Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..

ഇന്ത്യക്കൊപ്പം കൈകോര്‍ത്തു ജപ്പാനും... ഇന്ത്യചൈന അതിര്‍ത്തിസംഘര്‍ഷം പരിഹരിക്കാന്‍ നയതന്ത്രതല ചര്‍ച്ചകള്‍ സജീവമാക്കുന്നു, കരയിലെ സംഘര്‍ഷത്തിനു പിന്നാലെ കടലിലും പടയൊരുക്കം

29 JUNE 2020 08:11 AM IST
മലയാളി വാര്‍ത്ത

ഇന്ത്യചൈന അതിര്‍ത്തിസംഘര്‍ഷം പരിഹരിക്കാന്‍ നയതന്ത്രതല ചര്‍ച്ചകള്‍ സജീവമാക്കുന്നു. പ്രശ്‌നം പരിഹരിക്കും വരെ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിവാര ചര്‍ച്ച നടത്തും. ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ചൈനീസ് വിദേശകാര്യ ഡയറക്ടര്‍ ജനറല്‍ വൂ ജിയാന്‍ഗാവോയും തമ്മിലായിരിക്കും ചര്‍ച്ചയെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഉന്നത സേനാതല ചര്‍ച്ചകളുംതുടരും. ഈ മാസം 6, 22 തീയതികളില്‍ നടന്ന ചര്‍ച്ചകളിലെ ധാരണപ്രകാരമുള്ള സേനാ പിന്മാറ്റത്തിനു ചൈന തയാറാവാത്ത സാഹചര്യത്തില്‍, ലഫ്. ജനറല്‍ തലത്തില്‍ വീണ്ടും ചര്‍ച്ച വേണ്ടിവരും. ലേ ആസ്ഥാനമായുള്ള 14 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്, ദക്ഷിണ ഷിന്‍ജിയാങ് മേഖല കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവരാണു ചര്‍ച്ച നടത്തുക.
പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള ചൈനയുടെ പടയൊരുക്കം മുഖ്യ ചര്‍ച്ചാവിഷയമാകും. മുന്‍ ചര്‍ച്ചകളില്‍ ഗല്‍വാനടക്കം മറ്റിടങ്ങളിലെ തര്‍ക്കം പരിഹരിച്ച ശേഷം പാംഗോങ്ങിനെക്കുറിച്ചു സംസാരിക്കാമെന്നായിരുന്നു ചൈനയുടെ നിലപാട്.

കരയിലെ സംഘര്‍ഷത്തിനു പിന്നാലെ കടലിലും പടയൊരുക്കം. ഇന്തോ പസിഫിക് സമുദ്ര മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍, ഇന്ത്യ ജപ്പാന്‍ നാവികസേനകള്‍ സംയുക്ത അഭ്യാസം നടത്തി.
യുദ്ധക്കപ്പലുകളായ റാണ, കുലിഷ് എന്നിവ പങ്കെടുത്തു. പ്രദേശത്തു കൂടുതല്‍ യുദ്ധക്കപ്പലുകളെ ഇന്ത്യ നിയോഗിച്ചു. ദക്ഷിണ ചൈന കടലിനോടു ചേര്‍ന്നുള്ള സീഷ ദ്വീപില്‍ ജൂലൈ 1 മുതല്‍ 5 വരെ സേനാഭ്യാസം നടത്തുമെന്നു പിന്നാലെ ചൈന പ്രഖ്യാപിച്ചു. ചൈനയെ ലക്ഷ്യമിട്ടു യുഎസിന്റെ 3 വിമാനവാഹിനികളും ഇന്തോ പസിഫിക്കില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യ-ചൈന കൂടിയാലോചന സമിതി ചര്‍ച്ച നടത്തുന്നതിന് ഇരുപക്ഷവും തീരുമാനിച്ചതായി വെളിപ്പെടുത്തല്‍. സംഘര്‍ഷപ്രദേശത്തുനിന്ന് പിന്മാറാന്‍ പരസ്പര ധാരണ ഉണ്ടാക്കിയശേഷവും രണ്ടു രാജ്യങ്ങളും അതിര്‍ത്തിസന്നാഹം ശക്തിപ്പെടുത്തിയിരിക്കെയാണ്, വീണ്ടും സമാധാനശ്രമങ്ങളുടെ സൂചന.ഇന്ത്യക്കും ചൈനക്കുമിടയില്‍ കൂടിയാലോചനക്കും ഏകോപനത്തിനും പ്രത്യേക ദൗത്യസംവിധാനമുണ്ട്. ഈ സമിതിയുടെ യോഗം ആഴ്ചതോറും ചര്‍ച്ച നടത്തുമെന്നാണ് വിവരം. പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് സമിതി. ചര്‍ച്ചയിലൂടെ സംഘര്‍ഷം ലഘൂകരിക്കാനാണ് ശ്രമം.

ചൈന കൈമാറുന്ന 1959ലെ ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ തര്‍ക്കപ്രദേശം ആരുടേതെന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍, നേരേത്ത നടന്ന ചര്‍ച്ചകളില്‍ ഈ നിര്‍ദേശം ഇന്ത്യ തള്ളിയിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (9 minutes ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (17 minutes ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (1 hour ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (1 hour ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (2 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (2 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (3 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (4 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

Malayali Vartha Recommends