നൈജറില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടു
ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടു. ടില്ലബെരി പ്രവിശ്യയിലെ പട്ടണത്തിലാണ് സംഭവമുണ്ടായത്. ഷെല്ലുകളും മോര്‍ട്ടറുകളും ഉപയോഗിച്ച് ഭീകരര്‍ ക്യാന്പിനു നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഐഎസ് ബന്ധമുള്ള ബോക്കോ ഹറാമാണ് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. അടിയന്തരാവസ്ഥ കാലാവധി മൂന്നു മാസത്തേക്കു കൂടി നീട്ടണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha