Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

വാണിജ്യ യുദ്ധത്തിന് അവസാനം ..ചൈനയുമായുള്ള വ്യാപാര ഉടമ്പടിയിൽ ട്രംപ് ഒപ്പുവെക്കും

22 DECEMBER 2019 03:05 PM IST
മലയാളി വാര്‍ത്ത

അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ കരാറിൽ ഉടൻ ഒപ്പു വയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാണിജ്യ കരാറിൽ ഇരുരാജ്യങ്ങളും ചില നിർണായ നീക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

ലോകത്തെ രണ്ട് വൻ സാമ്പത്തിക ശക്തികൾ തമ്മിൽ മാസങ്ങളായി നീണ്ട വാണിജ്യ യുദ്ധത്തിന് ഈ മാസം ആദ്യം തന്നെ ചില അയവുകൾ ഉണ്ടായിരുന്നു. ഇവരുടെ വാണിജ്യ യുദ്ധം ആഗോള വളർച്ചയെ പോലും സാരമായി ബാധിച്ചിരുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾക്കുമേല്‍ യുഎസ് ചുമത്തുന്ന നികുതി 10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വർദ്ധിപ്പിച്ചിരുന്നു.

2018 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതായി അമേരിക്ക പ്രഖ്യാപിച്ചതോടെയാണ് വ്യാപാരയുദ്ധം തുടങ്ങിയത്. പിന്നാലെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തി. ഇതോടെ വ്യാപാര യുദ്ധം കടുത്തു, ആഗോള തലത്തില്‍ വ്യാപാര- സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമാകുകയും ചെയ്തു

ചൈനയുടെ ചില ഉല്പന്നങ്ങൾക്ക് നികുതി കുറയ്ക്കാമെന്ന അമേരിക്കൻ തീരുമാനമുണ്ടായതോടെ അമേരിക്കൻ കാർഷിക വിഭവങ്ങള്‍ക്ക് വൻതോതിൽ ചൈനയിൽ നിന്ന് ആവശ്യക്കാരെത്തുകയാണ്.

വാണിജ്യ ഉടമ്പടി അടുത്തമാസം ഒപ്പു വയ്ക്കുമെന്നാണ് ധനകാര്യ സെക്രട്ടറി സ്റ്റീവൻ മ്നുചിൻ അറിയിച്ചിട്ടുള്ളത്.

വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും ചൈനയിലേക്കും അമേരിക്കയിലേക്കുമുളള കയറ്റുമതിയില്‍ വന്‍ വളര്‍ച്ചയാണുണ്ടായത്. യുദ്ധം ഏറ്റവും ശക്തിപ്രാപിച്ചു നിന്ന ജൂണ്‍- നവംബര്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള കയറ്റുമതിയില്‍ 32 ശതമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍റെ (ഫിയോ) കണക്കുകള്‍ വ്യക്തമാക്കുന്നു. 846 കോടി ഡോളര്‍ മൂല്യമുളള ഉല്‍പ്പന്നങ്ങളാണ് ഇക്കാലയളവില്‍ ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 637 കോടി ഡോളറിന്‍റെ ഉല്‍പ്പന്നങ്ങളായിരുന്നു.

ഇന്ത്യയില്‍ നിന്ന് യുഎസ്സിലേക്ക് ജൂണ്‍- സെപ്റ്റംബര്‍ കാലയളവിലുളള കയറ്റുമതിയില്‍ 12 ശതമാനത്തിന്‍റെ വര്‍ദ്ധനയാണുണ്ടായത്. അതെ സമയം അമേരിക്കയുമായുള്ള വാണിജ്യ യുദ്ധം മൂലം ചൈനയിലെ വ്യവസായ മേഖല തകിടം മറിഞ്ഞിരുന്നു. വാഹനം, എണ്ണ സംസ്‌കരണം, ഉരുക്ക് തുടങ്ങി വിവിധ രംഗങ്ങളില്‍ ലാഭം കുറഞ്ഞു

ട്രമ്പ് തുടക്കമിട്ട വാണിജ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ നിന്നും അധിക മുതല്‍മുടക്കില്‍ നിന്നും ഒരു വര്‍ഷത്തോളമായി ചൈനീസ് വ്യവസായികള്‍ പൊതുവേ വിട്ടുനില്‍ക്കുകയായിരുന്നു.

ദിവസങ്ങൾക്കുമുമ്പ് കാർഷിക ഉത്പന്നങ്ങൾ, സോയാബീൻ, ബീഫ്, ക്രൂഡ് ഓയിൽ തുടങ്ങി അയ്യായിരത്തോളം അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചൈന അഞ്ചു മുതൽ 10 ശതമാനം വരെ നികുതി വർദ്ധിപ്പിച്ചത്. മാത്രമല്ല, യു.എസ് കാറുകളിൽനിന്ന് നേരത്തെ നീക്കിയിരുന്ന 25 ശതമാനം നികുതി തിരികെക്കൊണ്ടുവരികയും ചെയ്തു.ഇതിനുപിന്നാലെ ചൈനീസ് ഉത്പന്നങ്ങൾക്കുമേലുള്ള നികുതിയും അമേരിക്ക അഞ്ചുശതമാനം വർദ്ധിപ്പിച്ചു. ഇതിന്റെ തുടർച്ചയായാണ് ചൈനയിലെ അമേരിക്കൻ കമ്പനികളോട് പൂട്ടിക്കോളാൻ ട്രംപ് ഉത്തരവിട്ടത്

യു.എസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ 5,37,000 കോടിയോളം രൂപയുടെ വർദ്ധനയാണ് ചൈന വരുത്തിയത്. 5ശതമാനം തീരുവ 10 ശതമാനമായി വർദ്ധിപ്പിക്കുന്നത് സെപ്തംബർ ഒന്നിനും ഡിസംബർ 15നും നടപ്പിൽ വരുമെന്നു ചൈനയുടെ വാർത്ത ഏജൻസി അറിയിച്ചിരുന്നു

ഇപ്പോൾ വാണിജ്യ യുദ്ധമവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ചൈനയുടെ ചില ഉല്പന്നങ്ങൾക്ക് നികുതി കുറയ്ക്കാമെന്ന അമേരിക്കൻ തീരുമാനമുണ്ടായതോടെ ചൈനീസ് വിപണിയും ഉണരുന്നുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (10 minutes ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (18 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (27 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (36 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (42 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (3 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

Malayali Vartha Recommends