Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ദുബായ് പോലീസ് പൊളിയാ.... ഡി.എൻ.എ വിദ്യയിൽ ബലാത്സംഗ വീരനെ പിടിച്ചത് എട്ട് വർഷങ്ങൾക്ക് ശേഷം....

20 DECEMBER 2019 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

അതിനൂതന ഡി.എൻ.എ സാേങ്കതിക വിദ്യയിലൂടെ, എട്ടുവർഷങ്ങൾക്കു മുമ്പ് നടന്ന ഒരു ബലാത്സംഗക്കേസിെൻറ ചുരുളഴിച്ച് ദുബൈ പൊലീസ്. 2011ൽ അൽ റഫാ പൊലീസ് സ്റ്റേഷനിൽ വന്ന കേസിനാണ് വഴിത്തിരിവ് വന്നത്. ഒരു അറബ് വനിതയെ അജ്ഞാതൻ ബലാൽക്കാരം ചെയ്തതായിരുന്നു കേസ്. എന്നാൽ, പ്രതിയാരെന്ന് തിരിച്ചറിയാൻ ആവശ്യത്തിന് തെളിവുകൾ ലഭ്യമായിരുന്നില്ല. തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും കേസ് എഴുതിത്തള്ളിയിരുന്നില്ല എന്ന് കുറ്റാന്വേഷണ വിഭാഗം അസി. കമാൻഡർ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. പ്രതി അവശേഷിപ്പിച്ചുപോയ ഒരേെയാരു തെളിവ് കാലമിത്രയും സൂക്ഷിച്ചുവെച്ചിരുന്നു.

കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടർന്നിരുന്നു. ഇപ്പോൾ നവീന സാേങ്കതിക വിദ്യയുടെ പ്രയോഗത്തിലൂടെ അതു സാധ്യമായി. പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷിച്ചെങ്കിലും അയാൾ ഇതിനകം മരിച്ചതായി വ്യക്തമായി. ലഭിച്ച തെളിവുപയോഗിച്ച് നടത്തിയ ഡി.എൻ.എ പരിശോധനയിൽ പ്രതിയുടെ സഹോദരനുമായി സാമ്യം കണ്ടെത്തി. ദുബൈയിൽ ഒരു കൊടിയ പാതകം ചെയ്ത കക്ഷിയാണിയാൾ. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പൊലീസ് വിദഗ്ധരുടെയും ഫോറൻസിക് വകുപ്പിെൻറയും പ്രയത്നങ്ങളെ അഭിനന്ദിച്ചു.

ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ നൂതനമായ സാങ്കേതികവിദ്യയാണു ഡി.എന്‍.എ പരിശോധന. കുറ്റവാളികളെ കണ്ടെത്താനും പിതൃത്വപരിശോധനയ്ക്കും ലോകമെങ്ങും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുവരുന്നു. മനുഷ്യശരീരത്തിലെ ഓരോ കോശത്തിലും ജീനുകള്‍ അടങ്ങിയ 46 ക്രോമസോമുകളുണ്ടാകും. ഇവയില്‍ 23 എണ്ണം പിതാവില്‍നിന്നും 23 എണ്ണം മാതാവില്‍നിന്നും ലഭിക്കുന്നവയാണ്. ക്രോമസോമുകളുടെ അടിസ്ഥാനം ഡി.എന്‍.എ അഥവാ ഡീഓക്‌സി റൈബോ ന്യൂക്ലിക് ആസിഡാണ്. ഒരു കോശത്തിലെ ഡി.എന്‍.എയിലെ ജീനുകള്‍ പ്രസ്തുതകോശത്തിലെ പ്രവര്‍ത്തനത്തിനാവശ്യമായ തോതില്‍ പ്രോട്ടീനുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശംനല്‍കുന്നു.

ഡീഓക്‌സി റൈബോ ന്യൂക്ലിയോറ്റൈഡുകള്‍ ഫോസ്‌ഫേറ്റ് ഗ്രൂപ്പുകള്‍കൊണ്ടു പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഇടവിട്ടുള്ള ഷുഗര്‍ ഫോസ്‌ഫേറ്റ് അവശേഷങ്ങളാണു പ്രസ്തുത തന്മാത്രയുടെ നട്ടെല്ലായി നിലകൊള്ളുന്നത്. പിരമിഡിന്‍ ബേസുകള്‍ ഈ നട്ടെല്ലിനോടു ബന്ധിപ്പിച്ചിരിക്കുന്നതു ഡീഓക്‌സി റൈബോ ന്യൂക്ലിയോറ്റൈഡുകള്‍കൊണ്ടാണ്. പിരമിഡിന്‍ ബേസുകളുടെ അനുക്രമമാണ് ഓരോ ഡി.എന്‍.എയ്ക്കും ഓരോ വ്യക്തിത്വം സമ്മാനിക്കുന്നതെന്നു പറയാം.

കുറ്റമറ്റരീതിയില്‍ സാമ്പിളുകള്‍ ശേഖരിച്ചാല്‍ മാത്രമേ ഡി.എന്‍.എ അപഗ്രഥനരീതി പൂര്‍ണമായും വിജയിക്കുകയുള്ളൂ. രക്തമാണു ശേഖരിക്കുന്നതെങ്കില്‍ ഹെപ്പാരിനോ ഇ.ഡി.റ്റി.എയോ ചേര്‍ത്തു രക്തം നന്നായി സംരക്ഷിക്കണം. രക്ത, ഉമിനീര്‍ക്കറകള്‍ വസ്ത്രങ്ങളിലോ മറ്റോ ആണെങ്കില്‍ അവ നന്നായി ഉണക്കിയശേഷം ശേഖരിക്കണം. കൊല്ലപ്പെട്ടയാളിന്റേതോ സംഭവസ്ഥലത്തുനിന്നു ലഭിച്ചവ, കുറ്റവാളിയെന്നു സംശയിക്കുന്നയാളുടേത് എന്നിങ്ങനെയുള്ള ഡി.എന്‍.എ സാമ്പിളുകള്‍ ഒരേസമയം വിശകലനത്തിനു വിധേയമാക്കി സാമ്യമുള്ളവ തിരിച്ചറിഞ്ഞാണു കുറ്റവാളിയെ കണ്ടെത്തുന്നത്. ഓരോ മനുഷ്യന്റെയും ഡി.എന്‍.എ ഘടന വ്യത്യസ്ഥമാണെന്നതാണ് ഈ പരിശോധനയുടെ അടിസ്ഥാനമെന്നു പറയാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (6 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (6 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (7 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (7 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (7 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (7 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (7 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (8 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (8 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (9 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (10 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (10 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (11 hours ago)

Malayali Vartha Recommends