അതിനിർണായകമായ നീക്കവുമായി അമേരിക്ക; ചൈനയുടെ രഹസ്യങ്ങൾ ചൂഴ്ന്നെടുക്കും; കൊറോണവൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചത് ചെര്‍ണോബില്‍ ആണവദുരന്തം സോവിയറ്റ് യൂണിയന്‍ മറച്ചുവച്ചതു പോലെ എന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍

മുപ്പത്തിനാല് വര്ഷം മുൻപുള്ള കഥയാണ് .അത് ചരിത്രമാണ് എന്ന് വിശ്വസിക്കുക പ്രയാസം
നിലവിൽ ഉക്രയിനിന്റെ ഭാഗമായ വര്ഷങ്ങൾക്ക് മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന
ചെർണോബിൽ ആണവദുരന്തം അനുസ്‌മരിപ്പിച്ചു അമേരിക്ക എത്തിയിരിക്കുകയാണ് .അതിനു സമാനമായ
പ്രവർത്തനം ഉദ്ദാഹരണസഹിതം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ്
റോബർട്ട് ഒബ്രയിൻ .കാര്യങ്ങൾ വഷളാകുന്നു എന്നതിന് ഇതിൽ പരം ഉദ്ദാഹരണം പറയേണ്ടതുണ്ടോ .സോവിയറ്റ് യൂണിയനെ ഇന്ത്യ തള്ളിപ്പറഞ്ഞിട്ടില്ല ,ഇപ്പോഴത്തെ റഷ്യയുമായുള്ള സഹകരണം കൂടുതൽ
മെച്ചപ്പെടുത്താൻ തന്നെയാണ് ഇന്ത്യ ശ്രമിക്കുന്നത് .പക്ഷെ പ്രധാനമായും അമേരിക്കയുടെ നിലവിലെ നയങ്ങൾ ഇന്ത്യ അനുകൂലമായി തന്നെയാണ് കാണുന്നത് .കോവിഡ് പ്രധിരോധത്തിനായാലും
പ്രധിരോധ മേഖലയിലെ വ്യാപാരമായിരുന്നാലും ഇന്ത്യയുടേയും അമേരിക്കയുടെയും ലക്ഷ്യം സഹകരിച്ചു മുന്നോട്ട് പോവുക എന്നത് തന്നെയാണ് ,നിലവിൽ ചൈന നടത്തി വരുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ അപ്രഖ്യാപിത നടപടികളെയാണ് 1986 നടന്ന ചരിത്രസംഭവുമായി കോർത്തിണക്കി ഒബ്രയിൻ സൂചിപ്പിച്ചതു
നിരവധി പേരുടെ ജീവനെടുത്ത 1986-ലെ ചെര്‍ണോബില്‍ ആണവദുരന്തം സോവിയറ്റ് യൂണിയന്‍ മറച്ചുവച്ചതു പോലെയാണ് കൊറോണവൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചതെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞത് . വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസുമായി ബന്ധപ്പെട്ട് എന്താണു സംഭവിക്കുന്നതെന്ന് ചൈനയ്ക്ക് നവംബര്‍ മുതല്‍ തന്നെ അറിയാമായിരുന്നു.എന്നാൽ അവർ സ്വാർത്ഥതയോടെ പെരുമാറിയത് ലോകരാജ്യങ്ങൾക്ക് തന്നെ വിപത്തായി മാറിക്കഴിഞ്ഞിരിക്കുകയാണ്
കോവിഡ് രോഗികളില്‍നിന്ന് 11 ദിവസത്തിന് ശേഷം രോഗം പകരില്ലെന്ന് സിംഗപ്പൂര്‍ പഠനം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ലോകാരോഗ്യ സംഘടനയോടു കളവു പറഞ്ഞ് പുറത്തുനിന്നുള്ള വിദഗ്ധര്‍ വിവരശേഖരണം നടത്തുന്നത് ചൈന തടഞ്ഞുവെന്നും റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞു. ചൈന തുറന്നുവിട്ട വൈറസ് അമേരിക്കയില്‍ കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ പിടിച്ചുനിര്‍ത്താനും ജനങ്ങളെ സംരക്ഷിക്കാനും കോടികളാണു ചെലവിടേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ ഒരു ലക്ഷത്തോളം പേരുടെ ജീവൻ അമേരിക്കയ്ക്ക് നഷ്ടപെട്ടതിനു ആര് സമാധാനം പറയുമെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത് .ചെര്‍ണോബില്‍ പോലെ തന്നെ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും നാളെ ജനങ്ങൾ മറന്നേക്കാം എന്നത് വ്യക്തമാണ് . 15 വര്‍ഷത്തിനു ശേഷം അതേക്കുറിച്ച് ഒരു ഡോക്യൂമെന്ററി വന്നേക്കാമെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി . സോവിയറ്റ് യൂണിയന്റെ കാലത്ത് യുക്രെയിനില്‍ നടന്ന ആണവദുരന്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഏറെ വൈകിയാണു മോസ്‌കോ പുറത്തുവിട്ടത്.അതുപോലെ ചൈനയിൽ നിന്നും ഇനിയും പല സത്യങ്ങളും അറിയേണ്ട സമയം അതിക്രമിച്ചു എന്നും ഒബ്രയിൻ പറഞ്ഞു .നിരവധി പേരാണ് പ്രത്യക്ഷമായും പരോക്ഷമായും ഇരകളായതെന്നും റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞു. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന കൃത്യസമയത്തു പുറത്തുവിടാതെ മറച്ചതിനാല്‍ ലോകത്താകെയും അമേരിക്കയിലുമായി ആയിരങ്ങളുടെ ജീവനാണു നഷ്ടമായത്. അതേക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അമേരിക്ക ചൂഴ്‌ന്നെടുക്കുമെന്നും റോബര്‍ട്ട് ഒബ്രിയന്‍ വ്യക്തമാക്കി.അതിനു ഇനി അധികം കാലതാമസം ഉണ്ടാകില്ല എന്ന വെല്ലുവിളി തന്നെയാണ് ഒബ്രയിൻ ഉയർത്തിയിരിക്കുന്നത്
https://www.facebook.com/Malayalivartha


























