Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...

ഇമ്രാന് വീണ്ടും പണികിട്ടി; പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി യുഎന്നിലെ സ്റ്റാറ്റസ് ഓഫ് വുമൺ കമ്മിഷൻ (സിഎസ്ഡബ്ല്യു

15 DECEMBER 2019 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി യുഎന്നിലെ സ്റ്റാറ്റസ് ഓഫ് വുമൺ കമ്മിഷൻ (സിഎസ്ഡബ്ല്യു) രംഗത്ത്. പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള തെഹ്‍രീക് ഇ ഇന്‍സാഫ് സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളോട് കടുത്ത വിവേചനമാണ് പുലര്‍ത്തുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ സ്ത്രീകളുടെ പദവിക്കായുള്ള കമ്മീഷന്‍ കുറ്റപ്പെടുത്തി.

വിവേചനപരമായ നിയമനിർമാണത്തിലൂടെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്കുള്ള ജനങ്ങളിലെ ‘തീവ്രമായ മാനസികാവസ്ഥ’ യെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആരോപണം. കമ്മിഷന്റെ 47 പേജുള്ള റിപ്പോർട്ടിലാണ് സർക്കാരിന് നേരെയുള്ള വിമർശനം.

മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്ന തീവ്രവാദികള്‍ക്ക് പാക് സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. പാകിസ്ഥാനിലെ മത സ്വാതന്ത്ര്യം ഭീഷണിയിലാണെന്ന് 47 പേജുകളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ദൈവനിന്ദ നിയമം കൂടുതല്‍ രാഷ്ട്രീയവത്കരിക്കുകയും ആയുധവത്‍കരിക്കുകയും ചെയ്യുകയാണ്. അഹമദീയ വിഭാഗത്തിനെതിരായ നിയമം മതന്യൂനപക്ഷത്തെ ദ്രോഹിക്കാന്‍ മാത്രമല്ല, രാഷ്ട്രീയ നേട്ടത്തിനായും ഉപയോഗിക്കുകയാണ്. പാകിസ്ഥാനിലെ ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങള്‍ കടുത്ത പീഡനമാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ മത വിഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് ഏറ്റവുമധികം പീഡനത്തിനിരയാകുന്നത്.

വര്‍ഷം തോറും നിരവധിയാളുകളെയാണ് തട്ടിക്കൊണ്ടുപോയി മതം മാറ്റത്തിന് വിധേയരാക്കുന്നത്. ന്യൂനപക്ഷ മതത്തില്‍ പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മുസ്ലിം പുരുഷന്‍മാരെക്കൊണ്ട് വിവാഹം ചെയ്യിക്കുന്നതും പതിവാണ്. ഇങ്ങനെ തട്ടിക്കൊണ്ടുപോകപ്പെടുന്നവര്‍ക്ക് പിന്നീടൊരിക്കലും സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങിയെത്താന്‍ കഴിയാറില്ല എന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

പോലീസ് ഒരു നടപടിയും സ്വീകരിക്കാത്തതും തട്ടിക്കൊണ്ടുപോകലുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പോലീസും കോടതിയും സര്‍ക്കാരുമെല്ലാം ഇത്തരം ക്രമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ഇസ്ലാമിനെ വിര്‍ശിക്കുന്നവരെല്ലാം കുറ്റവാളിയാണെന്ന് പറയുന്ന ദൈവനിന്ദാ നിയമത്തെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഈ നിയമം പലപ്പോഴു ദുരുപയോഗം ചെയ്യുന്നുണ്ട്. സമൂഹത്തിലെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്നതാണ് ഈ നിയമം. കൂടാതെ ഇത് ഭീകരവാദത്തെ വളര്‍ത്തുകയും ചെയ്യുന്നു. നിയമത്തിന്‍റെ ബലത്തില്‍ പലപ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങളുമുണ്ടാകുന്നു.

ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളിലെയും സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത് സിന്ധ്, പഞ്ചാബ് പ്രവിശ്യകളില്‍ പതിവാണ്. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെയാണ് കൂടുതലായി തട്ടിക്കൊണ്ടുപോകുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളാണ് പലപ്പോഴും ഇരകളാകുന്നത്.

വര്‍ഗീയ ആക്രമണങ്ങള്‍ തടയാന്‍ ഫലപ്രദമായ നടപടികളെടുക്കണമെന്ന് യുഎന്‍ കമ്മിഷന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മതത്തിന്‍റെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (16 minutes ago)

എഷ്യൻ ഗെയിംസ്... രണ്ട് മലയാളികൾ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി  (23 minutes ago)

ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ  (34 minutes ago)

​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും  (56 minutes ago)

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (8 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (8 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (8 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (9 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (9 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (9 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (9 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (9 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (9 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (10 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (11 hours ago)

Malayali Vartha Recommends