Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

കോവിഡിന്റെ മൂന്നിരട്ടി മരണനിരക്ക് ഉള്ള അജ്ഞാത ന്യൂമോണിയ പടരുന്നു... രോഗവ്യാപനത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നു പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി ചൈന…

13 JULY 2020 12:20 PM IST
മലയാളി വാര്‍ത്ത

കസാക്കിസ്ഥാനില്‍ കോവിഡിന്റെ മൂന്നിരട്ടി മരണനിരക്കുള്ള അജ്ഞാത ന്യൂമോണിയ പടരുന്നതായി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന.കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ പേർ ന്യുമോണിയ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് കസാക്കിസ്താനിലെ ചൈനീസ് എംബസി രാജ്യത്തുള്ള ചൈനീസ് പൗരൻമാർക്ക് മുന്നറിയിപ്പ് നൽകുന്നത്

രോഗവ്യാപനത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും കസാക്കിസ്ഥാനിലെ ചൈനീസ് എംബസി രാജ്യത്തുള്ള ചൈനീസ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.കോവിഡിനേക്കാള്‍ വളരെ ഉയര്‍ന്ന മരണനിരക്കാണ് പുതിയ രോഗത്തിനെന്ന സാഹചര്യത്തിലാണ് പൗരന്മാര്‍ക്ക് ചൈനീസ് എംബസി മുന്നറിയിപ്പ് നല്‍കിയത്.

വടക്കു പടിഞ്ഞാറന്‍ ചൈനീസ് സ്വയംഭരണ പ്രദേശമായ സിന്‍ജിയാങ് ഉയ്ഗൂര്‍ മേഖലുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് കസാക്കിസ്ഥാന്‍. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 1,772 പേരാണ് കസാക്കിസ്ഥാനില്‍ അജ്ഞാത ന്യുമോണിയ ബാധിച്ച് മരിച്ചത്. ജൂണില്‍ മാത്രം ചൈനീസ് പൗരന്‍മാര്‍ ഉള്‍പ്പെടെ 628 പേര്‍ മരിച്ചുവെന്നും എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.

കസാക്കിസ്ഥാനിലെ ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ സ്ഥാപനങ്ങള്‍ ഈ ന്യൂമോണിയ്ക്ക് കാരണമായ വൈറസിനെക്കുറിച്ച് കൂടുതല്‍ പഠിച്ചുവരുകയാണെന്നും എംബസി പറഞ്ഞു. രോഗത്തെക്കുറിച്ച് ചൈനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡിന്റെ മൂന്നിരട്ടിയാണ് ഈ ന്യൂമോണിയയുടെ മരണനിരക്കെന്ന് കസാക്കിസ്ഥാന്റെ ആരോഗ്യമന്ത്രി ബുധനാഴ്ച പറഞ്ഞതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കസാക്കിസ്ഥാനിലെ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ന്യൂമോണിയ കേസുകളുടെ എണ്ണവും ഉയര്‍ന്നതായി കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം ജൊമാര്‍ട്ട് ടൊക്കയേവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ചൈനീസ് എംബസിയുടെ മുന്നറിയിപ്പ് തള്ളി കസാക്കിസ്ഥതാന്‍ ആരോഗ്യമന്ത്രാലയം രംഗത്ത് വന്നു. ന്യൂമോണിയ കൊവിഡിനേക്കാള്‍ മാരകമല്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നുണ്ട്
എംബസി പ്രസ്താവന അടിസ്ഥാനമാക്കി ചൈനീസ് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ വ്യാജമാണെന്നും കസാക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

അതേസമയം കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ രാജ്യത്ത് പതിനായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടനാ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ജെ. റയാൻ അറിയിച്ചു. ന്യുമോണിയ മരണമായി കണക്കാക്കിയ പല കേസുകളും കോവിഡ് കേസുകളാണെന്നാണ് മൈക്കൽ ജെ. റയാൻ പറഞ്ഞത്

ഈ വർഷം ജൂൺ മധ്യത്തോടെ കോവിഡിനെക്കാൾ ന്യൂമോണിയ ബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടായത് വിവിധ ഏജൻസികൾ പഠനത്തിനു വിധേയമാക്കിയിട്ടുണ്ടെന്നും കൂടുതൽ പഠനങ്ങൾ വിഷയത്തിൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (2 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (2 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (2 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (2 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (2 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (2 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (3 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (3 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (3 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (3 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (3 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (5 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (5 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (5 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (5 hours ago)

Malayali Vartha Recommends