Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..

ഒരു മാപ്പ് ഉണ്ടാക്കിയതിന് പ്രധാനമന്ത്രിയെ പുറത്താക്കണോ'; തന്നെ പുറത്താക്കാന്‍ ഇന്ത്യ മുന്‍കയ്യെടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി ശര്‍മ ഒലി; ഒലി വലിയ പരാജയമാണെന്ന് ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി

29 JUNE 2020 11:54 PM IST
മലയാളി വാര്‍ത്ത

തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നതായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. ന്യൂദല്‍ഹിയും കാഠ്മണ്ഡുവും കേന്ദ്രീകരിച്ച് തന്നെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ച് ഇതിനായി നിരന്തരം യോഗങ്ങള്‍ നടക്കുന്നു. ഒരു മാപ്പ് പ്രിന്റ് ചെയ്തതിന്റെ പേരില്‍ ഒരു പ്രധാനമന്ത്രിയെ പുറത്താക്കേണ്ടതുണ്ടോ, എന്നാണ് കെ.പി. ശര്‍മ ഒലി കാഠ്ണ്ഡുവിലെ ഔദ്യോഗിക വസതിയില്‍ മാധ്യമങ്ങളോട് ചോദിച്ചു.

അഴിമതി നിറഞ്ഞ ഒലി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വലിയ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളും പ്രചണ്ഡയ്ക്ക് പിന്തുണ നല്‍കുന്നു. അതുപോലെതന്നെ നേപ്പാള്‍ പ്രധാനമന്ത്രി പദം കെ.പി. ഒലി രാജിവെയ്ക്കണമെന്ന് ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ പ്രചണ്ഡയാണ് ഒലിക്കെതിരെ രംഗത്തെത്തിയത്. ഒലി വലിയ പരാജയമാണെന്നും പിന്തുണച്ചത് രാഷ്ട്രീയ വിഡ്ഢിത്തമാണന്നുമായിരുന്നു പ്രചണ്ഡയുടെ നിലപാട്. എന്നാല്‍ ഇതിനെല്ലാം പിന്നില്‍ ഇന്ത്യയാണെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ആരോപണം. കാഠ്മണ്ഡുവിലെ ചൈനീസ് അംബാസിഡറുടെ സ്വാധീനത്തിന് വഴങ്ങി ഇന്ത്യയുമായി കെ.പി. ഒലി സര്‍ക്കാര്‍ അതിര്‍ത്തി തര്‍ക്കത്തിന് തുടക്കമിട്ടതാണ് ഒലിക്ക് വിനയായത്.

2016 ഓഗസ്റ്റില്‍ ഒലി സര്‍ക്കാര്‍ വീണപ്പോഴും ഇന്ത്യക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഒമ്പതു മാസം മാത്രമാണ് അന്നു സര്‍ക്കാര്‍ അധികാരത്തിലിരുന്നത്. നേപ്പാളിന് ഇന്ത്യയോടുള്ള സാമ്പത്തിക ആശ്രയത്വം കുറയ്ക്കാനുള്ള ചൈനീസ് നീക്കങ്ങള്‍ക്ക് അന്ന് അതു വലിയ തിരിച്ചടിയായിരുന്നു. ചൈനയുമായി നിരവധി കരാറുകളാണ് അന്ന് ഒലി സര്‍ക്കാര്‍ ഒപ്പുവച്ചിരുന്നത്. ഇതോടെ ഇന്ത്യ കടുത്ത സാമ്പത്തിക, വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തി. അവശ്യവസ്തുക്കളുടെ നീക്കം പൂര്‍ണമായി തടസപ്പെട്ടതോടെ ജനങ്ങള്‍ ദുരിതത്തിലായി.

2018ല്‍ വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ അന്നത്തെ പ്രതിസന്ധിയില്‍നിന്നു പാഠം ഉള്‍ക്കൊണ്ടു മുന്നോട്ടുപോകുമെന്ന് ഒലി പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ചൈനയോടു കൂടുതല്‍ അടുക്കുന്ന സമീപനമാണ് ഒലി സ്വീകരിച്ചത്. തന്ത്രപ്രധാനമായ ലിപുലേഖ് ചുരം തങ്ങളുടെ ഭാഗമാക്കി ഭൂപടം പരിഷ്‌കരിക്കുന്നവരെ കാര്യങ്ങള്‍ എത്തി. നേപ്പാളിലെ സ്‌കൂളുകളില്‍ ചൈനീസ് ഭാഷ നിര്‍ബന്ധമാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മാന്‍ഡരില്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലെ അധ്യാപകരുടെ ശമ്പളം തങ്ങള്‍ കൊടുക്കാമെന്നു ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്.

നേപ്പാള്‍ സര്‍ക്കാരിന്റെ നടപടികള്‍ മൂന്നാമതൊരു രാജ്യത്തിനു താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കുറി തന്ത്രപരമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. നേപ്പാളിലെ ആഭ്യന്തര സംഭവ വികാസങ്ങളോടു പരസ്യമായി പ്രതികരിക്കാതിരിക്കുന്ന ഇന്ത്യ, കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും അവര്‍ക്കുള്ള അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെടാതെ നോക്കുന്നുണ്ട്. മേയില്‍ നേപ്പാളുമായുള്ള ഉഭയകക്ഷി വ്യാപാരം 300 മില്യന്‍ ഡോളര്‍ കവിഞ്ഞു. നേപ്പാള്‍ ജനതയെ വെറുപ്പിക്കാതെ അവിടുത്തെ ആഭ്യന്തരപ്രതിസന്ധി ഏതു തരത്തില്‍ ഉരുത്തിരിയുമെന്നു കാത്തിരുന്നു കാണാനുള്ള നീക്കത്തിലാണ് ഇന്ത്യ. നേപ്പാളിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഇതില്‍ അതൃപ്തരാണ്. നൂറ്റാണ്ടുകളായി ഒരുമിച്ച് കിടക്കുന്ന ഇന്ത്യയോട് ചൈനയുടെ നിര്‍ദേശ പ്രകാരം അനാവശ്യ അതിര്‍ത്തി തര്‍ക്കം ആരംഭിച്ചത് നേപ്പാളിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നാണ് നേപ്പാളിലെ രാഷ്ട്രീയ നേതാക്കളും ജനങ്ങളും കരുതുന്നത്. ഇതിന് പിന്നാലെയാണ് വടക്കന്‍ നേപ്പാളിലെ നാല് ജില്ലകളിലെ നൂറു ചതുരശ്ര കിലോമീറ്ററോളം പ്രദേശം ചൈന കൈയേറിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. നേപ്പാള്‍ സര്‍ക്കാരിനെയാകെ പ്രതിസന്ധിയിലാക്കിയ ഈ സംഭവത്തോടെയാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഭിന്നത ശക്തമായത്. നേപ്പാളിന്റെ ഭൂമി ചൈനയ്ക്ക് ഒലി സര്‍ക്കാര്‍ വെറുതെ കൊടുക്കുകയാണെന്നാണ് ആക്ഷേപം. പ്രതിപക്ഷ കക്ഷികളും സര്‍ക്കാരിനെതിരായ നീക്കം ശക്തമാക്കിയതോടെ രാജിവച്ച് ഒഴിയേണ്ട അവസ്ഥയിലാണ് കെ.പി. ശര്‍മ ഒലി സര്‍ക്കാര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (9 minutes ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (17 minutes ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (1 hour ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (1 hour ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (2 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (2 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (3 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (4 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

Malayali Vartha Recommends