Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സൗദിയില്‍ അറേബ്യയില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു; മരിച്ചവരിൽ പ്രവാസിയും

18 DECEMBER 2019 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

സൗദിയില്‍ അറേബ്യയില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. റിയാദിലെ അല്‍ മരീഫ സര്‍വകലാശാലയിലെ ഒരു കെട്ടിടമാണ് തകര്‍ന്നതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഒരാള്‍ പ്രവാസിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിവില്‍ ഡിഫന്‍സ് സംഘമെത്തി കെട്ടിടത്തില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്തുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് റിയാദ് റീജ്യണ്‍ വക്താവ് ലഫ്. കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനും തിരച്ചില്‍ നടത്തി. മരിച്ചവരില്‍ ഒരാള്‍ സൗദി പൗരനും ഒരാള്‍ പ്രവാസിയുമാണെന്നാണ് സിവില്‍ ഡിഫന്‍സ് നല്‍കുന്ന വിവരം. പരിക്കേറ്റ 13 പേരില്‍ 10 പേരെ ആശുപത്രികളില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്തു. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കെട്ടിടാവശിഷ്ടങ്ങള്‍ പൂര്‍ണമായി നീക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

അതേസമയം യുഎഇയിലെ ഫുജൈറയില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടിച്ചു. 48 അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് 150 കുടുംബങ്ങളെ സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി 10.48നാണ് തീപിടുത്തം സംബന്ധിച്ച് സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഏഴാം നിലയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റിന്റെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഫുജൈറ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ ഖാലിദ് അല്‍ ഹമൂദി പറഞ്ഞു. ഇവിടെ നിന്ന് തീ മറ്റ് മുറികളിലേക്ക് പടരുകയായിരുന്നു. ഫ്ലാറ്റുകളില്‍ അഗ്നരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്നും തീപിടുത്തം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ...  (5 minutes ago)

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...  (20 minutes ago)

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി‌  (32 minutes ago)

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം  (58 minutes ago)

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ നേതൃപദവിയും സാമ്പത്തിക ഉണർവ്വും  (1 hour ago)

ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കി... ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം...  (1 hour ago)

സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....  (1 hour ago)

  ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ... രാവിലെ ആറു മുതൽ വൈകീട്ട് ആറു മണി വരെയാണ് ഹർത്താൽ, അവശ്യ സർവീസുകളെയും, വാഹനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കി  (2 hours ago)

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (9 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (9 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (10 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (10 hours ago)

Malayali Vartha Recommends