Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

ബോയ്കോട്ട് ചൈന' ക്യാമ്പയിന്‍ ഏറ്റെടുത്ത് ഇന്ത്യന്‍ ജനത ; ചൈനീസ് ആപ്പായി ടിക്ക് ടോക്കിനെ മറികടന്ന് 'മിത്രോന്‍' ; വെറും രണ്ട് മാസം കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് ഒരു കോടി പേര്‍!; മോദിയുടെ 'വോക്കല്‍ ഫോര്‍ ലോക്കല്‍' ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യ

27 JUNE 2020 08:33 AM IST
മലയാളി വാര്‍ത്ത

ലഡാക്കിലെ ഇന്തോ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വലിയ രീതിയില്‍ ചൈനാ വിരുദ്ധ വികാരം ഉടലെടുത്തിരുന്നു.'ബോയ്കോട്ട് ചൈന' എന്ന ക്യാമ്പയിന്‍ വലിയ രീതിയിലാണ് ഇന്ത്യന്‍ ജനത ഏറ്റെടുത്തത് .ഇതോടെ ചൈനീസ് വീഡിയോ ഷെയറിംഗ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സര്‍വീസായ ടിക്ക് ടോക്കും പതുക്കെ ഇന്ത്യയില്‍ നിന്നും പുറന്തള്ളപ്പെടുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ചൈനീസ് ആപ്പിനെ കൈവിട്ടുകൊണ്ട് ടിക്ക് ടോക്കിന്റെ ഇന്ത്യന്‍ രൂപമായ 'മിത്രോന്‍' ആപ്പിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഇന്ത്യക്കാര്‍.

വെറും 30 ദിവസ കാലയളവ് കൊണ്ടുമാത്രം രാജ്യത്തെ ഒരു കോടി ജനങ്ങള്‍ ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മാത്രമല്ല ടിക്ക് ടോക്കിന്റെ ഈ ഇന്ത്യന്‍ പതിപ്പിന് ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ മികച്ച അഭിപ്രായവുമാണ്. 5 മുതല്‍ 4.5 വരെയാണ് ആപ്പിന്റെ പ്‌ളേ സ്റ്റോറിലെ റേറ്റിംഗ്.പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന കാഴ്ചപ്പാട് പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ ആപ്പ് വ്യാപകമായി രാജ്യത്ത് ഡൗണ്‍ലോഡ് ചെയ്യപ്പെടാന്‍ തുടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.

ആപ്പിന്റെ സോഴ്സ് കോഡ് മുന്‍പ് ഒരു പാകിസ്ഥാന്‍ ഡെവലപ്പറില്‍ നിന്ന് വാങ്ങിയതാണെന്ന് അടുത്തിടെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ആപ്പിന്റെ സഹസ്ഥാപകരായ ശിവാങ്ക് അഗര്‍വാള്‍, അനിഷ് ഖണ്ടേല്‍വാള്‍ എന്നിവര്‍ ഈ ആരോപണത്തിന് മറുപടി നല്‍കുകയും ചെയ്തിരുന്നു.'ആപ്പിന് 'വോക്കല്‍ ഫോര്‍ ലോക്കല്‍'ന്റെ ശക്തമായ ഒരു വികാരമുണ്ട്. ഞങ്ങളുടെ ഉപയോക്താക്കളോട് സംവേദനക്ഷമത പുലര്‍ത്തുകയും പ്രാദേശിക നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ഇടപഴകലും വിനോദവും പുനര്‍നിര്‍മിക്കാന്‍ ഞങ്ങള്‍ അഭിമാനത്തോടെ മിട്രോണിനെ നിര്‍മിക്കുകയാണ്.' എന്നാണ് ശിവാങ്ക് അഗര്‍വാളിന്റെ അഭിപ്രായം.

സൗജന്യ ആപ്പുകളില്‍ പ്ലേ സ്റ്റോറില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച ആപ്പാണ് മിത്രോന്‍. ഐ.ഐ.ടി റൂര്‍ക്ക വിദ്യാര്‍ത്ഥി ശിവാങ്ക് അഗര്‍വാളാണ് ആപ്പ് വികസിപ്പിച്ചത്.

ആദ്യ ആഴ്ചയില്‍ തന്നെ 50 ലക്ഷം ആളുകള്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിരുന്നു.ടിക് ടോക്കിന് പകരം ഇന്ത്യ വികസിപ്പിച്ച മിത്രോന്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു . ഗൂഗിള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് നടപടി.

സ്പാം ആന്‍ഡ് മിനിമം ഫംഗ്ഷണറി പോളിസി ലംഘിച്ചതിനെ തുടര്‍ന്നാണ് ആപ് നീക്കം ചെയ്യുന്നതെന്ന് ആയിരുന്നു ഗൂഗിള്‍ വ്യക്തമാക്കിയത് . മറ്റ് ആപ്പുകളുടെ ഫീച്ചേഴ്‌സുകള്‍ ഉറവിടം വ്യക്തമാക്കാതെ ഉപയോഗിച്ചെന്നും ഗൂഗിള്‍ കണ്ടെത്തി.കഴിഞ്ഞ മാസം ആത്മാ നിര്‍ഭര്‍ അഭിയാന്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കയറ്റുമതി ചെയ്തും കൂടുതല്‍ സ്വാശ്രയരാകാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു കൊണ്ടായിരുന്നു പദ്ധതി ആരംഭിച്ചത്. ഇതിന് പിന്നാലെയായിരുന്നു ചൈനീസ് ആപ്പുകള്‍ ഒഴിവാക്കണമെന്ന് ക്യാംപെയിന്‍ വിവിധയിടങ്ങളില്‍ ആരംഭിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (4 minutes ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (12 minutes ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (1 hour ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (1 hour ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (2 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (3 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (4 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

Malayali Vartha Recommends