Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

വഞ്ചന ജീവിതരീതിയാക്കിയ കോമാളിയായ ട്രംപ് ! വെളിപ്പെടുത്തലുകളുമായി മരുമകളുടെ പുസ്‍തകം

09 JULY 2020 04:15 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേയ്ക്ക് വീണ്ടും മത്സരിയ്ക്കാനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ച് ഇത്തവണ കടമ്പകൾ ഏറെയാണ്. ഈ സാഹചര്യം നിലനിൽക്കെയാണ് ഡൊണാൾഡ് ട്രംപിന്റെ മരുമകൾ മേരി എല്‍ ട്രംപ് തന്‍റെ വരാനിരിക്കുന്ന പുസ്‍തകത്തിൽ ട്രംപിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുന്നത്.

അദ്ദേഹം ഒരു 'സോഷ്യോപാത്ത്' ആണെന്നും, ട്രംപിന്‍റെ 'അഹങ്കാരം നിറഞ്ഞതും, മനഃപൂർവവുമായ അജ്ഞത' രാജ്യത്തിന് തന്നെ ഭീഷണിയാവുകയാണെന്നും അവർ പുസ്‍തകത്തിൽ ആരോപിക്കുന്നു. മേരി ട്രംപിന്‍റെ 'Too Much and Never Enough: How My Family Created the World's Most Dangerous Man' എന്ന പുസ്‍തകത്തിലാണ് ട്രംപിനെതിരെ രൂക്ഷ പ്രതികരണം. ട്രംപിന്റെ അത്യാഗ്രഹം, വിശ്വാസവഞ്ചന, ആന്തരിക പിരിമുറുക്കം എന്നിവയെ പറ്റി വിശദമായിത്തന്നെ പുസ്തകത്തിൽ പറയുന്നു.

ഒപ്പം ന്യൂയോർക്കിലെ ഏറ്റവും സമ്പന്നവും കുപ്രസിദ്ധവുമായ ഒരു റിയൽ എസ്റ്റേറ്റ് സാമ്രാജ്യം ട്രംപ് എങ്ങനെ നേടിയെടുത്തുവെന്നും പുസ്തകത്തിൽ വിശദമാക്കുന്നു. ആളുകളെ പണത്തിന്‍റെ അടിസ്ഥാനത്തില്‍ കാണുന്നതും വഞ്ചനയെ ഒരു ജീവിതരീതിയായി പരിശീലിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്‍റെ വികലമായ സ്വഭാവരീതികളെക്കുറിച്ചാണ് എഴുതിയിരിക്കുന്നത് എന്ന് മേരി ട്രംപ് തന്നെ പറയുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ ട്രംപിന്‍റെ ഭരണം കണ്ടുനിന്ന തനിക്ക് 'ഇനി മൗനം പാലിക്കാൻ കഴിയില്ല' എന്നും മേരി ട്രംപ് പ്രത്യേകം എടുത്ത് പറയുന്നുണ്ട്.

പുസ്‍തകത്തിന്‍റെ രചയിതാവ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റായ മേരി എൽ. ട്രംപ്, ഡൊണാൾഡ് ട്രംപിന്‍റെ സഹോദരൻ ഫ്രെഡ് ട്രംപ് ജൂനിയറിന്‍റെ മകളാണ്. ട്രംപിന്റെ കുടുംബരഹസ്യങ്ങൾ പുറത്തുകൊണ്ടുവരുന്ന നിരവധി ആരോപണങ്ങൾ പുസ്‍തകത്തിൽ മേരി ഉന്നയിക്കുന്നു. കോളേജ് പ്രവേശനത്തിന്‍റെ യോഗ്യതാപരീക്ഷയായ സാറ്റ് എഴുതിയെടുക്കാൻ ഡൊണാൾഡ് ട്രംപ് പണം നൽകി ഒരാളെ നിയമിച്ചു. അയാൾ ട്രംപിന് പകരം പോയി പരീക്ഷയെഴുതി. അങ്ങനെ നേടിയെടുത്ത ഉയർന്ന സ്കോർ വച്ചാണ് പെൻ‌സിൽ‌വാനിയ സർവകലാശാലയിലെ പ്രശസ്‍തമായ വാർ‌ട്ടൺ‌ ബിസിനസ്സ് സ്‍കൂളിലേക്ക് അദ്ദേഹം പ്രവേശനം നേടിയെടുത്തത് എന്നും മേരി ആരോപിക്കുന്നു. തന്റെ അച്ഛൻ ഫ്രെഡ് കുടുംബത്തിൽ എന്നും ഒറ്റപ്പെട്ടവനായിരുന്നുവെന്നും അവർ പറഞ്ഞു.

ഫ്രെഡ് ട്രംപ് സുന്ദരനും ധീരനും എന്നാല്‍ ഒരു കടുത്ത മദ്യപാനിയുമായിരുന്നു. കുറച്ചുകാലം അച്ഛന്‍റെ ബിസിനസ് നോക്കിനടത്തിയശേഷം, അദ്ദേഹം റിയൽ എസ്റ്റേറ്റ് ജോലി ഉപേക്ഷിച്ച് പൈലറ്റായി മാറി. എന്നാൽ, ഈ അവസരം മുതലാക്കി ട്രംപ് കുടുംബ ബിസിനസ്സ് ഏറ്റെടുത്തെന്നും അവർ അഭിപ്രായപ്പെട്ടു. പിതാവിനെ പ്രീതിപ്പെടുത്തുന്നതിനും സമാധാനിപ്പിക്കുന്നതിനുമായി നുണ പറയുന്നത് ഒരു ജീവിതരീതിയാക്കി ഡൊണാൾഡ് ട്രംപ് മാറ്റിയെന്നും, മൂത്ത സഹോദരൻ ഫ്രെഡിന്റെ കുറവുകൾ ഉയർത്തിക്കാട്ടി, പിതാവിന്‍റെ പ്രിയപ്പെട്ട മകനാകാനുമുള്ള ശ്രമങ്ങൾ ഡൊണാൾഡ് നടത്തിയിരുന്നുവെന്നും മേരി എഴുതുന്നു. ഒരു തികഞ്ഞ മദ്യപാനിയായിത്തീർന്ന മേരിയുടെ അച്ഛൻ മരിച്ച സമയത്ത് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആരുമുണ്ടായിരുന്നില്ലെന്നും, പകരം സഹോദരൻ മരിക്കുന്ന വേളയിൽ ഡൊണാൾഡ് ട്രംപ് സിനിമ കാണാൻ പോയെന്നും മേരി പറഞ്ഞു.

ട്രംപിന്‍റെ സഹോദരി, മുൻ ഫെഡറൽ ജഡ്‍ജിയായ മരിയാൻ ട്രംപ് ബാരി അദ്ദേഹത്തെ യാതൊരു ആദർശങ്ങളുമില്ലാത്ത ഒരു കോമാളിയായിട്ടാണ് കണക്കാക്കുന്നതെന്നും മേരി പറയുന്നു. ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾക്കിടയിൽ തന്‍റെ സഹോദരനുള്ള പിന്തുണ കണ്ടിട്ട് മരിയാൻ ട്രംപിന് വല്ലാത്ത അത്ഭുതം തോന്നിയെന്നും പുസ്‍തകത്തിൽ പറയുന്നു. “ക്യാമറകൾ ഉള്ളപ്പോൾ മാത്രമാണ് ഡൊണാൾഡ് പള്ളിയിൽ പോകുന്നത്. എന്നാൽ, ആളുകൾ ഇതൊന്നുമറിയാതെ അദ്ദേഹത്തെ പിന്തുണക്കുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം തോന്നുന്നു. അദ്ദേഹത്തിന് ആദർശങ്ങളില്ല. ഒട്ടുമില്ല! ” സഹോദരി പറഞ്ഞതായി പുസ്‍തകത്തിൽ ഉദ്ധരിക്കുന്നു. അദ്ദേഹം സ്വയം ഉയർന്നുവന്ന ഒരു വലിയ വ്യവസായിയാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ, വാസ്‍തവം അതല്ല എന്നവർ പുസ്‍തകത്തിൽ പറയുന്നു. മേരിയും മരിയാനുയുള്ള ഒരു സ്വകാര്യസംഭാഷണത്തെക്കുറിച്ച് പുസ്‍തകത്തിൽ പറയുന്നുണ്ട്. "അദ്ദേഹം സ്വയം ഉയർന്നുവന്ന വ്യക്തിയാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? അദ്ദേഹം സ്വന്തമായി എന്താണ് നേടിയത്? എന്നും ’മേരി ചോദിക്കുന്നു. അദ്ദേഹത്തിന്റെ വിജയത്തിന്‍റെ പ്രധാന കാരണം പിതാവിന്‍റെ സാമ്പത്തികപിന്തുണയും, മാർഗനിർദ്ദേശങ്ങളുമാണ് എന്നവർ പുസ്‍തകത്തിൽ പറയുന്നു. ഡൊണാൾഡിന്‍റെ കുറവുകളെ നികത്താൻ അച്ഛന്‍റെ പിന്തുണയ്ക്ക് കഴിഞ്ഞുവെന്നും അവർ അതിൽ പറയുന്നു.

ഡൊണാൾഡ് ട്രംപിന്‍റെ വംശീയവിവേചനത്തെ പറ്റിയും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലുള്ള കുപ്രസിദ്ധമായ പ്രസംഗത്തിൽ 'നഗ്നമായ വംശീയത' അദ്ദേഹം പ്രകടിപ്പിച്ചിരുന്നതായി മരിയാനും മേരിയും സമ്മതിക്കുന്നു. 2015 -ൽ, ട്രംപ് മെക്സിക്കൻ കുടിയേറ്റക്കാരെ 'റേപ്പിസ്റ്റുകൾ' എന്ന് പരാമർശിച്ചിരുന്നു. ഇതിൽ വംശീയതയുടെ ധ്വനി പ്രകടമായിരുന്നു. എന്നിട്ടും അദ്ദേഹം ജയിച്ചു. രാജ്യത്തിന് വന്ന ദുർഗതിയോർത്ത് അന്നുരാത്രി താൻ ഒരുപാടു വിഷമിച്ചെന്ന് മാരിയാൻ പറയുന്നതായും പുസ്‍തകത്തിൽ പരാമർശമുണ്ട്.

കൊറോണ വൈറസ് മഹാമാരിയും, വ്യവസ്ഥാപരമായ വംശീയകലാപങ്ങളും വലിയ വെല്ലുവിളികളായി ട്രംപിന്‍റെ മുന്നിൽ നിൽക്കുന്ന സമയത്താണ് ഈ പുസ്‍തകവും ഇറങ്ങുന്നത്.വരാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ പുസ്‍തകം എങ്ങനെ ബാധിക്കുമെന്ന ആകാംഷയിലാണ് അമേരിക്ക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (16 minutes ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (24 minutes ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (31 minutes ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (41 minutes ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (52 minutes ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (1 hour ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (1 hour ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (1 hour ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (1 hour ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (2 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (2 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (3 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (3 hours ago)

കാലില്‍ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി: ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്  (3 hours ago)

Malayali Vartha Recommends