Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

വിദേശികളായ ഉംറ തീർത്ഥാടകർക്ക് ആരോഗ്യ ഇൻഷൂറൻസ്; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാം....

13 DECEMBER 2019 05:14 PM IST
മലയാളി വാര്‍ത്ത

സൗദിയിലെത്തുന്ന വിദേശികളായ ഉംറ തീര്‍ത്ഥാടകര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രാബല്യത്തിലായി. ഹജ്ജ് ഉംറ മന്ത്രാലയം, തവുനിയ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ സേവനങ്ങൾക്ക് പുറമെ വിമാനത്താവളങ്ങളിൽ നേരിടേണ്ടി വരുന്ന വിവിധ യാത്ര പ്രശ്നങ്ങൾക്കും ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കും. തീര്‍ത്ഥാടകര്‍ സൗദിയിലെത്തുന്നത് മുതല്‍ രാജ്യം വിടുന്നത് വരെയുള്ള കാലത്തേക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

ആരോഗ്യ സേവനങ്ങള്‍ക്ക് പുറമെ നിരവധി ആനുകൂല്യങ്ങളും പദ്ധതിവഴി ലഭിക്കും. ഒരു മാസത്തെ പോളിസിക്ക് 189 റിയാലാണ് ഓരോ തീർത്ഥാടകനും ഇതിനായി അടക്കേണ്ടത്. ഇത് വഴി ഒരു ലക്ഷം റിയാല്‍ വരെയുള്ള ചികിത്സാ സേവനങ്ങൾ ലഭിക്കും, കൂടാതെ അടിയന്തിര ഘട്ടങ്ങളിലും, ദുരന്തങ്ങളിലും, തീർത്ഥാടകരുടെ യാത്രക്കിടെയുണ്ടാകുന്ന അടിയന്തിര ആരോഗ്യ പ്രശ്നങ്ങൾക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. മാത്രവുമല്ല വിമാനം വൈകുന്നതിന് 500 റിയാല്‍ വരെയും, യാത്ര റദ്ധാക്കിയാല്‍ 5000 റിയാല്‍ വരെയും, തീര്‍ത്ഥാടകന്‍ മരണപ്പെട്ടാല്‍ മൃതശരീരം നാട്ടിലേക്ക് തിരിച്ചയക്കാന്‍ 10,000 റിയാല്‍ വരെയും അപകടമരണത്തിന് ഒരു ലക്ഷം റിയാല്‍ വരെയും നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി.

കൂടാതെ എയർപോർട്ടുകളിൽ ദീർഘനേരം കാത്തിരിക്കേണ്ടതിനും, ബാഗേജ് നഷ്ടപ്പെടുന്നതിനും ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. ഒരുമാസം കാലവധിയുള്ള പോളിസി ആവശ്യമെങ്കിൽ ദീര്‍ഘിപ്പിക്കുവാനും സൗകര്യമുണ്ട്. വിവിധ ഭാഷകളില്‍ മുഴുസമയവും പ്രവര്‍ത്തിക്കുന്ന കോൾ സെൻ്ററുകളും, സേവന കേന്ദ്രങ്ങളും സഹായത്തിനുണ്ടാകും. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ളതോ, ആരോഗ്യ ഇൻഷുറൻസ് കൗൺസിലിന്റെ അംഗീകാരമുള്ളതോ ആയ ആശുപത്രികളിലും, ക്ലിനിക്കുകളിലും, സ്വകാര്യ ആശുപത്രികളിലും പാസ് പോർട്ട് ഹാജരാക്കി തീർത്ഥാടകർക്ക് ഇൻഷൂറൻസ് ആനുകൂല്യം നേടാവുന്നതാണ്.

ഉംറ തീര്‍ത്ഥാടകര്‍ക്ക് വിസ നേരിട്ട് വാങ്ങാനാവുന്ന പദ്ധതി സൗദി ഹജ്ജ്-ഉംറ മന്ത്രാലയമ നേരത്തെ ആവിഷ്കരിച്ചിരുന്നു. സൗദി കോണ്‍സുലേറ്റിനെയോ ഏജന്റുമാരെയോ മറ്റ് ഇടനിലക്കാരെയോ സമീപിക്കാതെ അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ടായിരിക്കും വിസ നല്‍കുക. സൗദി വിഷന്‍ 2030ന്റെ ഭാഗമായി ഹജ്ജ്-ഉംറ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ഷത്തില്‍ 30 ദശലക്ഷമായി ഉയര്‍ത്തുക എന്ന ലക്ഷ്യം കണക്കിലെടുത്താണ് തീര്‍ത്ഥാടകര്‍ക്ക് ഉംറ വിസ നേരിട്ട് നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്.

തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും നടപടികള്‍ ലഘൂകരിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. തുടക്കത്തില്‍ പ്രത്യേക വിമാനങ്ങളില്‍ വരുന്നവര്‍ക്കും പിന്നീട് മറ്റ് എല്ലാ അപേക്ഷകര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാവും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (1 hour ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (1 hour ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (1 hour ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (1 hour ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (2 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (2 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (2 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (2 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (2 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (2 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (3 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (4 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (4 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (4 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (4 hours ago)

Malayali Vartha Recommends