Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ചൈനയുടെ ചെന്നായ് പോരാളികളെ പൂട്ടാന്‍ ഇന്ത്യ മാത്രം മതി; ഹോങ്കോങ്ങിലെ ചെറുപ്പക്കാര്‍ തെരുവിലിറങ്ങാന്‍ കാരണം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനാധിപത്യവിരുദ്ധ സമീപനം

01 JULY 2020 04:21 PM IST
മലയാളി വാര്‍ത്ത

കോവിഡിനെ ഭയന്ന് ലോകം സാമൂഹ്യ അകലവും സമ്പര്‍ക്ക നിയന്ത്രണവും ജീവിതത്തിന്റെ ഭാഗമാക്കിയപ്പോളും ഹോങ്കോങ്ങിലെ ചെറുപ്പക്കാര്‍ ഇങ്ങനെ തെരുവിലിറങ്ങാന്‍ കാരണം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനാധിപത്യവിരുദ്ധസമീപനങ്ങളാണ്. ബ്രിട്ടന്റെ കീഴിലായിരുന്ന ഹോങ്കോങ് 1997ലാണ് ഒരു രാജ്യം, രണ്ട് ഭരണവ്യവസ്ഥ എന്ന സംവിധാനത്തില്‍ ചൈനയുടെ കീഴില്‍ അര്‍ധ സ്വയംഭരണ പ്രദേശമായി മാറിയത്.

എന്നാല്‍ ജനാധിപത്യമോഹികളായ ഹോങ്കോങ്ങിനെ ചെറുപ്പക്കാര്‍ക്ക് കമ്യൂണിസ്റ്റ് ചൈനയുടെ നയങ്ങള്‍ ദഹിക്കാതായിട്ട് കാലം കുറെയായി. കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്ന ഹോങ്കോങ് പൗരന്‍മാരെ വിചാരണ ചെയ്യാന്‍ ചൈനയിലേക്കു കൊണ്ടുപോകാനുള്ള കുറ്റവാളി കൈമാറ്റ ബില്‍ 2019 മുഴുവന്‍ ഹോങ്കോങ്ങിനെ കലാപഭൂമിയാക്കി. കോവിഡ്കാലത്ത് വീണ്ടും ഹോങ്കോങ്ങിനെ പ്രകോപിപ്പിച്ചു ബെയ്ജിങ്. ഹോങ്കോങ്ങില്‍ ചൈനയുടെ നിയന്ത്രണം ശക്തമാക്കുന്ന സുരക്ഷാനിയമമാണ് കോവിഡ് വ്യാപനത്തിന്റെ ആശങ്കയ്ക്കിടയിലും പ്രക്ഷോഭകാരികളെ തെരുവിലിറക്കിയത്. കാലങ്ങളായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിശ്വസ്ഥരായ ഹോങ്കോങ് ഭരണാധികാരികളെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയാണ് പുതിയ നിയമം കൊണ്ടുവന്നത്.

തയ്്വാനാണ് ചൈനയുടെ നിരന്തര ഉപദ്രവമേറ്റുവാങ്ങുന്ന മറ്റൊരു രാജ്യം. തങ്ങളുടെ അവിഭാജ്യഘടകമാണു തയ്വാന്‍ എന്നതാണു ചൈനയുടെ നയം. കഴിഞ്ഞ 4 വര്‍ഷമായി സ്വതന്ത്ര രാജ്യമെന്ന നിലയിലുള്ള തയ്വാന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചൈന കടുത്ത സാമ്പത്തിക, സൈനിക സമ്മര്‍ദങ്ങളാണു ചെലുത്തുന്നത്. ചൈനയുടെ മേധാവിത്വത്തിനെതിരെ ശക്തമായ നിലപാടെടുത്ത സായ് ഇങ് വെന്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും തയ്വാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ആ തിരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ ഷി സര്‍ക്കാര്‍ തയാറായില്ല. വിഘനവാദികളെ അടിച്ചമര്‍ത്തും എന്നായിരുന്നു പ്രസിഡന്റ് വെന്നിനുള്ള മുന്നറിയിപ്പ്. ആയിരം മൈലുകള്‍ക്കപ്പുറവും ചൈനീസ് ശത്രുക്കളെ പാഠംപഠിപ്പിക്കാനിറങ്ങുന്ന ചൈനീസ് പട്ടാളത്തിന്റെ റോള്‍ ജീവിത്തില്‍ പകര്‍ത്തുകയാണ് ബെയ്ജിങ് വിവിധ രാജ്യങ്ങളിലേക്കയച്ച നയതന്ത്ര പ്രതിനിധികള്‍.

ആക്രമണോല്‍സുകതയാണ് ചൈനീസ് നയതന്ത്രത്തിന്റെ പുതിയ മുഖം. ചൈനീസ് വിദേശകാര്യവക്താവ് ലിജിയന്‍ ജാവോയാണ് ചെന്നായ് പോരാളികളില്‍ മുഖ്യന്‍. പാക്കിസ്ഥാനില്‍ അംബാസിഡറായിരിക്കെ അന്നത്തെ യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസുമായി നടത്തിയ പരസ്യവാക്‌പോരാണ് ജാവോയെ ശ്രദ്ധേയനാക്കിയത്. ഉയിഗുര്‍ മുസ്ലീങ്ങള്‍ക്ക് മേല്‍ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച റൈസിനോട് സ്വന്തം രാജ്യത്തെ കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ ആദ്യമുറപ്പിക്കൂ എന്നായിരുന്നു ലിജിയന്‍ ജാവോയുടെ മറുപടി. ഈ പരസ്യ ഏറ്റുമുട്ടല്‍ പിന്നീട് സകലനയതന്ത്രമര്യാദകളും ലംഘിച്ചു.
യുകെ, ഫ്രാന്‍സ് , തുടങ്ങി വിവിധ രാജ്യങ്ങളിലെ ചൈനീസ് അംബാസഡര്‍മാരുടെയും വാക്കുകള്‍ക്ക് വെല്ലുവിളിയുടെ സ്വഭാവമുണ്ട്. പ ക്ഷേ ഇതിനിടയിലും അമേരിക്കയുമായി ധാരണയുണ്ടാക്കാന്‍ ഷി ചിങ് പിങ് ശ്രമിച്ചു എന്നത് മറ്റൊരു പരസ്യമായ രഹസ്യം. പരസ്പരസഹായികളായി അമേരിക്കയും ചൈനയും നിലകൊള്ളുന്ന ജി 2 എന്ന ആശയത്തെ പക്ഷേ ബറാക് ഒബാമ പുച്ഛിച്ചുതള്ളി. എന്നാല്‍ കൊറോണയുടെ പേരില്‍ ചൈനയെ ചീത്തവിളിക്കുന്ന ഡോണള്‍ഡ് ട്രംപ് പക്ഷെ തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ചൈനയുടെ സഹായം തേടിയിരിക്കുകയാണെന്നും ആരോപണമുണ്ട്. വിമര്‍ശനങ്ങളോട് തികഞ്ഞ അസഹിഷ്ണുതയാണ് ചൈനീസ് നയം. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിന് ഇറക്കുമതി നിരോധനത്തിലൂടെയാണ് ഓസ്‌ട്രേലിയക്ക് ബെയ്ജിങ് മറുപടി നല്‍കിയത്.

ചൈനീസ് കമ്പനി വാവെയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സാമ്പത്തിക തട്ടിപ്പിന് കാനഡ അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ രണ്ട് കനേഡിയന്‍ പൗരന്‍മാരെ ചാരവൃത്തിക്കുറ്റം ചുമത്തി ചൈന തടവിലാക്കി. സ്വയം പ്രതിരോധത്തിനാണ് ഇത്തരം നിലപാടെന്നാണ് വിദേശകാര്യമന്ത്രി വാങ് യിയുടെ ന്യായം. എന്തുകൊണ്ട് ചൈനയ്ക്ക് സ്വയം പ്രതിരോധത്തിന് അസാധാരണമാര്‍ഗങ്ങള്‍ തേടേണ്ടി വരുന്നു എന്നതാണ് ചോദ്യം. ഉത്തരം ഒന്നേയുള്ളൂ. കൊറോണയെന്ന കൊലയാളി വൈറസിനെ കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടായ പരാജയം തങ്ങള്‍ക്ക് ചാര്‍ത്തിത്തന്ന കുറ്റവാളിമുഖം മറ്റാരെക്കാള്‍ നന്നായി ബെയ്ജിങ്ങിന് അറിയാം. അതിലുപരി എത്ര മറച്ചുവച്ചാലും സ്വന്തം രാജ്യത്ത് ഉടലെടുത്തരിക്കുന്ന ഷി വിരുദ്ധവികാരത്തിന്റെ വ്യാപ്തിയും അവര്‍ക്ക് ബോധ്യമുണ്ട്. ഭരണകൂടം പരാജയം മണത്താല്‍ അവസാന ആയുധമാണ് ദേശീയത. സ്വന്തം വീഴ്ചകള്‍ മറച്ചുവയ്ക്കാനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തന്ത്രമാണ് ചെന്നായ് പോരാളികളെയും പട്ടാളത്തെയുമുപയോഗിച്ച് ഇപ്പോള്‍ നടപ്പാക്കിവരുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (8 minutes ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (16 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (25 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (34 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (40 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (3 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

Malayali Vartha Recommends