Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാന്‍.... ഇറാന്‍ സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനിയുടെ വധത്തിലാണ് ട്രംപിനെതിരെ വാറന്റ്

01 JULY 2020 09:44 AM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇറാന്‍ സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനിയുടെ വധത്തിലാണ് ട്രംപിനെതിരെ വാറന്റ്. ട്രംപിന് പുറമേ ഡ്രോണ്‍ ആക്രമണം നടത്തിയ 30 പേര്‍ക്കെതിരെയും ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇറാന്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കഴിഞ്ഞദിവസം അന്താരാഷ്ട്ര തലത്തില്‍ പ്രധാന വാര്‍ത്തയായിരുന്നു. ലോകത്തെ വന്‍ ശക്തിയായ അമേരിക്കയുടെ പ്രസിഡന്റിനെതിരെ ഒരു രാജ്യം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുക... അതും കൊലപാതകം, ഭീകരവാദ നിയമങ്ങള്‍ പ്രകാരമുള്ള കുറ്റകൃത്യത്തില്‍...

പിടിക്കപ്പെട്ടാല്‍ വധശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണിത്. അതുകൊണ്ടുതന്നെയാണ് ഇറാന്റെ വാറണ്ടിന്റെ പ്രസക്തി ചര്‍ച്ചയായത്. വാറണ്ട് പുറപ്പെടുവിച്ച ഇറാന്‍ അന്താരാഷ്ട്ര ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായവും തേടിയിരുന്നു. എന്നാല്‍ ഇന്റര്‍പോള്‍ ഇറാനെ കൈവിട്ടിരിക്കുകയാണിപ്പോള്‍.
കഴിഞ്ഞ ജനുവരിയില്‍ ഇറാനിലെ ഏറ്റവും പ്രമുഖനായ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം വധിച്ചത് ഏറെ വിവാദമായിരുന്നു. ഇറാഖിലെ ബഗ്ദാദില്‍ വച്ച് മിസൈല്‍ ആക്രമണത്തിലാണ് ഇറാന്‍ കമാന്റര്‍ കൊലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കേസ് ആണ് ഇപ്പോള്‍ ട്രംപിന്റെ വാറണ്ടിലെത്തിയത്.

അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഇറാന്‍, ഇന്റര്‍പോളിന്റെ സഹായം തേടുകയും ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൂടെ 30 അമേരിക്കന്‍ പ്രമുഖരും സൈനകരും കേസില്‍ പ്രതികളാണ്. ഇവരെ തടവിലാക്കാന്‍ സഹായിക്കണമെന്നാണ് ഇന്റര്‍പോളിനോട് ഇറാന്‍ ആവശ്യപ്പെട്ടത്.


കൊലപാതകം, ഭീകര പ്രവര്‍ത്തനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ട്രംപിനെതിരെ ഇറാനില്‍ കേസെടുത്തിരിക്കുന്നത്. ടെഹ്റാനിലെ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസിമിര്‍ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. ട്രംപിനെ കൂടാതെ പ്രതികളായ മറ്റുള്ളവര്‍ ആരൊക്കെയാണ് എന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയില്ല.അടുത്ത നവംബറില്‍ അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. ട്രംപ് തന്നെയാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. കൊറോണ, വിദേശ നയം, കുടിയേറ്റം, സാമ്പത്തിക തകര്‍ച്ച, വംശീയത തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിനെതിരെ പ്രതിഷേധം നിലവിലുണ്ട്. ട്രംപ് തോല്‍ക്കാനുള്ള സാധ്യതയും ചില നിരീക്ഷകര്‍ കല്‍പ്പിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് ട്രംപ് പുറത്തായാലും ഇറാനിലെ കേസ് നിലനില്‍ക്കുമെന്നാണ് ടെഹ്റാനിലെ പ്രോസിക്യൂട്ടര്‍ പറയുന്നത്. അതേസമയം, വിദേശ നേതാവിനെയും വിദേശത്തുള്ള പ്രതികളെയും പിടികൂടണമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം ആവശ്യമാണ്. എന്നാല്‍ ഇറാനെ സഹായിക്കാന്‍ സാധിക്കില്ലെന്ന് ഇന്റര്‍പോള്‍ അറിയിച്ചു.

രാഷ്ട്രീയം, സൈനികം, മതപരം, വംശീയം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നതിന് പരിമിതിയുണ്ടെന്ന് ഇന്റര്‍പോള്‍ അറിയിച്ചു. ഇന്റര്‍പോളിന്റെ ജനറല്‍ സെക്രട്ടറിയേറ്റിന് അപേക്ഷ ലഭിച്ചാല്‍ പോലും ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഏജന്‍സി വ്യക്തമാക്കി.
ട്രംപിനും കൂട്ടുപ്രതികള്‍ക്കുമെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇറാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്ന പ്രധാന നോട്ടീസ് ആണിത്. പ്രതി ഇപ്പോള്‍ താമസിക്കുന്ന പ്രദേശം എവിടെയാണ്, അറസ്റ്റ് ചെയ്യണം എന്നിവ ആവശ്യപ്പെടുന്ന നോട്ടീസ് ആണിത്.

റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍, ആവശ്യപ്പെട്ട രാജ്യത്തിന് വേണ്ടി പ്രതി ഇപ്പോഴുള്ള സ്ഥലത്തെ ലോക്കല്‍ അതോറിറ്റിയാണ് അറസ്റ്റ് ചെയ്യുക. എന്നാല്‍ പ്രതിയെ കൈമാറാന്‍ ഈ നോട്ടീസ് പ്രകാരം സാധ്യമല്ല. പക്ഷേ, പ്രതിയുടെ യാത്രകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സദാ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യും.
ഇറാന്റെ ഏറ്റവും ഉയര്‍ന്ന സൈനികസേനയായ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ തലവനായിരുന്നു ഖാസിം സുലൈമാനി.സുലൈമാനി, ബാഗ്ദാദിന് അടുത്തുവെച്ച് യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.സുലൈമാനിയുടെ വധത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത പുതിയതലത്തിലേക്ക് എത്തിയിരുന്നു.ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് ആക്രമണത്തില്‍ നിരവധി യു.എസ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (4 minutes ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (12 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (21 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (30 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (36 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (2 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (3 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

Malayali Vartha Recommends