്വദേശി പൗരന് കഴിഞ്ഞില്ലായിരുന്നുവെങ്കിൽ ആ പ്രദേശം കത്തിക്കിച്ചാമ്പലായേനെ.

യുഎഇയിൽ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി കത്തിയമര്‍ന്നു ഏറെ വേദനാജനകമായ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഇത്തരം ഒരു ദുരന്ത വാർത്ത കൂടി പ്രവാസ ലോകത്ത് നിന്ന് പുറത്ത് വരുന്നത് .റാസല്‍ഖൈമ റിംഗ് റോഡില്‍ സ്റ്റീല്‍ ബ്രിഡ്‍ജിന് സമീപം വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു.

ഡ്രൈവര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി. റാസല്‍ഖൈമ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന് പിന്നാലെ ട്രാഫിക് പട്രോള്‍, അഗ്നിശമനസേന, പാരമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ കാര്യമായ പരിക്കുകളൊന്നുമേല്‍ക്കാതെ ഡ്രൈവര്‍ക്ക് കാറിന് പുറത്തിറങ്ങാനായി. ഡ്രൈവര്‍ രക്ഷപെട്ടതിന് ശേഷമാണ് കാറിന് തീപിടിച്ചത്. മറ്റ് വാഹനങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ അഗ്നിശമന സേന പ്രദേശത്തുനിന്ന് ആളുകളെയും വാഹനങ്ങളെയും ഒഴിപ്പിച്ചു. മെഡിക്കല്‍ സംഘം ഡ്രൈവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. ബന്ധപ്പെട്ട ഏജന്‍സികള്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കാറിന്റെ എഞ്ചിനില്‍ നിന്നാണ് തീപടര്‍ന്നതെന്നും ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാഹനങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം  (27 minutes ago)

പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും... ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും  (31 minutes ago)

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം... ഹിമാചൽ പ്രദേശിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി, നിയന്ത്രണങ്ങൾ നീക്കാമെന്ന പ്രതീക്ഷയോടെ കെഎസ്ഇബി  (44 minutes ago)

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ...  (1 hour ago)

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...  (1 hour ago)

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി‌  (1 hour ago)

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ നേതൃപദവിയും സാമ്പത്തിക ഉണർവ്വും  (2 hours ago)

ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കി... ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം...  (2 hours ago)

സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....  (3 hours ago)

  ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ... രാവിലെ ആറു മുതൽ വൈകീട്ട് ആറു മണി വരെയാണ് ഹർത്താൽ, അവശ്യ സർവീസുകളെയും, വാഹനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കി  (3 hours ago)

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (10 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (10 hours ago)

Malayali Vartha Recommends