Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

പൂജാരിവൃന്ദത്തിന്റെ ദിവ്യാത്ഭുതങ്ങൾ അനാവരണം ചെയ്ത് യുക്തിവാദിയായി .. ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലിൽ നിന്ന് വെള്ളമൊഴുകുന്നതിന്റെ ശാസ്ത്രീയ സത്യം വിശദീകരിച്ച്‌ മതനിന്ദാ കുറ്റത്തിൽ പെട്ടു; അവസാനം ജീവൻ രക്ഷിക്കാൻ അഭയം തേടിയത് ഫിൻലൻഡിൽ; ഇപ്പോൾ ആലപ്പുഴ സ്വദേശിനിയായ യുവതിയിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് പ്രശസ്ത യുക്തിവാദിയും എഴുത്തുകാരനുമായ സനൽ ഇടമറുകിനെതിരെ ഇന്റർപോളിന്റെ റെഡ് നോട്ടീസ്

04 JULY 2020 01:39 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ യുക്തിവാദ സംഘം പ്രസിഡൻ്റ് സനൽ ഇടമറുകിനെതിരെ തട്ടിപ്പ് കേസിൽ ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 15 ലക്ഷം രൂപ ത‌ട്ടിയെടുത്തെന്ന പരാതിയിലാണ് ഇന്റർപോൾ നടപടി.

ഫിന്‍ലന്റില്‍ ജോലി വാഗ്ദാനം നല്‍കി സനല്‍ ഇവരില്‍ നിന്നും 1,525,045 രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. സനല്‍ ഇടമറുക് സിഇഒ ആയ റാഷനലിസ്റ്റ് ഇന്റര്‍നാഷണലില്‍ കണ്ടന്റ് പ്രൊഡ്യൂസറുടെ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍ കിയ സനല്‍ ഇവരില്‍ നിന്നും പണം ആവശ്യപ്പെട്ടതു പ്രകാരം യുവതിയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകളില്‍ നിന്ന് സനലിന്റെ എസ്ബിഐ മയൂര്‍ വിഹാര്‍ ബ്രാഞ്ചിലെ 87451946413 നമ്പർ അക്കൗണ്ടിലേക്ക് 2015 ഫെബ്രുവരി 10 മുതല്‍ 2016 ഒക്ടോബര്‍ 17 വരെ തവണകളായി 15,25,045 രൂപ നിക്ഷേപിച്ചു എന്നാണ് യുവതി പറയുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 1ന് യുവതിക്കയച്ച ഇമെയില്‍ പ്രകാരം റാഷണലിസ്റ്റ് ഇന്റര്‍ നാഷണലില്‍ ഇവര്‍ക്ക് സനല്‍ ഇടമറുക് മാസം 1300 യുറോ (95452.85 ഇന്ത്യന്‍ രൂപ) ശമ്ബളം നല്‍കുമെന്ന ഓഫര്‍ ലെറ്ററും നല്‍കിയിരുന്നു. സനലിലുള്ള വിശ്വാസം കാരണം ഇവര്‍ പണം നല്‍കിയതിന് രേഖകള്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ വിസ ലഭിക്കാതെ വന്നതോടെ സനലുമായി ബന്ധപ്പെടാന്‍ശ്രമിച്ചപ്പോള്‍ സനല്‍ ഒഴിഞ്ഞു മാറുകയാണുണ്ടായതെന്ന് ഇവര്‍ പറയുന്നു.

ഉപരിപഠനത്തിന് വിസ തരപ്പെടുത്താമെന്ന ഉറപ്പാലാണ് പണം വാങ്ങിയത്. എന്നാൽ വിസ ലഭിക്കാതായതോടെ പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഈ കേസ് നിലനിൽക്കെ ഇവരുടെ ഒരു ബന്ധുവിൽ നിന്നും സനൽ പഠന വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ തട്ടിയെടുത്തു.

എന്നാല്‍ യുവതിയുടേത് ആരോപണം മാത്രമാണെന്നും പണം വാങ്ങിയിട്ടില്ലെന്നുമാണ് സനലിന്റെ നിലപാട്. പ്രശ്നത്തിലിടപെട്ട ഫിന്‍ലന്റിലെ മലയാളി അസോസിയേഷനായ ഫിമയ്ക്ക് യുവതിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ തെളിവുകള്‍ സനല്‍ നല്‍കി. തിരുവന്തപുരം ജില്ലാ പോലീസ് മേധാവിക്ക് യുവതി നല്‍കിയ പരാതി പ്രകാരം പേരൂര്‍ക്കട പോലീസ് സനലിനെതിരെ ഐപിസി 406 (വിശ്വാസ വഞ്ചന), ഐപിസി 420 (വഞ്ചനാ കുറ്റം) എന്നിവയ്ക്ക് കേസെടുത്തു.

ഇന്ത്യൻ യുക്തിവാദി സംഘം, റാഷണലിസ്റ്റ് ഇന്റർനാഷണൽ എന്നിവയുടെ പ്രസിഡന്റായിരുന്ന സനൽ ഇടമറുക്, മതനിന്ദാകുറ്റം ചുമത്തപ്പെട്ടതോടെ ഫിൻലൻഡിലേക്ക് കടക്കുകയായിരുന്നു.

2012 മാര്‍ച്ചില്‍ മുംബൈയിലെ വിലെ പാര്‍ലെയിലെ വേളാങ്കണ്ണി പള്ളിയില്‍ നിന്ന് ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലില്‍ നിന്ന് വെള്ളമൊഴുകുന്നു എന്ന വാര്‍ത്തയെ തുടര്‍ന്നു ലക്ഷക്കണക്കിന് ജനങ്ങള്‍ എത്തി ക്രിസ്തുവിന്റെ കാലില്‍ നിന്ന് ഒലിക്കുന്ന വെള്ളം കുപ്പികളിലാക്കി ദിവ്യജലമായി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിസിച്ചിരുന്നു.

ഈ സംഭവത്തെ വെല്ലുവിളിച്ചു കൊണ്ട് സനല്‍ അവിടെ എത്തുകയും ഇതിനു പിന്നിലെ ശാസ്ത്രിയ സത്യം പരസ്യമായി ബോധ്യപ്പെടുത്തി ജനത്തെ അറിയിക്കുകയും ചെയ്തു. പ്രതിമ നിൽക്കുന്ന സ്ഥലത്തിനടുത്തിന് തൊട്ടടുത്ത് മലിനജലം കെട്ടി നിൽക്കുന്ന ചെറിയ കനാലും സമീപത്ത് മുകളിൽ തന്നെയായി ഒരു വാട്ടർടാങ്കുമുണ്ട്.

ഇവിടെ കാപ്പില്ലറി ആക്ഷൻ എന്ന മർദ്ദതത്വത്തിന്റെ ഭാഗമായി വെള്ളം ചെറിയ സുഷിരങ്ങളിലൂടെ പ്രതിമയ്ക്കരികിൽ എത്തുകയും അത് ക്രിസ്തുരൂപത്തിന്റെ കാലിലൂടെ ഒഴുകുകയും ചെയ്യുന്നുവെന്നാണ് അദേഹം വിശദീകരിച്ചത്

ഇത് വൻ വാർത്തയായതോടെ പുരോഹിതര്‍ മതവികാരം വ്രണപ്പെടുത്തിയതിനാല്‍ പൊതുമാപ്പ് പറയണമെന്നാവശ്യപ്പെട്ടു. ഇത് നിരാകരിച്ച സനലിനെതിരെ പുരോഹിതര്‍ നല്‍കിയ പരാതിയില്‍ ഐപിസി സെക്ഷന്‍: 295 എ പ്രകാരം കേസെടുത്തു.

മതനിന്ദയാരോപിച്ച് രാജ്യത്തെ വിവിധ കോടതികളിലായി സനലിനെതിരെ ഇരുപതോളം കേസുകള്‍ നല്‍കി. സഭയുടെ ഗുണ്ടകള്‍ ശാരീരികമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് സനല്‍ 2012-ല്‍ ഫിന്‍ലന്റില്‍ അഭയം തേടിയത് ..2018 ൽ ആലപ്പുഴ സി.ജെഎം കോടതി സനൽ ഇടമറുകിനെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. എന്നാൽ അതിന് മുൻപ് ഇയാൾ ഫിൻലാൻഡിലേക്ക് കടന്നിരുന്നു.

അവിടെ ജോലിചെയ്തതുകൊണ്ട് യുക്തിവാദ പ്രവർത്തനങ്ങളും മത നിന്ദാ നിയമങ്ങൾക്കെതിരെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവബോധം സൃഷ്ടിക്കലുമായി സനൽ ഇടമറുക് സജീവമായിരുന്നു.

പതിനഞ്ചാം വയസുമുതൽ യുക്തിവാദ പ്രചാരണപ്രവർത്തനങ്ങളിൽ സജീവമാണ്. 1977 ൽ കേരള സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം നേടി. തുടർന്ന് ജെഎൻയുവിൽ നിന്ന് ഇന്റർനാഷണൽ സ്റ്റഡീസിൽ എം ഫിൽ ബിരുദവും നേടി.

പുസ്തകങ്ങൾ രചിക്കുന്നതിനും മുഴുവൻ സമയ ഇന്ത്യൻ യുക്തിവാദ സംഘത്തിന്റെ പ്രവർത്തനത്തിനുമായി 1982 ൽ ആഫ്രോ - ഏഷ്യൻ റീ കൺസ്ട്രക്ഷനിൽ ലഭിച്ച ജോലി അദ്ദേഹം ഉപേക്ഷിക്കയായിരുന്നു..യുക്തി ചിന്തയുടെ പ്രാധാന്യം, അന്ധവിശ്വാസങ്ങൾ എതിർക്കപ്പെടേണ്ടത്തിന്റെ ആവിശ്യകത എന്നിവ വിഷയമാക്കി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

കേന്ദ്ര വിദേശകാര്യ വകുപ്പിലും ആഭ്യന്തര വകുപ്പിലും നൽകിയ പരാതിയെ തുടർന്നാണ് ഇൻ്റർപോൾ ഇപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. സി.ബി.ഐയും ഇതേ കേസിൽ ഇയാളെ തിരയുന്നുണ്ട്.

അതേസമയം 15 ലക്ഷം രൂപ സർക്കാർ ഉദ്യാഗസ്ഥ യുക്തിവാദി സംഘത്തിന് സംഭാവന നൽകിയതാണെന്നാണ് സനൽ ഇടമറുകിൻ്റെ വാദം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (36 minutes ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (40 minutes ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (43 minutes ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (52 minutes ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (1 hour ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (1 hour ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (1 hour ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (1 hour ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (2 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (2 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (3 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (3 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (3 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

Malayali Vartha Recommends