വൈദികരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ബിഷപ്പുമാര്‍ക്ക് വത്തിക്കാന്റെ നിര്‍ദ്ദേശം

ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച പരാതികളില്‍ സഭയ്ക്കുള്ളില്‍ നടത്തുന്ന ആഭ്യന്തര അന്വേഷണം പക്ഷപാതപരമാണെന്ന വിമര്‍ശനം വരുന്നതിനിടെ
വൈദികരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഇനി മുതല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വത്തിക്കാന്‍ ബിഷപ്പുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ മാര്‍ഗരേഖയിലാണ് ഈ നിര്‍ദേശമുള്ളത്.
നിയമനിര്‍വഹണ ഏജന്‍സികളുമായി സഹകരിക്കുന്നതില്‍ നിലവിലുള്ള വത്തിക്കാന്‍ നിയമത്തിന്റെ മുകളിലാണ് പുതിയ മാര്‍ഗരേഖ. മാര്‍ഗരേഖയ്ക്ക് നിയമ പിന്‍ബലമില്ല.
നേരിട്ട് ലഭിക്കാത്ത ആരോപണങ്ങളാണെങ്കിലും പ്രാഥമിക അന്വേഷണം നടത്താനുള്ള അടിസ്ഥാനമായി സോഷ്യല്‍ മീഡിയ പോസ്റ്റും കേള്‍വിക്കാര്‍ നല്‍കുന്ന വിവരവും പരിഗണിക്കാമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു.ഓരോ സ്ഥലത്തെയും പ്രാദേശിക നിയമം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമേ ലൈംഗിക കുറ്റകൃത്യങ്ങള്‍ പോലീസില്‍ അറിയിക്കേണ്ടതുള്ളൂ എന്നായിരുന്നു പഴയനിയമം.
ഇത്തരം കേസുകളില്‍ ആരോപണ വിധേയനായ വൈദികന്‍ സംഭവ സമയത്ത് സ്ഥലത്തില്ല എന്ന് വ്യക്തമായാല്‍ മാത്രമേ ആരോപണത്തെ നിഷേധിക്കാന്‍ പറ്റൂ എന്നും മാര്‍ഗരേഖയില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















