Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ഇന്ത്യക്ക് വിജയം, ഇറ്റാലിയന്‍ മറീനുകള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഇറ്റലിയുടെ വാദങ്ങള്‍ തള്ളി നിയമപരമായ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു

03 JULY 2020 08:40 AM IST
മലയാളി വാര്‍ത്ത

കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ഇന്ത്യക്ക് വിജയം. ഇറ്റാലിയന്‍ മറീനുകള്‍ (നാവികസേനക്കാര്‍) കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഇറ്റലിയുടെ വാദങ്ങള്‍ തള്ളി നിയമപരമായ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. നാവികരായ സാല്‍വത്തോര്‍ ഗിറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതായി കോടതി കണ്ടെത്തി. ഇതുവഴി ഇറ്റലി യുഎന്‍ കടല്‍നിയമവും ഇന്ത്യയുടെ കപ്പലോട്ട അവകാശവും ലംഘിച്ചു.

ജീവന്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഇറ്റലി നഷ്ടപരിഹാരം നല്‍കണം. തൊഴിലാളികളെ ഉപദ്രവിച്ചതിനും വസ്തുവകകള്‍ കേടുവരുത്തിയതിനും ബോട്ടിലെ ക്യാപ്റ്റന്റെയും മറ്റുള്ളവരുടെയും അന്തസും മറ്റും നശിപ്പിച്ചതിനും ഇന്ത്യക്കും നഷ്ടപരിഹാരം നല്‍കണം. ഇന്ത്യയും ഇറ്റലിയും ചര്‍ച്ച നടത്തി നഷ്ടപരിഹാരത്തുകയില്‍ തീരുമാനമെടുക്കണം. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലല്ല സംഭവമെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നുമുള്ള ഇറ്റലിയുടെ വാദം കോടതി തള്ളി.

2012 ഫെബ്രുവരി 15നാണ് കൊല്ലത്തു നിന്നു പോയ സെന്റ് ആന്റണിയെന്ന ബോട്ടിലെ തമിഴ്നാട് കുളച്ചല്‍ സ്വദേശി അജേഷ് ബിങ്കി, കൊല്ലം മൂദാക്കര സ്വദേശി ജെലസ്റ്റിന്‍ വാലന്റൈന്‍ എന്നിവരെ എന്റികോ ലക്സിയെന്ന കപ്പലിലെ ഇറ്റാലിയന്‍ നാവികര്‍ രാത്രിയില്‍ വെടിവച്ചു കൊന്നത്. കടല്‍ക്കൊള്ളക്കാരാണെന്നു കരുതി വെടിവച്ചെന്നായിരുന്നു വാദം. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവരുടെ കുടുംബങ്ങള്‍ക്ക് കുറച്ചെങ്കിലും നീതി ലഭ്യമാകുന്നത്. ഇതിടെ ചെറിയ നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടന്നിരുന്നു. നീണ്ടകര തുറമുഖത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലിലായിരുന്നു സംഭവം.ഫെബ്രുവരി 19, 2012: ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നീ ഇറ്റാലിയന്‍ മറീനുകളെ കൊച്ചി പൊലീസ് പിടികൂടുന്നു.രേഖകളും മൊഴികളും അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ നേതൃത്വത്തിലായിരുന്നു നടപടി.

ഫെബ്രുവരി 28, 2012: ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നു. കസ്റ്റഡിയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ മന്ത്രി ജൂലിയോ മരിയോ തേര്‍സി ഡി സാന്റാ സന്ദര്‍ശിച്ചിരുന്നു

മേയ് 30, 2012: കേരള ഹൈക്കോടതി മറീനുകള്‍ക്ക് ജാമ്യം അനുവദിക്കുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ ട്രിഡെന്റിലേക്ക് ഇവരെ മാറ്റുന്നു. നാവികര്‍ കൊച്ചി നഗരപരിധി വിട്ട് പോകാന്‍ പാടില്ലെന്നും, എല്ലാദിവസവും, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു മുമ്പില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഡിസംബര്‍ 20, 2012: സുപ്രീം കോടതി ഇരുവര്‍ക്കും ക്രിസ്മസ് ആഘോഷിക്കാന്‍ രണ്ടാഴ്ചയോളം നാട്ടില്‍ പോയിവരാന്‍ അനുമതി നല്‍കുന്നു.

ജനുവരി 4, 2013: ഇരുവരും ഇറ്റലിയില്‍ നിന്നും തിരിച്ചെത്തുന്നു. ഇറ്റാലിയന്‍ നാവികരുമായി എത്തിയ ചാര്‍ട്ടേഡ് വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്.

ഫെബ്രുവരി 22, 2013: രണ്ടാമതും ഇലക്ഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി നാട്ടില്‍പ്പോയി വരാന്‍ സുപ്രീം കോടതിയുടെ അനുമതി. നാട്ടില്‍ പോയ നാവികര്‍ തിരിച്ചെത്തി വാക്ക് പാലിച്ചിരുന്നു. ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചാണ് നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്. ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡറുടെ പൂര്‍ണ ഉത്തരവാദിത്വത്തോടെയാണ് ഇവരെ നാട്ടിലേക്ക് അയച്ചത്.

മാര്‍ച്ച് 11, 2013: മറീനുകളെ തിരിച്ചയക്കില്ലെന്നറിയിച്ച് ഇറ്റലി ഇന്ത്യാ ഗവണ്മെന്റിന് സന്ദേശം നല്‍കുന്നു.തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്താനും ഇറ്റലിയില്‍ എത്തിയ നാവികര്‍ ഇനി വരില്ലെന്ന് ഇറ്റലി വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്.

പല വിധത്തില്‍ ഇന്ത്യയെ വഞ്ചിക്കാന്‍ ശ്രമിച്ചിട്ടും ഒടുവില്‍ ഇറ്റലി കീഴടങ്ങിയിരിക്കുകയാണ്. രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആ അരുംകൊലയ്ക്കു ഒടുവില്‍ ഇറ്റലി കണക്കു പറയേണ്ട സമയമെത്തിയിരിക്കുകയാണ് . അന്തിമ വിജയം ഇന്ത്യ നേടിയിരിക്കുന്നു

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (35 minutes ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (39 minutes ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (42 minutes ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (51 minutes ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (1 hour ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (1 hour ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (1 hour ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (1 hour ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (2 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (3 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (3 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (3 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

Malayali Vartha Recommends