കോവിഡ് കാലത്തും ജനം ജോലിക്കു പോകണം, സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കരു തെന്ന പ്രസ്താവനയ്ക്ക് വന്‍വിമര്‍ശനം ഏറ്റുവാങ്ങിയ ബ്രസീല്‍ പ്രസിഡന്റിന് കോവിഡ്
ബ്രസീല്‍ പ്രസിഡന്റിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. ജെയര്‍ ബോള്‍സോനാരോയ്ക്ക് ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ബോള്‍സോനാരോ മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചത്. ശനിയാഴ്ച മുതല്‍ തന്നെ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങള്‍ കണ്ടിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ പരിശോധനാ ഫലം പുറത്തു വന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബോള്‍സോനാരോ വന്‍വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. 'എന്റെ മുഖത്തേക്ക് നോക്കൂ, ഞാന്‍ സുഖമായിരിക്കുന്നു. ദൈവത്തിന് നന്ദി' ബോള്‍സോനാരോ പറഞ്ഞു.
ലോക്ഡൗണ്‍ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കും. കോവിഡ് വന്നാല്‍ സംഭവിക്കാന്‍ പോകുന്ന നഷ്ടം അതുമായി താരതമ്യം ചെയ്യുമ്പോള്‍ നിസാരമായിരിക്കുമെന്നും അതിനാല്‍ വീട്ടില്‍ അടച്ചിട്ടിരിക്കാതെ ജനം ജോലിക്കു പോകണമെന്നും കടകളും സ്ഥാപനങ്ങളും അടച്ചിട്ടുള്ള കോവിഡ് പ്രതിരോധം ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും എന്നു ബോള്‍സോനാരോ നേരത്തേ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha