Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ആ കണ്ണീരുകാണാത്ത ഇന്ത്യ പരാജയം തന്നെ ! മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങള്‍ പോലും ഇന്ത്യ പൂര്‍ണമായി പാലിക്കുന്നില്ലെന്ന് യുഎസ് റിപ്പോർട്ട്

26 JUNE 2020 05:44 PM IST
മലയാളി വാര്‍ത്ത

മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങള്‍ പോലും ഇന്ത്യ പൂര്‍ണമായി പാലിക്കുന്നില്ലെന്ന് യുഎസ് റിപ്പോർട്ട്. മനുഷ്യക്കടത്തിന്റെ തോത് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ രണ്ടാം നിരയിൽ ഉൾപ്പെടുത്തികൊണ്ടാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ റിപ്പോര്‍ട്ട്. 14 വയസ്സിന് താഴെയുള്ള കുട്ടികളെ ജമ്മു കശ്മീരിലെ സര്‍ക്കാരിനെതിരെ തീവ്രവാദ സംഘടനങ്ങൾ റിക്രൂട്ട് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യക്കടത്ത് സംബന്ധിച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പുറത്തിറക്കിയത്.

ഭീകര സംഘടനകള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും അവരെ ചാര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. 12 വയസ് പ്രായമുള്ള കുട്ടികളെ വരെ മാവോയിസ്റ്റ് വിമതര്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിതമായി ഉപയോഗിക്കുന്നുണ്ടെന്നും ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യ കവചങ്ങളായി വരെ അവരെ ഉപയോഗിക്കുന്നതായും കണ്ടെത്തി.

നിര്‍ബന്ധിത ലൈംഗിക തൊഴിലാളികളുടെയും മനുഷ്യകടത്തിന്റെയും അടിസ്ഥാനത്തില്‍ ഇരകള്‍ക്കെതിരായ ശാരീരിക അതിക്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാണെന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും നിർബന്ധിപ്പിച്ച് ഗര്‍ഭം ധരിപ്പിച്ച് കുഞ്ഞുങ്ങളെ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.മാവോയിസ്റ്റ് വിമതര്‍ തങ്ങളുടെ ക്യാമ്പുകളില്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമത്തത്തില്‍ഏര്‍പ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിൽ കുട്ടികളെ സൈനിക ആവശ്യത്തിനായി ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട്.

ഒരു ദശാബ്ദത്തോളമായി ഇന്ത്യ രണ്ടാം നിരയിലാണ് തുടരുന്നത്.മനുഷ്യക്കടത്ത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സര്‍ക്കാരിന്റെ നടപടികള്‍ കുറഞ്ഞതായും പറയുന്നുണ്ട്.മനുഷ്യക്കടത്ത് തടയാനുള്ള നിയമം നടപ്പാക്കുന്നതില്‍ പരാജയപ്പെടുന്ന രാജ്യങ്ങളെയാണ് രണ്ടാം നിര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.പാകിസ്ഥാനില്‍ മനുഷ്യക്കടത്ത് സജീവമാണെന്നും യുഎസ് കുറ്റപ്പെടുത്തി. മനുഷ്യക്കടത്തിന്റെ തോതനുസരിച്ച് പാകിസ്ഥാനെ യുഎസ് രണ്ടാം നിരയിലേക്ക് താഴ്ത്തി. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ചാവേര്‍ ആക്രമണത്തിനും കുട്ടികളെ ഉപയോഗിക്കന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് നിരവധി കുട്ടികളെയും പുരുഷന്‍മാരെയും സ്ത്രീകളെയും പാകിസ്ഥാനിലേക്ക് കടത്തുന്നുണ്ട്. ഇവരെ നിര്‍ബന്ധിത തൊഴിലിനായാണ് കൊണ്ടുവരുന്നത്.അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് പാകിസ്ഥാനില്‍ കൂടുതല്‍ മനുഷ്യക്കടത്തിന് ഇരകളാകുന്നത് മനുഷ്യക്കടത്ത് നിയന്ത്രിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല.അതിനാലാണ് രണ്ടാം നിര പട്ടികയിലേക്ക് തരംതാഴ്ത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (7 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (17 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (29 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (33 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (38 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (55 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

Malayali Vartha Recommends