വംശീയ, വ്യാജ പോസ്റ്റുകള്‍ നിയന്ത്രിക്കാന്‍ ഇനി പോസ്റ്റുകള്‍ പരിശോധിക്കുമെന്ന് ഫെയ്സ്ബുക്
വംശീയ, വ്യാജ പോസ്റ്റുകള്‍ നിയന്ത്രിക്കാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒട്ടേറെ പരസ്യ ദാതാക്കള്‍ ഫെയ്സ്ബുക് ബഹിഷ്കരിച്ചതോടെ ഫെയ്സ്ബുക് ചുവടുമാറ്റി.
നയം ലംഘിച്ചാല്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവരുടെ പോസ്റ്റുകള്‍ പ്രത്യേകം മാര്‍ക്ക് ചെയ്യുമെന്ന് സ്ഥാപനം വ്യക്തമാക്കി.
ട്രംപിന്റെ ട്വീറ്റുകള്‍ക്ക് വസ്തുതാപരിശോധന ലിങ്ക് നല്കിയ വിഷയത്തില്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന നിലപാടാണ് ഫെയ്സ്ബുക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് സ്വീകരിച്ചിരുന്നത്.
ഇതേസമയം, കോക്ക കോള ഉള്‍പ്പെടെ പരസ്യക്കാര് പിന്മാറിയതിനെ തുടര്‍ന്ന് ഫെയ്സ്ബുക്കിന്റെ ഓഹരിവില 8% ഇടിഞ്ഞു.
https://www.facebook.com/Malayalivartha