Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ലോക പൊലീസിന് മുട്ടിടിച്ച വഴി; ട്രംപിനെ ഇംപീച്ച് ചെയ്യുമ്പോൾ

19 DECEMBER 2019 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തിരിക്കുന്നു. അധികാര ദുര്‍വിനിയോഗം നടത്തിയതിനാണു ട്രംപ് നടപടി നേരിടുന്നത് .ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ ഉക്രൈന്‍ പ്രസിഡന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണങ്ങളിലാണ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് അന്വേഷണം നടത്തിയത്.

"അധികാരമുണ്ടെന്ന് കരുതി പ്രസിഡന്റായാലും എന്തും ചെയ്യാനാവില്ല. ജനാധിപത്യത്തെയും ഭരണഘടനയെയും മാനിക്കണം'.
പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു കൊണ്ട് അമേരിക്കൻ ജനപ്രതിനിധി സഭ അൽപസമയം മുമ്പ് പറഞ്ഞ വാക്കുകൾ.
ഇവിടെ വെളിപ്പെടുന്നത് അമേരിക്കൻ ജനാധിപത്യത്തിന്റെ ജാഗ്രതയാണ് .അധികാര ദുർവിനിയോഗം, ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളേയും അട്ടിമറിച്ചു എന്നതാണ് ട്രംപിനെതിരായ കുറ്റം.

അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും മത്സരിക്കുമ്പോൾ എതിരാളിയാകാൻ സാധ്യതയുള്ള രാഷ്ട്രീയ നേതാവാണ് ജോ ബൈഡൻ അതുകൊണ്ടുതന്നെ എതിരാളിയെ നിശ്ശബ്‌ദനാക്കാനുള്ള ആയുധമായാണ് ട്രെപ് ഇടപെടൽ നടത്തിയത് എന്നതാണ്പ്രധാന ആരോപണം.

അമേരിക്കൻ ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത ആരോപണങ്ങളുമായാണ് ട്രംപ് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായി എന്ന പേരുകേട്ട വ്യക്തി,ആഡംബര ജീവിതത്തിന്റെ സമവാക്യം. സ്ത്രീ ലംബടൻ.. ട്രെമ്പ് നേരിട്ട ആരോപണങ്ങൾ ഇനിയുമേറെ..
1946 നു ന്യൂയോർക് സിറ്റിയിലാണ് ട്രെമ്പ് ജനിച്ചത്..പിറന്നു വീണത് തന്നെ വായിൽ വെള്ളിക്കരണ്ടിയുമായാണ് എന്ന് പറയാൻ സാധിക്കുന്ന വ്യക്തിത്വം. ആർഭാട ങ്ങളിൽ മതി മറന്ന ജീവിതം,ലൈംഗിക പീഡനാ രോപണം ,സ്ത്രീ ലാമ്പാദന എന്ന ആരോപണം,അങ്ങനെ ട്രെമ്പിനെ തേടിയെത്തിയ ബഹുമതികൾ ഏറെ. എന്നാൽ ഇതിലൊന്നും യാതൊരു കൂസലുമില്ലാതെ,തന്റെ നിലപാടുമായി ട്ര മ്പ് മുന്നോട്ടു പോയെങ്കിലും അടി തെറ്റിയത് ഇംപീച്ച്‌മെന്റി ൽ..

ഇംപീച്ച്‌മെന്റ് വോട്ടെടുപ്പ് നടക്കുമ്പോള്‍ മിഷിഗനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബേണി സാന്‍ഡേഴ്‌സ് അടക്കമുള്ളവരുടെ ഇടതുപക്ഷ രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ ജനവിധിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാണെന്നും ട്രംപ് ആരോപിച്ചു

അതേസമയം ഉപരിസഭയായ സെനറ്റ് ആണ് ഇനി ഇംപീച്ച്‌മെന്റ് നടപടിയില്‍ തീരുമാനമെടുക്കുക. സെനറ്റ് അംഗീകരിച്ചാല്‍ ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താകും. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ഇത് തള്ളാനാണ് സാധ്യത. ഹൗസില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം. 10 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. മൊഴി നല്‍കുന്നതില്‍ നിന്ന് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടവരെ വിലക്കി ഉക്രൈന്‍ ഇടപാടിലെ കോണ്‍ഗ്രസ് അന്വേഷണം അട്ടിമറിക്കാന്‍ ട്രംപ് ശ്രമിച്ചതായി ആരോപണമുണ്ട്. ഡെമോക്രാറ്റുകള്‍ വ്യാജ ആരോപണങ്ങളില്‍ തന്നെ വേട്ടയാടുകയാണ് എന്നാണ് ട്രംപിന്റെ ആരോപണം.

നേരത്തെ ഡെമോക്രാറ്റുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഡോണള്‍ഡ് ട്രംപ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് കത്തയച്ചിരുന്നു. ഭരണത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി.
അവാസ്തവവും അതിഭാവുകത്വം നിറഞ്ഞതുമാണ് തനിക്കെതിരായ ആരോപണങ്ങളെന്നും ട്രംപ് കത്തില്‍ പറയുന്നു. കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് പ്രതിപക്ഷം ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് ട്രംപ് ആരോപിച്ചു.
പ്രമേയം സെനറ്റിൽ പരാജയപ്പെട്ടാലും അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രതിച്ഛായ തകർക്കാൻ തങ്ങളുടെ നീക്കം വഴിവെക്കുമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ. അതേസമയം, ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മറ്റി തെളിവെടുപ്പിന് ഹാജരാകന്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നാറ്റോയുടെ എഴുപതാമത് ഉച്ചകോടി നടക്കുന്നതിനാല്‍ ലണ്ടനിലായിരിക്കുമെന്ന് കാട്ടി ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇംപീച്ച്മെൻ്റ് നടപടികള്‍ സെനറ്റ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തില്‍ പാസാക്കിയാൽ മാത്രമേ ട്രംപിന് സ്ഥാനം നഷ്ടമാകൂ.
ഉ ക്രൈന്‍ ഊര്‍ജ്ജ കമ്പനി ബുറിസ്മയുടെ ഡയറക്ടറായിരുന്ന ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനും ജോ ബൈഡനും കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച ട്രംപ് ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലിന്‍സ്‌കിയുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് വിസില്‍ ബ്ലോവര്‍ പുറത്തുവിട്ടതോടെയാണ് യുഎസ് രാഷ്ട്രീയത്തില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ട്രംപിന്റെ പേഴ്‌സണല്‍ അറ്റോണി (അഭിഭാഷകന്‍) റൂഡി ജിലിയാനി അടക്കമുള്ളവര്‍ ഉക്രൈനുമായുള്ള ഇടപാടില്‍ പങ്കുവഹിച്ചതായി ആരോപണമുയര്‍ന്നു. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനെതിരായ നീക്കത്തിൻ്റെ ഭാഗമായാണ് ഉക്രൈനിൽ സമ്മർദ്ദം ചെലുത്തിയത് എന്ന ആരോപണുയർന്നു. ബൈഡനും മകനുമെതിരെ അന്വേഷണം നടത്തിയില്ലെങ്കിൽ ഉക്രൈനുള്ള സൈനികസഹായം നിർത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. 2016ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായിരുന്ന ഹിലരി ക്ലിൻ്റെനെതിരായ നീക്കങ്ങളിൽ റഷ്യൻ ഇടപെടൽ തേടിയെന്നായിരുന്നു ട്രംപിനെതിരായ ആരോപണം.

. 'അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഃഖകരമായ ദിനമാണ് ഇന്നെന്ന്' സ്പീക്കര്‍ നാന്‍സി പെലോസി യുടെ പ്രതികരണം..ഭരണഘടനയേയും പ്രസിഡന്റിന്റെ ഓഫീസിനേയും സംരക്ഷിക്കാനായി മറ്റ് മാര്‍ഗങ്ങളൊന്നും മുന്നിലില്ലായിരുന്നുവെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു ഇംപീച്ച്മെന്റ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എല്ലാവരോടും നന്ദി പറഞ്ഞ അവര്‍, പ്രസിഡന്‍റ് നടത്തിയ ഗുരുതരമായ വീഴ്ചകളാണ് ഇംപീച്ച്മെന്റ് നടപടികളിലേക്ക് എത്തിച്ചതെന്നും പറഞ്ഞു.

ലോകത്തെ കാൽകീഴിലാക്കാൻ കൊതിച്ച അമേരിക്കൻ ലോക പൊലീസിന് അടിതെറ്റുമോ എന്നാണ് ഇനി അറിയാനുള്ളത്.സെനറ്റിലെ തന്റെ ഭൂരിപക്ഷം ഉപയോഗിച്ച് അദ്ദേഹത്തിന് പ്രസിഡന്റ് ആയിതുടരാനാകും. എന്നാൽ ധാർമികത എന്ന ഒരു വാക്ക് അദ്ദേഹം ജീവിതത്തിൽ പകർത്തുന്നുണ്ടെങ്കിൽ രാജിവച്ചു പുറത്തുപോകുക എന്നതാണ് ഉചിതമായ തീരുമാനം. . പക്ഷെ ട്രംപിൽ നിന്നും അത് പ്രതീക്ഷിക്കുകയേ വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (7 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (7 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (8 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (8 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (8 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (8 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (8 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (8 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (9 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (10 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (11 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (11 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (12 hours ago)

Malayali Vartha Recommends