Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

മടങ്ങിയെത്തൂ, അല്ലെങ്കില്‍ ജീവനൊടുക്കൂ... അയല്‍രാജ്യങ്ങളുടെ അതിര്‍ത്തി കവര്‍ന്നെടുക്കാനുള്ള ശ്രമം പോരാഞ്ഞിട്ട് ഇപ്പോള്‍ സ്വന്തം പൗരന്മാരുടെ നെഞ്ചത്തുകേറാനുള്ള തയ്യാറെടുപ്പില്‍ ചൈന, വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന സ്വന്തം പൗരന്മാരെ ലക്ഷ്യമിട്ട് ചൈന

09 JULY 2020 07:15 AM IST
മലയാളി വാര്‍ത്ത


അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തി കവര്‍ന്നെടുക്കാനുള്ള ശ്രമം പോരാഞ്ഞിട്ട് ഇപ്പോള്‍ സ്വന്തം പൗരന്മാരുടെ നെഞ്ചത്ത് കേറാനുള്ള തയ്യാറെടുപ്പിലാണ് ചൈന .വിവിധ രാജ്യങ്ങളിലെ സ്വന്തം പൗരന്‍മാരെ ആണ് ഇപ്പോള്‍ ഷീയുടെ ലക്ഷ്യം ഓപ്പറേഷന്‍ ഫോക്‌സ് ഹണ്ട് എന്നറിയപ്പെടുന്ന രാജ്യത്തെ പ്രവാസികള്‍ക്കെതിരായ ആഗോള പ്രചാരണത്തിന്റെ ഭാഗമായി ചൈനീസ് ഏജന്റുമാര്‍ യുഎസില്‍ താമസിക്കുന്ന നൂറുകണക്കിന് ചൈനീസ് പൗരന്മാരെ പിന്തുടരുന്നുണ്ടെന്ന് എഫ്ബിഐ. ബീജിംഗിന്റെ കൌണ്ടര്‍-ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വിവരങ്ങള്‍ക്കും ബൌദ്ധിക സ്വത്തിനും സാമ്പത്തിക ചൈതന്യത്തിനും ഭീഷണിയാണെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റെ പറഞ്ഞു.
ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള ചാരപ്രവര്‍ത്തനം കരുതിയിരിക്കണമെന്നും വാഷിങ്ടണിലെ ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന സ്വന്തം പൗരന്മാരെയാണ് ചൈനീസ് സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇവരെ ഭീഷണിപ്പെടുത്തി നാട്ടിലെത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ് ആസൂത്രണം ചെയ്ത 'ഫോക്സ് ഹണ്ട്' എന്ന പദ്ധതി പ്രകാരമാണു വിദേശത്തുള്ള ചൈനീസ് പൗരന്മാരെ ലക്ഷ്യമിടുന്നത്.

വിദേശത്തുള്ള ചൈനക്കാരായ രാഷ്ട്രീയ എതിരാളികള്‍, വിമര്‍ശകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതു ഭീഷണിയാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ ഇവരെ ബലംപ്രയോഗിച്ചു നാട്ടിലെത്തിക്കാനാണു നീക്കം നടക്കുന്നതെന്ന് ക്രിസ്റ്റഫര്‍ റേ പറഞ്ഞു. ഇതിനു വേണ്ടിയുള്ള ചൈനീസ് നടപടികള്‍ ഞെട്ടിപ്പിക്കുന്നതാണ്.

ഫോക്സ് ഹണ്ടിനുള്ള ഇരയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യുഎസിലുള്ള അവരുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്താന്‍ സര്‍ക്കാര്‍ പ്രതിനിധിയെ വിടും. രണ്ട് സന്ദേശങ്ങളാണു കുടുംബത്തിനു നല്‍കുക. ഒന്നുകില്‍ ചൈനയില്‍ മടങ്ങിയെത്തുക. അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക. 2015ല്‍ അഴിമതി ആരോപണം ഉയര്‍ന്നവര്‍ക്കെതിരെ ആരംഭിച്ച് പദ്ധതിയാണിത്. പിന്നീട് നാടു വിട്ടവരെ ലക്ഷ്യമിട്ടു വ്യാപിപ്പിക്കുകയായിരുന്നുവെന്നും എഫ്ബിഐ ഡയറക്ടര്‍ പറഞ്ഞു. ചൈനീസ് അധികൃതര്‍ ഭീഷണിയുമായി എത്തിയാല്‍ എഫ്ബിഐയെ വിവരമറിയിക്കണമെന്ന് അമേരിക്കയില്‍ താമസിക്കുന്ന ചൈനീസ് പൗരന്മാരോടു റേ ആവശ്യപ്പെട്ടു.

സാമ്പത്തിക ചാരവൃത്തി, വിവരമോഷണം, അനധികൃത രാഷ്ട്രീയ ഇടപെടലുകള്‍ തുടങ്ങി കൈക്കൂലി നല്‍കി അമേരിക്കന്‍ നയരൂപീകരത്തെ സ്വാധീനിക്കാന്‍ കഴിയുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ചൈന നടത്തുന്നുണ്ടെന്നും റേ പറഞ്ഞു. ഓരോ പത്തു മണിക്കൂറിലും ചൈനയുമായി ബന്ധപ്പെട്ട ഒരു കൗണ്ടര്‍ ഇന്റലിജന്‍സ് കേസെങ്കിലും തുടങ്ങുന്നുണ്ട്. ഇപ്പോള്‍ നിലവിലുള്ള അയ്യായിരത്തോളം ഇത്തരം കേസുകളില്‍ പകുതിയും ചൈനയുമായി ബന്ധപ്പെട്ടവയാണെന്നും എഫ്ബിഐ ഡയറക്ടര്‍ പറഞ്ഞു. അമേരിക്കയുടെ കൊറോണ വൈറസ് ഗവേഷണം അട്ടിമറിക്കാനും ചൈന ശ്രമിക്കുന്നുണ്ടെന്ന് ക്രിസ്റ്റഫര്‍ റേ പറഞ്ഞു.
നൂറുകണക്കിന് ഫോക്‌സ് ഹണ്ട് ഇരകള്‍ അമേരിക്കയില്‍ നില്‍ക്കുമ്പോള്‍തന്നെയാണ് ഭീഷണി നേരിടുന്നത്. അതില്‍ പലരും അമേരിക്കന്‍ പൗരന്മാരോ ഗ്രീന്‍ കാര്‍ഡ് ഉടമകളോ ആണ്. ചൈനയിലേക്ക് മടങ്ങാന്‍ ചൈനീസ് സര്‍ക്കാര്‍ അവരെ നിര്‍ബന്ധിക്കാന്‍ ആഗ്രഹിക്കുന്നു, അത് നടപ്പാക്കാനുള്ള ചൈനയുടെ തന്ത്രങ്ങളും ഞെട്ടിക്കുന്നതാണ്. അവര്‍ ഉദ്ദേശിച്ച ഒരു ഫോക്‌സ് ഹണ്ട് നടക്കാതെ പോയാല്‍ യുഎസിലെ ടാര്‍ഗറ്റിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ഒരു ദൂതനെ അയക്കും. അവരോടു പറയുന്ന കാര്യം ഇതാണ് - 'നിങ്ങള്‍ക്കു മുന്‍പില്‍ രണ്ട് ഓപ്ഷനുകളുണ്ട്, ഒന്നുകില്‍ ഉടന്‍ ചൈനയിലേക്ക് മടങ്ങി വരിക, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക'. - എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേ പറഞ്ഞു.
"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (1 hour ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (1 hour ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (1 hour ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (1 hour ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (1 hour ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (2 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (2 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (2 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (2 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (2 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (3 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (4 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (4 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (4 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (4 hours ago)

Malayali Vartha Recommends