Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഒടുവില്‍ അടിയറവ് പറഞ്ഞ് ട്രംപ്... പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കില്ലെന്ന പിടിവാശി ഉപേക്ഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... കഴിഞ്ഞദിവസം സൈനിക ആശുപത്രി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ട്രംപ് ആദ്യമായി മാസ്‌ക് ധരിച്ചത്

13 JULY 2020 11:21 AM IST
മലയാളി വാര്‍ത്ത

അമേരിക്കയില്‍ കൊവിഡ് മരണം 1,38,000 പിന്നിട്ടതോടെ, പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കില്ലെന്ന പിടിവാശി ഉപേക്ഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞദിവസം സൈനിക ആശുപത്രി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ട്രംപ് ആദ്യമായി മാസ്‌ക് ധരിച്ചത്. യുഎസ്സില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരസ്യമായി മാസ്‌ക് ധരിക്കുന്നത് . ശനിയാഴ്ച വൈകുന്നേരം വൈറ്റ് ഹൗസില്‍ നിന്ന് ഒരു ചെറിയ ഹെലികോപ്റ്ററില്‍ സൈനിക ആശുപത്രി സന്ദര്‍ശിക്കാന്‍ പോകവേയാണ് അദ്ദേഹം മാസ്‌ക് ധരിച്ചത്. കൊറോണ വൈറസ് കേസുകള്‍ യുഎസില്‍ റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നതും, സ്വന്തം ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് വിദഗ്ധരും ഉപദേശകരും നിഷ്‌കര്‍ഷിക്കാന്‍ തുടങ്ങിയതുമാണ് ഫെയ്‌സ് മാസ്‌ക് ധരിക്കുന്ന കാര്യത്തില്‍ ട്രംപ് നിലപാട് മാറ്റാന്‍ കാരണം. പരിക്കേറ്റ സൈനികരേയും കോവിഡ് -19 രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും കാണാനായാണ് ട്രംപ് സബര്‍ബന്‍ വാഷിംഗ്ടണ്‍ ഡിസിയിലെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററിലേക്ക് പോയത്.

പൊതുസ്ഥലത്ത് കടയിലോ ഫാര്‍മസിയിലോ സാമൂഹ്യ അകലം പാലിക്കാന്‍ കഴിയാത്തിടത്ത് മാസ്‌ക് ധരിക്കണമെന്ന് വാള്‍ട്ടര്‍ റീഡ് ആശുപത്രിയുടെ വെബ്സൈറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മിഷിഗണില്‍ ഫോര്‍ഡിന്റെ ഒരു പ്ലാന്റ് സന്ദര്‍ശിച്ചപ്പോള്‍ ഒരു സ്വകാര്യ കൂടിക്കാഴ്ചയില്‍ മാത്രമാണ് മുമ്പ് ട്രംപ് മാസ്‌ക് ധരിച്ചതായി അറിവുള്ളത്. ട്രംപിന്റെ മാസ്‌ക് വിരുദ്ധ നിലപാട് പല റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരും അണികളും അനുകരിക്കുന്നത് അമേരിക്കയില്‍ രോഗവ്യാപനവും മരണവും മൂര്‍ച്ഛിപ്പിക്കുന്നതിന് ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ട്.
' ഞാന്‍ ഒരിക്കലും മാസ്‌കിന് എതിരല്ല, എന്നാല്‍ അതിന് സമയവും സന്ദര്‍ഭവുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ആശുപത്രി സന്ദര്‍ശിച്ച് അവിടുള്ള അന്തേവാസികളുമായി സംസാരിക്കുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. പട്ടാളക്കാരില്‍ ചിലര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് പുറത്ത് വന്നതേ ഉണ്ടാവുകയുള്ളു. അവരുമായി സംസാരിക്കുമ്പോള്‍ മാക്‌സ് നല്ലതാണെന്നും ട്രംപ് പ്രതികരിച്ചതായി അന്തരാര്ഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.. ആശുപത്രിയില്‍ മാസ്‌ക് ഒരവശ്യ വസ്തുവായി കണക്കാക്കുന്നുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ മാസ്‌കോ മറ്റ് മുഖാവരണമോ ധരിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മാസ്‌ക് ധരിക്കാന്‍ ട്രംപ് കൂട്ടാക്കിയിരുന്നില്ല.
മേയ് മാസത്തില്‍ ഒരു ഫോര്‍ഡ് പ്ലാന്റ് സന്ദര്‍ശനത്തിടെ പ്ലാന്റിനകത്ത് മാസ്‌ക് ധരിച്ചു നില്‍ക്കുന്ന ട്രംപിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആ സമയത്ത് അദ്ദേഹം പരസ്യമായി മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചതുമാണ്. താന്‍ മാസ്‌ക് ധരിച്ചത് കണ്ട് പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെ സന്തോഷിക്കേണ്ട എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രസിഡന്റിന്റെ കൂടെ നില്‍ക്കുന്ന പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ കാമുകി കിംബര്‍ലി ഗില്‍ഫോയിലിന് കോവിഡ് പോസിറ്റീവ് ആണ്.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (2 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (2 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (2 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (2 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (2 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (2 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (3 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (3 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (3 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (3 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (3 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (5 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (5 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (5 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (5 hours ago)

Malayali Vartha Recommends