Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ഇന്ത്യയെ ലക്ഷ്യമിട്ട് ഭൂട്ടാനെതിരെ അതിര്‍ത്തിത്തര്‍ക്കത്തിനു തുടക്കമിട്ട് ചൈന.... കിഴക്കന്‍ ഭൂട്ടാന്റെ ഭാഗമായ സാക്തങ് വന്യജീവി സങ്കേതത്തിനു മേല്‍ അവകാശവാദമുന്നയിച്ചു ചൈന രംഗത്ത്

06 JULY 2020 09:37 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയെ ലക്ഷ്യമിട്ട് ഭൂട്ടാനെതിരെ അതിര്‍ത്തിത്തര്‍ക്കത്തിനു തുടക്കമിട്ട് ചൈന. കിഴക്കന്‍ ഭൂട്ടാന്റെ ഭാഗമായ സാക്തങ് വന്യജീവി സങ്കേതത്തിനു മേല്‍ അവകാശവാദമുന്നയിച്ചു ചൈന രംഗത്തുവന്നു. ഭൂട്ടാനുമായി മുന്‍പുണ്ടായിരുന്ന അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചൈന ഒരിക്കല്‍പോലും തര്‍ക്കമുന്നയിക്കാത്ത പ്രദേശമാണിത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കിഴക്ക്, മധ്യ, പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലകളില്‍ ദീര്‍ഘകാലമായി തര്‍ക്കങ്ങളുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മധ്യ, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ മുന്‍പും തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഭൂട്ടാന്റെ കിഴക്കന്‍ മേഖലയില്‍ ചൈന അവകാശവാദമുന്നയിക്കുന്നത് ഇതാദ്യം. രാജ്യാന്തര പരിസ്ഥിതി സംഘടന (ജിഇഎഫ്) സാക്തങ് വന്യജീവി സങ്കേതത്തിനു നല്‍കുന്ന ഫണ്ട് തടസ്സപ്പെടുത്താനും ചൈന ശ്രമിച്ചു. പ്രദേശം തര്‍ക്കമേഖലയാണെന്നു വാദിച്ചായിരുന്നു ഇത്. ത്രശിഗങ് ജില്ലയിലുള്‍പ്പെട്ട സാക്തങ് തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നു ഭൂട്ടാന്‍ വ്യക്തമാക്കി.

ഇന്ത്യ ചൈന ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്ന മുക്കവലയാണ് സാക്തങ് ഉള്‍പ്പെട്ട ഭൂട്ടാന്റെ കിഴക്കന്‍ പ്രദേശം. അരുണാചലിലെ വെസ്റ്റ് കാമെങ് ജില്ലയോടു ചേര്‍ന്ന പ്രദേശമായ ഇവിടെ അവകാശവാദമുന്നയിക്കുന്നതിലൂടെ അരുണാചല്‍ അതിര്‍ത്തി ഉന്നമിട്ടുള്ള നീക്കമാണു ചൈന നടത്തുന്നത്.

സാക്തങ് പ്രശ്‌നം തങ്ങളും ഭൂട്ടാനും തമ്മിലാണെന്നും അതില്‍ മൂന്നാമതൊരു രാജ്യം ഇടപെടേണ്ടെന്നും ചൈന കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ഇന്ത്യയെ ഉദ്ദേശിച്ചാണ്.

3 രാജ്യങ്ങളും ചേരുന്നയിടത്തുള്ള ദോക്ലായില്‍ 2017ല്‍ ചൈന കടന്നുകയറ്റത്തിനു ശ്രമിച്ചപ്പോള്‍ ഭൂട്ടാനു പിന്തുണയുമായി ഇന്ത്യ രംഗത്തുവന്നിരുന്നു. ഭൂട്ടാന്‍ പാര്‍ലമെന്റിലെ രേഖകള്‍ പ്രകാരം 1984 2016 കാലഘട്ടത്തില്‍ ഭൂട്ടാനും ചൈനയും തമ്മില്‍ അതിര്‍ത്തി വിഷയങ്ങളില്‍ 24 തവണ ചര്‍ച്ച നടന്നു. സാക്തങ് ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖല ഒരു തവണ പോലും ചര്‍ച്ചയായിട്ടില്ല. 1962നു ശേഷം ഒരിക്കല്‍ പോലും തര്‍ക്കമുണ്ടായിട്ടില്ലാത്ത ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വര പൂര്‍ണമായും തങ്ങളുടേതാണെന്ന ചൈനീസ് വാദത്തിനു സമാനമാണിത്.
അതെ സമയം സേനാതല ചര്‍ച്ചയിലെ ധാരണപ്രകാരം ഘട്ടംഘട്ടമായുള്ള പിന്മാറ്റം ചൈനീസ് സേന ആരംഭിച്ചോയെന്ന് ഉറപ്പാക്കാന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ പരിശോധന. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നേരിട്ടെത്തി ഇക്കാര്യം പരിശോധിക്കാന്‍ ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളിലേക്ക് ഇന്ത്യയുടെ പട്രോള്‍ സംഘങ്ങള്‍ നീങ്ങിയതായി സേനാ വൃത്തങ്ങള്‍ പറഞ്ഞു.
സമാനരീതിയില്‍ പരിശോധനയ്ക്കു പോയപ്പോഴാണു ജൂണ്‍ 15നു ഗല്‍വാനില്‍ ഇന്ത്യന്‍ സേന ആക്രമണത്തിനിരയായത്. അതിനാല്‍, പട്രോളിങ്ങില്‍ അതീവ ജാഗ്രത പാലിക്കാന്‍ സേനാംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനീസ് സേന ആദ്യം പിന്‍മാറിയ ശേഷമേ അതിര്‍ത്തിയിലെ സേനാ സന്നാഹങ്ങള്‍ പിന്‍വലിക്കൂ എന്നാണ് ഇന്ത്യയുടെ നിലപാട്.

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (46 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (59 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

Malayali Vartha Recommends