Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..

തകര്‍ന്നടിഞ്ഞ് ചൈനയുടെ സ്വപ്നങ്ങള്‍... രാജ്യത്തിന്റെയും പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെയും അഭിമാനവും അഭിലാഷവുമായ ശതകോടികളുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിനു (ബിആര്‍ഐ) കീഴിലുള്ള ഭൂരിഭാഗം പദ്ധതികളും കോവിഡ് മഹാമാരി തടസ്സപ്പെടുത്തിയതായി ചൈന

29 JUNE 2020 08:02 AM IST
മലയാളി വാര്‍ത്ത

കോവിഡ് -19 തകര്‍ത്തെറിഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ചൈനയുടെ സാമ്പത്തികവും വാണിജ്യപരവുമായ നേട്ടങ്ങള്‍ എല്ലാം തന്നെ നിമിഷാര്‍ധങ്ങള്‍ക്കുള്ളിലാണ് ഇല്ലാതായത്. കോവിഡ് - 19ആ രാജ്യത്തെ അത്രമാത്രം കശക്കി എറിഞ്ഞിരുന്നു.
രാജ്യത്തിന്റെയും പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെയും അഭിമാനവും അഭിലാഷവുമായ ശതകോടികളുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിനു (ബിആര്‍ഐ) കീഴിലുള്ള ഭൂരിഭാഗം പദ്ധതികളും കോവിഡ് മഹാമാരി തടസ്സപ്പെടുത്തിയതായി ചൈന. ഭാഗികമോ പ്രതികൂലമോ ആയി കോവിഡ് ഈ പദ്ധതികളെ ബാധിച്ചതായി ചൈനീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കുന്നതിനായും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വ്യാപാരവും നിക്ഷേപവും ഉയര്‍ത്താനും ലക്ഷ്യമിട്ടുള്ള ബിആര്‍ഐയുടെ കീഴിലുള്ള പദ്ധതികളുടെ അഞ്ചിലൊന്നിനെ പകര്‍ച്ചവ്യാധി ഗുരുതരമായി ബാധിച്ചെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ രാജ്യാന്തര സാമ്പത്തികകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ വാങ് സിയാലോങ് അഭിപ്രായപ്പെട്ടു. 40 ശതമാനം പദ്ധതികളെ മഹാമാരി പ്രതികൂലമായി ബാധിച്ചു, 30-40 ശതമാനം വരെ ഒരു പരിധിവരെയും ബാധിച്ചു വാങ് സിയാലോങ് പറഞ്ഞു.
2013ല്‍ ഷി അധികാരത്തില്‍ വന്നപ്പോഴാണു ബിആര്‍ഐ ആരംഭിച്ചത്. തെക്കുകിഴക്കന്‍ ഏഷ്യ, മധ്യേഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ കര, കടല്‍ പാതകളുമായി ബന്ധിപ്പിക്കുകയാണു ലക്ഷ്യം. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിനുള്ള ഗ്വാദര്‍ തുറമുഖത്തെ ചൈനയുടെ സിന്‍ജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി (സിപിഇസി) ബിആര്‍ഐയുടെ പ്രധാന ഭാഗമാണ്.

പദ്ധതികള്‍ പുനഃരാരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ബിആര്‍ഐയുടെ ആദ്യ വിഡിയോ കോണ്‍ഫറന്‍സ് ചൈന നടത്തിയിരുന്നു. 60 ബില്യന്‍ യുഎസ് ഡോളറിന്റെ സിപിഇസി ഉള്‍പ്പെടെയുള്ള പദ്ധതികളാണു സ്തംഭനത്തിലായത്. മലേഷ്യ, ബംഗ്ലദേശ്, ഇന്തൊനേഷ്യ, പാക്കിസ്ഥാന്‍, കംബോഡിയ, ശ്രീലങ്ക എന്നിവയുള്‍പ്പെടെ ചില ഏഷ്യന്‍ രാജ്യങ്ങള്‍ അടുത്തകാലത്തു ചൈനീസ് ധനസഹായമുള്ള പദ്ധതികള്‍ക്കു തടസ്സം നില്‍ക്കുന്നതായി ഹോങ്കോങ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ചൈന നടപ്പാക്കുന്ന പട്ടുപാതാ പദ്ധതി വാണിജ്യത്തില്‍ ഊന്നിയുള്ളതല്ലെന്നും യുഎസിനും സഖ്യകക്ഷികള്‍ക്കും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണെന്നും കുറ്റപ്പെടുത്തി അമേരിക്കയും നേരത്തെ രംഗത്ത് വന്നിരുന്നു .
ലോകത്തുടനീളം ചൈന നിര്‍മിക്കുന്ന അടിസ്ഥാന സൗകര്യ, റോഡ്-റെയ്ല്‍ പദ്ധതികള്‍ക്ക് സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുപരി 'ദേശീയ സുരക്ഷാ' താല്‍പര്യങ്ങളാണുള്ളതെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു .ബി ആര്‍ ഐ യില്‍ ഇന്ത്യയും സമാന നിലപാടായിരുന്നു സ്വീകരിച്ചത്
ചൈനയിലെ കുന്‍മിംഗിനെയും കൊല്‍ക്കത്തയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള 2,800 കിലോമീറ്റര്‍ നീളമുള്ള ബിസിഐഎം റെയ്ല്‍ ഇടനാഴി മണ്ടലായ്, മ്യാന്‍മറിലെ യാംഗൂന്‍, റാകിന്‍ സംസ്ഥാനങ്ങളിലൂടെയും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലൂടെയും കടന്നുപോകുന്നുണ്ട്.
പാക് അധിനിവേശ കശ്മീരിലെ ഗില്‍ജിത്-ബാല്‍ട്ടിസ്ഥാനിലൂടെ നിര്‍മിക്കുന്ന ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയോടുള്ള എതിര്‍പ്പാണ് ഇന്ത്യയുടെ ബിആര്‍ഐ വിരുദ്ധ നിലപാടിന്റെ കാതല്‍. പരമാധികാരത്തിനെതിരയുള്ള വെല്ലുവില്‍യായിട്ടാണ് പദ്ധതിയെ ഇന്ത്യ കാണുന്നത്. ചൈന രണ്ടു തവണ സംഘടിപ്പിച്ച ബിആര്‍ഐ ഉച്ചകോടികളും അതിനാല്‍ ഇന്ത്യ പങ്കെടുത്തിരുന്നില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (9 minutes ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (17 minutes ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (1 hour ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (1 hour ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (2 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (2 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (3 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (4 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

Malayali Vartha Recommends