Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

പാംഗോങ് തടാകത്തിനു സമീപമുള്ള ഫിംഗറുകള്‍ എന്ന എട്ടു മലനിരകളിലെ നാലാം വിരല്‍ ചൈനയുടെ ലക്ഷ്യം

27 JUNE 2020 08:54 AM IST
മലയാളി വാര്‍ത്ത

വിശാലമായ പാംഗോങ് തടാകത്തിനു സമീപമുള്ള എട്ടു മലനിരകള്‍ ഫിംഗറുകള്‍ എന്നാണ് വിളിക്കപ്പെടുന്നത്. എട്ടു വരെ ഇന്ത്യന്‍ അതിര്‍ത്തിയാണെങ്കിലും നാലാം മലനിര വരെയാണ് ഇന്ത്യക്കു പട്രോളിങ് പോസ്റ്റുകളുള്ളത്. നാലിനും എട്ടിനുമിടയില്‍ ഇരുഭാഗത്തെയും സൈനികര്‍ പട്രോളിങ് നടത്തിയിരുന്നു.

കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകക്കരയില്‍ വന്‍ യുദ്ധസന്നാഹമൊരുക്കിയ ചൈനയുടെ ലക്ഷ്യം നാലാം മലനിര വരെ പിടിച്ചടക്കല്‍. പ്രതിരോധത്തിനായി ഇന്ത്യ ഒരുക്കിയിരിക്കുന്നത് അതിശക്ത സേനാവ്യൂഹം. 70 ദിവസം നീണ്ടുനിന്ന ദോക്ലാം മുഖാമുഖത്തിലുമധികം സംഘര്‍ഷാന്തരീക്ഷം തുടരുമെന്നാണ് സൂചന.

കഴിഞ്ഞ മേയില്‍ കടന്നുകയറിയ ചൈനീസ് പട്ടാളം ഇന്ത്യയുടെ പട്രോളിങ് പോസ്റ്റ് തകര്‍ത്തതാണ് ഇരുഭാഗത്തും ആള്‍നാശമുണ്ടാക്കിയ ഏറ്റുമുട്ടലുകള്‍ക്കു പ്രകോപനമായത്. ഇവിടെ രണ്ടു മാസത്തിനിടെ സംഘര്‍ഷമുണ്ടായത് എട്ടുതവണ. 200 മീറ്റര്‍ അകലത്തിലാണു സൈനികര്‍ മുഖാമുഖം നില്‍ക്കുന്നത്.

ഉപഗ്രഹചിത്രങ്ങളില്‍ നിന്നും ഫിംഗര്‍ എട്ടു വരെ ചൈനീസ് ഭാഗത്തു കൂടാരങ്ങളും ക്യാമ്പുകളും മാത്രമല്ല പില്‍ ബോക്സുകള്‍ എന്നറിയപ്പെടുന്ന ആയുധ ബങ്കറുകള്‍, പ്രതിരോധ ഭിത്തികള്‍ (സാംഗാര്‍), പ്രതിരോധത്തിനുള്ള അതിര്‍വരമ്പുകള്‍ (ബേം) എന്നിവ സജ്ജമാക്കിയെന്ന് വ്യക്തമാകുന്നു. എല്‍.എ.സിക്കു നാലു കി.മീ. അപ്പുറം ചൈന വലിയ സന്നാഹമൊരുക്കിയതോടെ ഇന്ത്യയും യുദ്ധസജ്ജമായി. കരസേനയുടെ മൂന്നു ഡിവിഷനുകളെ പുതുതായെത്തിച്ചു. കൂടുതല്‍ ടാങ്കുകളും പീരങ്കികളുമെത്തിച്ചു. പര്‍വതയുദ്ധ പ്രവീണരായ ഐ.ടി.ബി.പി, ലഡാക് സ്‌കൗട്ട്സ് എന്നിവയുടെ കൂടുതല്‍ ബറ്റാലിയനുകളെയും വിന്യസിച്ചു.

ലഡാക്കില്‍ നേരിട്ടെത്തിയ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ, എല്‍.എ.സിയിലെ 65 പട്രോളിങ് പോയിന്റിലും പഴുതുകളടയ്ക്കാന്‍ നിര്‍ദേശം നല്‍കി. പാംഗോങ്, ഹോട്ട് സ്പ്രിങ്സ്, ഗല്‍വാന്‍ മേഖലകള്‍ക്കപ്പുറം ഡെപ്സാങ്ങിലും ദൗലത് ബെഗ് ഓള്‍ഡിയിലും പോര്‍മുഖം തുറക്കാനാണു ചൈനയുടെ നീക്കം. ലഡാക്കില്‍ വ്യോമസേന നിരന്തരം ആകാശനിരീക്ഷണം നടത്തുന്നു.

ഇന്ത്യ ദൗലത് ബെഗ് ഓള്‍ഡി എയര്‍സ്ട്രിപ്പ് പുനരുജ്ജീവിപ്പിച്ചതു ചൈനയെ അസ്വസ്ഥരാക്കിയിരുന്നു. കാരക്കോറം ചുരത്തില്‍ ഇന്ത്യക്ക് ആധിപത്യം നല്‍കുന്ന മേഖലയാണു ദൗലത് ബെഗ് ഓള്‍ഡി. എ.എ.സിയില്‍നിന്നു കാരക്കോറം ചുരത്തിലേക്ക് ഏഴു കി.മീ. മാത്രമാണ് അകലം. എന്നാല്‍ ദര്‍ബൂക് - ഷ്യോക് - ദൗലത് ബെഗ് ഓള്‍ഡി റോഡ് അതിവേഗം പൂര്‍ത്തിയാക്കി ടി-90 ടാങ്കുകളും റഷ്യന്‍ നിര്‍മിത യുദ്ധവാഹനങ്ങളും യു.എസ്നിര്‍മിത ഹൊവിറ്റ്സര്‍ പീരങ്കികളുമെത്തിച്ച ഇന്ത്യക്കാണ് ഇവിടെ നിര്‍ണായക മേല്‍ക്കൈ.

രണ്ടു ദിവസം ലഡാക്കിലുണ്ടായിരുന്ന കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ ഇന്നലെ ഡല്‍ഹിയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ച് സ്ഥിതിഗതി വിശദീകരിച്ചു.

സംഘര്‍ഷം കനക്കുന്നതിനൊപ്പം ലഡാക്കില്‍ കര, വ്യോമ സേനകളുടെ സംയുക്ത അഭ്യാസത്തിലൂടെ ഇന്ത്യയുടെ ശക്തിപ്രകടനം. ഇതിനു പുറമേ 35,000 സൈനികരെക്കൂടി എത്തിച്ചു. യുദ്ധടാങ്കുകളും പീരങ്കികളും എല്‍.എ.സിക്ക് ഒരു കി.മീ. അടുത്തേക്കു നീക്കി. സുഖോയ് എസ്യു-30 എം.കെ.ഐ. യുദ്ധവിമാനങ്ങള്‍, സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് സൈനിക ചരക്കുവിമാനങ്ങള്‍, ചിനൂക്, മില്‍ എംഐ-17 ഹെലികോപ്ടറുകള്‍ എന്നിവയും അണിനിരത്തിയായിരുന്നു അഭ്യാസപ്രകടനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (4 minutes ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (12 minutes ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (1 hour ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (1 hour ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (2 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (3 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (4 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

Malayali Vartha Recommends