Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

സ്‌കര്‍ദു വ്യോമതാവളത്തില്‍ ചൈനീസ് ടാങ്കര്‍ വിമാനമായ ഐഎല്‍ -78 ലാന്‍ഡ് ചെയ്തു; കരുതലോടെ ഇന്ത്യ; ചൈനക്കു മുമ്പേ പാകിസ്ഥാന് തിരിച്ചടി കൊടുക്കുമോ; ആ നെറികേടിന് പകരം ചോദിക്കുമെന്നും ഇന്ത്യ, പാക് അധീന കശ്മീരിലെ ഓരോ ചലനവും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്

28 JUNE 2020 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്....

കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...

ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

പാക് അധീന കശ്മീരില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് ഇന്ത്യ. ചൈനീസ് വ്യോമസേനയുടെ ടാങ്കര്‍ വിമാനം പാക് അധീന കശ്മീരില്‍ ഇറങ്ങിയതോടെയാണ് അപ്രതീക്ഷിത നീക്കം. ഇന്ത്യയുമായി ഒരു സംഘര്‍ഷമുണ്ടായാല്‍ പാക് അധീന കശ്മീരിലെ സ്‌കര്‍ദു വ്യോമതാവളം പാകിസ്ഥാന്‍ ചൈനയ്ക്ക് കൈമാറാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്ത്യയുടെ പുതിയ നീക്കം.

സ്‌കര്‍ദു വ്യോമതാവളത്തില്‍ ചൈനീസ് ടാങ്കര്‍ വിമാനമായ ഐഎല്‍ -78 ലാന്‍ഡ് ചെയ്തിരുന്നു.സ്‌കര്‍ദു വ്യോമതാവളം ലേയില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയാണ്. പാകിസ്ഥാന്‍ നേരത്തെയും വിദേശരാജ്യങ്ങള്‍ക്ക് സ്വന്തം വ്യോമതാവളം ഉപയോഗിക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്.അമേരിക്ക പാക് സൈനിക കേന്ദ്രങ്ങള്‍ ഉപയോഗിച്ചാണ് അഫ്ഗാനിസ്ഥാനിലെ താലിബാനെതിരെ പോരാടിയത്. അതേസമയം പാകിസ്ഥാനും ചൈനയും തമ്മിലുള്ള അടുത്ത ബന്ധവും ഇന്ത്യയെ ആശങ്ക പെടുത്തുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കണക്കിലെടുത്ത് പാകിസ്ഥാന്‍ സ്‌കര്‍ദു ചൈനയ്ക്ക് കൈമാറുന്നതിനുള്ള സാധ്യത ഇന്ത്യ തള്ളിക്കളയുന്നില്ല. അത് കൊണ്ട് തന്നെ പാക് അധീന കശ്മീരിലെ ഓരോ ചലനവും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സിന്‍ജിയാങ് പ്രവിശ്യയിലെ ഇന്ത്യയ്ക്ക് സമീപമുള്ള പ്രദേശത്തേക്ക് ചൈന എസ്.യു-27 യുദ്ധവിമാനങ്ങളും എത്തിച്ചിട്ടുണ്ട്.സിന്‍ജിയാങ്ങിന് പുറമേ ടിബറ്റിലെ വ്യോമതാവളവും ഉപയോഗിക്കാന്‍ കഴിയുന്നത് ചൈനയ്ക്ക് വലിയ ശക്തി നല്‍കുന്ന ഘടകമാണ്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ നീക്കങ്ങളെ ഇന്ത്യ ജാഗ്രതയോടെ വീക്ഷിക്കുന്നത്.നേരത്തെ തന്നെ പാക് അധീന കശ്മീരിലെ ഓരോ നീക്കവും ഇന്ത്യ ജാഗ്രതയോടെ നിരീക്ഷിക്കുകയായിരുന്നു.

അനധികൃത കയ്യേറ്റം ഒഴിഞ്ഞ് പോകണം എന്ന താക്കീത് നല്‍കിയ ഇന്ത്യ, പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളെയും നിരീക്ഷിക്കുകയാണ്. ഐഎസ്‌ഐ പിന്തുണയോടെ പാക് അധീന കശ്മീരില്‍(POK) നടക്കുന്ന തീവ്ര വാദ ക്യാമ്പുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇതിനോടകം തന്നെ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്.ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലേക്ക് കടക്കുന്നതിനും സാധ്യതയുണ്ട്. ഇന്ത്യ നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.നുഴഞ്ഞ് കയറ്റക്കാര്‍ക്കെതിരെയും തീവ്ര വാദ ക്യാമ്പുകള്‍ക്കെതിരെയും വന്‍ സൈനിക നീക്കം നടത്തുന്നതിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്
എന്നാണ് വിവരം.

ഇങ്ങനെയൊക്കെയാണെങ്കിലും ടിബറ്റില്‍ ചൈനയ്ക്ക് നിരവധി വ്യോമ താവളങ്ങള്‍ ഉണ്ടെങ്കിലും മിക്കവാറും എല്ലാം നാലായിരം അടി മുകളിലാണ്. ഇവിടെ നിന്ന് എല്ലാ ആയുധങ്ങളും ഘടിപ്പിച്ച് പറന്നുയരാന്‍ സാങ്കേതികമായ ബുദ്ധിമുട്ട് ചൈനയുടെ പോര്‍ വിമാനങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് എല്ലാ വ്യോമ താവളങ്ങളും പഞ്ചാബിലെയും ഹരിയാനയിലേയും സമതല നിരപ്പിലുള്ള പ്രദേശങ്ങളിലാണ്. ഇത് ഇന്ത്യക്ക് വ്യോമമേഖലയില്‍ മേല്‍ക്കൈ നല്‍കുന്നുണ്ട്.

ഇത്തരമൊരു പ്രശ്‌നം നിലനില്‍ക്കുന്നതു കൊണ്ടാണ് പാക് അധീന കശ്മീരിലെ വ്യോമ താവളങ്ങള്‍ ഉപയോഗിക്കാന്‍ ചൈന ശ്രമിച്ചേക്കുമെന്ന് സംശയിക്കുന്നത്. ഈയടുത്ത് ചൈനീസ് ഇന്ധന ടാങ്കര്‍ വിമാനം സ്‌കര്‍ദു വിമാനത്താവളത്തില്‍ ഇറങ്ങിയത് സംശയം വര്‍ദ്ധിപ്പിക്കുന്നു. നേരത്തെ തന്നെ സ്വന്തം വ്യോമതാവളങ്ങള്‍ മറ്റ് രാജ്യങ്ങളുടെ സൈന്യത്തിന് ആക്രമണത്തിനായി ഉപയോഗിക്കാന്‍ നല്‍കിയ പാരമ്പര്യം പാകിസ്താനുണ്ട്. ഈ സാഹചര്യത്തില്‍ രണ്ട് മേഖലയിലുള്ള യുദ്ധം ചെയ്യാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുമെന്നാണ് സൂചന. അതേസമയം ചൈനീസ് വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ പാകിസ്താന്‍ അനുമതി കൊടുക്കാന്‍ സാദ്ധ്യതയുണ്ടെങ്കില്‍ പാക് അധീന കശ്മീര്‍ പിടിച്ചെടുക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്ന് ഇന്ത്യ കരുതുന്നു. ഇന്ത്യയുടെ ഭാഗമായി കരുതുന്ന പ്രദേശത്ത് നിന്ന് ആക്രമണത്തിന് ചൈനയെ അനുവദിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ പിഓകെ പിടിച്ചെടുക്കാനാകും ഇന്ത്യ ശ്രമിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (6 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (31 minutes ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (45 minutes ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (2 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (2 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (2 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (3 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (3 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (3 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (3 hours ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (4 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (4 hours ago)

Malayali Vartha Recommends