Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

കാനഡയും ഓസ്‌ട്രെലിയയും ഇറങ്ങും; ലോക രാജ്യങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ കടലില്‍ അത്യാധുനിക കപ്പല്‍വേധ മിസൈലുകള്‍ ചൈന വിന്യസിച്ചു

01 JULY 2020 04:06 PM IST
മലയാളി വാര്‍ത്ത

ഷി അധികാരത്തിലെത്തിയതു മുതല്‍ വ്യത്യസ്ത അഭിപ്രായങ്ങളോടു ചൈന കാട്ടുന്ന തികഞ്ഞ അസഹിഷ്ണുതയിലും അവിടെ നിലനില്‍ക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും രാജ്യാന്തര സമൂഹത്തിനുള്ള ഉത്കണ്ഠ ഗൗരവമുള്ളതുതന്നെയാണ്. ദക്ഷിണ ചൈനക്കടലിലെ ചൈനീസ് അഭ്യാസങ്ങള്‍ നോക്കിയാല്‍ നമുക്കറിയാം കരകാണാക്കടലിന്റയും അധിപനാകാനുള്ള ചൈനീസ് വ്യാളിയുടെ ആശ. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ ചൈന ഉരസാത്ത വന്‍ശക്തി രാജ്യങ്ങളും കുറവാണ്. 1948ല്‍ കടലിന്റെ ഭൂപടത്തില്‍ ഒന്‍പതു വരകളിട്ട് ചൈന അടയാളപ്പെടുത്തിയ മേഖലകളെല്ലാം അവരുടേതാണെന്നാണ് വാദം. ഇവിടങ്ങളില്‍ മറ്റാര്‍ക്കും പ്രവേശനമില്ല.

ഇത് സ്ഥാപിക്കാന്‍ പല അവസരങ്ങളിലും ചൈന വാഗ്ബലവും ചിലപ്പോള്‍ ആയുധബലവും ഉപയോഗിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സ്, വിയറ്റ്നാം, മലേഷ്യ, തയ്വാന്‍, ബ്രൂണയ് തുടങ്ങിയ രാജ്യങ്ങളും മേഖലയില്‍ അവകാശവാദമുന്നയിക്കുന്നു. വന്‍ എണ്ണനിക്ഷേപമുള്ള മേഖലയില്‍ സമ്പൂര്‍ണാധിപത്യമാണു ചൈനയുടെ ലക്ഷ്യം. ലോകത്തെ ചരക്കു ഗതാഗതത്തിന്റെ നല്ലപങ്കും ഈ വഴിക്കാണ്. പാനമ കനാലിലൂടെയുള്ള ചരക്കു ഗതാഗതത്തിന്റെ മൂന്നിരട്ടി, സൂയസ് കനാലിലൂടെയുള്ളതിന്റെ അഞ്ചിരട്ടി. ഇന്ത്യ ഉള്‍പ്പെടെ പ്രമുഖ രാജ്യങ്ങള്‍ക്കൊന്നും അവഗണിക്കാനാവാത്ത അതിപ്രധാന സമുദ്ര മേഖലയാണിത്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഖനിയായ ദക്ഷിണ ചൈനക്കടലിനു മേല്‍ നിയന്ത്രണം സ്ഥാപിക്കാനാണ് ചൈന വിയറ്റ്നാമിനെ ആക്രമിച്ചത്. കടലിലെ ചൈനീസ് പ്രകോപനങ്ങള്‍ക്കെതിരായ ആസിയാന്‍ കൂട്ടായ്മയുടെ വികാരം ഇന്ത്യയും ഏറ്റെടുത്തു.

2015 ല്‍ വൈറ്റ് ഹൗസിന് മുന്നില്‍ നിന്ന് ഷി ചിങ് പിങ് പറഞ്ഞു. ദക്ഷിണ ചൈനക്കടലില്‍ സൈനിക വിന്യാസം ഞങ്ങളുടെ ലക്ഷ്യമല്ല. പക്ഷേ തൊട്ടുത്ത ദിവസം മുതല്‍ തര്‍ക്കത്തിലുള്ള പലദ്വീപുകളും തങ്ങളുടേതാണെന്ന് ചൈന പ്രഖ്യാപിച്ചു. ലോക രാജ്യങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ കടലില്‍ അത്യാധുനിക കപ്പല്‍വേധ മിസൈലുകള്‍ ചൈന വിന്യസിച്ചു. ഇതോടെ ചെറുരാജ്യങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്ക രംഗപ്രവേശം ചെയ്തു. പക്ഷേ അയല്‍ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് ദക്ഷിണ ചൈനാ കടലില്‍ ചൈനീസ് പട്ടാളം കൃത്രിമദ്വീപും വിമാനത്താവളവും ഉണ്ടാക്കി. തങ്ങളുടെ മല്‍സ്യബന്ധന അധികാരങ്ങളില്‍ ചൈന കൈകടത്തുന്നതിനെതിരെ ഫിലിപ്പീന്‍സ് നല്‍കിയ കേസില്‍ തര്‍ക്കമേഖലയില്‍ ചൈനയ്ക്ക് അവകാശമൊന്നുമില്ലെന്നു യുഎന്‍ കോടതി 2016ല്‍ വിധിച്ചു. എന്നാല്‍ ഈ വിധി കുപ്പത്തൊട്ടിയില്‍ തള്ളുന്നുവെന്നായിരുന്നു ബെയ്ജിങ്ങിന്റെ മറുപടി.

ചൈനയെ വളഞ്ഞിട്ടാക്രമിക്കാനല്ല, ഇന്ത്യപസഫിക് മേഖലയിലെ ചൈനയുടെ സ്വേച്ഛാപരമായ നടപടികള്‍ക്കും കടന്നുകയറ്റത്തിനും എതിരായാണ് ഇന്ത്യയുഎസ്ജപ്പാന്‍ഓസ്‌ട്രേലിയ സഖ്യരൂപീകരണമുണ്ടായത്. കോവിഡ് കാലത്ത് ദക്ഷിണ ചൈനക്കടല്‍ വീണ്ടും സംഘര്‍ഷ മേഖലയായി. തര്‍ക്ക മേഖലയില്‍ വിയറ്റ്‌നാമിന്റെ മല്‍സ്യബന്ധന ബോട്ട് ചൈനീസ് കോസ്റ്റ് ഗൗര്‍ഡ് മുക്കിയത് വന്‍വിവാദമായി. ഇന്തോനീഷ്യന്‍ മേഖലയില്‍ ചൈനീസ് ഫിഷിങ് ട്രോളറുകള്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ വിരട്ടിയോടിച്ചു. ഇതിനെതിരെ അമേരിക്കന്‍ പടക്കപ്പലുകള്‍ കടന്നു ചെന്ന് പോര്‍വിളി മുഴക്കിയത് മഹാമാരിക്കിടയില്‍ മറ്റൊരു ആശങ്കയായി. ഹോങ്കോങ്ങിലും തയ്വാനിലും ഉയിഗുര്‍ മുസ്ലീങ്ങളോട് ചെയ്ത ക്രൂരതയിലുമെല്ലാം ഈ അസഹിഷ്ണുത സകലസീമയും ലംഘിക്കുന്നത് ലോകം കണ്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (8 minutes ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (16 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (25 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (34 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (40 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (3 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

Malayali Vartha Recommends