Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

'സ്വന്തം മണ്ണായി' എല്ലായിപ്പോഴും കരുതുന്ന ദക്ഷിണ ചൈന കടലിന്റെ നടുക്ക് പടപ്പുറപ്പാട് ഒരുക്കി യു എസ്... രണ്ടു വിമാനവാഹിനി കപ്പലും അനേകം യുദ്ധക്കപ്പലുകളും വരുംദിവസങ്ങളില്‍ ദക്ഷിണ ചൈനാ കടലില്‍ എത്തുമെന്നും സൈനികാഭ്യാസം നടത്തുമെന്നും യുഎസ് നാവിക സേന

06 JULY 2020 10:25 AM IST
മലയാളി വാര്‍ത്ത

പേരു മാത്രമല്ല അധികാരവുമുണ്ടെന്നു ചൈന അവകാശ വാദമുന്നയിക്കുന്ന , 'സ്വന്തം മണ്ണായി' എല്ലായിപ്പോഴും കരുതുന്ന ദക്ഷിണ ചൈന കടലിന്റെ നടുക്ക് പടപ്പുറപ്പാട് ഒരുക്കിയിരിക്കുകയാണ് യു എസ് . രാജ്യാന്തരവേദികളിലെ വാക്‌പ്പോരിലും ആയുധപരീക്ഷണം നടത്തിയും മറ്റും സ്വന്തമെന്നു സ്ഥാപിക്കാന്‍ ചൈന പലപ്പോഴും ലക്ഷ്യമിടുന്ന മേഖലയിലാണ് അമേരിക്കയുടെ പടക്കപ്പലുകള്‍ ഇരമ്പിയെത്തി കാഹളം മുഴക്കുന്നത്. രണ്ടു വിമാനവാഹിനി കപ്പലും അനേകം യുദ്ധക്കപ്പലുകളും വരുംദിവസങ്ങളില്‍ ദക്ഷിണ ചൈനാ കടലില്‍ എത്തുമെന്നും സൈനികാഭ്യാസം നടത്തുമെന്നും യുഎസ് നാവിക സേന അറിയിച്ചു. ദക്ഷിണ ചൈനാ കടല്‍ ആരുടേതാണെന്ന തര്‍ക്കം മൂക്കുകയും ചൈന നാവികാഭ്യാസം നടത്തുകയും ചെയ്യുന്ന അതേനേരത്തുതന്നെയാണ് യുഎസിന്റെയും പടനീക്കം.

പസിഫിക് സമുദ്രത്തിലും സാന്നിധ്യമായിരുന്ന യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്നീ വിമാനവാഹിനി കപ്പലുകളാണു ദക്ഷിണ ചൈന കടലില്‍ അണിനിരക്കുക. ഫിലിപ്പീന്‍സ് കടലിലും ഇവ കര്‍മനിരതമാണ്. 'മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നു സഖ്യകക്ഷികള്‍ക്കും പങ്കാളികള്‍ക്കും സ്പഷ്ടമായി ബോധ്യപ്പെടുത്തുകയാണ് ഈ സൈനിക പ്രകടനം കൊണ്ടുദ്ദേശിക്കുന്നത്.' റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം.വിക്കോഫ് പറഞ്ഞു. ചൈനയുടെ നാവികാഭ്യാസത്തിനുള്ള മറുപടിയല്ല ഇതെന്നും റിയര്‍ അഡ്മിറല്‍ പറഞ്ഞെങ്കിലും അതാണെന്നു പകല്‍ പോലെ വ്യക്തം

അഞ്ചു ദിവസം നീളുന്ന ശക്തിപ്രകടനത്തിന്റെ ഭാഗമായി ബുധനാഴ്ചയാണു കടലില്‍ ചൈനയുടെ സൈനികാഭ്യാസം തുടങ്ങിയത്. നാവികസേന കപ്പലുകളും കോസ്റ്റ്ഗാര്‍ഡുമാണു പങ്കെടുക്കുന്നത്. 'ഇവിടെയുള്ള ദ്വീപുകള്‍ നോട്ടമിട്ടവരെയും കൈവശം വച്ചവരെയും സ്വന്തം ശക്തി എത്ര മാത്രമുണ്ടെന്നു തെളിയിക്കുകയാണ് ഇതുകൊണ്ട് ചൈന ഉദ്ദേശിക്കുന്നത്. ഇവിടേക്കു സര്‍വശക്തരായി വരാനാവുമെന്ന മുന്നറിയിപ്പ് ദ്വീപുകളുടെ അധികാരം കയ്യാളുന്ന തെക്കുകിഴക്കനേഷ്യയിലെ മറ്റു രാജ്യങ്ങള്‍ക്കു നല്‍കുകയും ലക്ഷ്യമിടുന്നു' നാവിക വിദഗ്ധനും വാഷിങ്ടന്‍ കേന്ദ്രമായ ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെല്ലോയുമായ ബ്രയന്‍ ക്ലര്‍ക് പറഞ്ഞു.

'ഇന്തോപസിഫിക് മേഖലയില്‍ അഭിവൃദ്ധിയും സുരക്ഷയും സ്ഥിരതയും കൊണ്ടുവരികയാണു പടക്കപ്പലുകളുടെ സാന്നിധ്യം കൊണ്ട് യുഎസ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയപരമോ ലോകത്തിലെ ഇപ്പോഴത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ടതോ ആയ പ്രതികരണമല്ല ഇത്. നമ്മുടെ സേനയ്ക്ക് അത്യാധുനിക പരിശീലന അവസരങ്ങള്‍ ഒരുക്കുക, യുദ്ധമുന്നണിയിലെ പോരാളികള്‍ക്ക് ഏതവസ്ഥയിലും പൊരുതാനുള്ള വഴക്കം സൃഷ്ടിക്കുക, മേഖലയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക തുടങ്ങിയ കാര്യങ്ങളാണു ഉന്നം വയ്ക്കുന്നത്' യുഎസ് നാവികസേനയുടെ സെവന്‍ത് ഫ്‌ലീറ്റ് വക്താവ് ലഫ്. ജോ ജെയ്ലി അഭിപ്രായപ്പെട്ടു.
നാവികസേനയുടെ പ്രകടനം ഏറെക്കാലം മുമ്പേ തീരുമാനിച്ചതാണെന്നും ഇതേസമയത്തുതന്നെയാണു ചൈന പാരാസെല്‍ ദ്വീപില്‍ സൈനികാഭ്യാസം നടത്താന്‍ ഒരുങ്ങിയതെന്നുമാണു യുഎസിന്റെ വിശദീകരണം. ചൈനയുടെ പ്രകടനത്തോടു യുഎസ് ശക്തമായ രീതിയിലാണു പ്രതികരിച്ചത്. 'തര്‍ക്കപ്രദേശമായ ദക്ഷിണ ചൈന കടലില്‍ സൈനിക പരിശീലനം നടത്താനുള്ള പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) തീരുമാനത്തോടു ഞങ്ങളുടെ തെക്കുകിഴക്കനേഷ്യന്‍ സുഹൃത്തുക്കള്‍ക്കുള്ള എതിര്‍പ്പിനെ യുഎസ് അംഗീകരിക്കുന്നു. അതീവ പ്രകോപനം സൃഷ്ടിക്കുന്നതാണു ചൈനയുടെ നടപടി. ബെയ്ജിങ്ങിന്റെ നിയമവിരുദ്ധമായ അവകാശവാദങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു.' സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.

കഴിഞ്ഞു പോയ ആഴ്ചകളില്‍ ചൈനയ്ക്കു കനത്ത വെല്ലുവിളി ഉയര്‍ത്തി പസഫിക് സമുദ്രത്തിലും യുഎസ് പടയൊരുക്കം നടത്തിയിരുന്നു. മൂന്നു വന്‍ വിമാനവാഹിനി കപ്പലുകളുമായി അണിനിരന്ന യുഎസിന്റേത് അസാധാരണ സേനാവിന്യാസമായി വിലയിരുത്തപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ചൈനയ്‌ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പല്‍ യുഎസ് നാവികസേന വിന്യസിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണു ദക്ഷിണ ചൈന കടലിലെ നാവിക പരിശീലനവും. യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസിഫിക്കിലും യുഎസ്എസ് നിമിറ്റ്‌സ് കിഴക്കു ഭാഗത്തുമാണു പട്രോളിങ് നടത്തിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (34 minutes ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (38 minutes ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (41 minutes ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (50 minutes ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (1 hour ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (1 hour ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (1 hour ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (1 hour ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (2 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (3 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (3 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (3 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

Malayali Vartha Recommends