Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സിറിയിലെത്തി ഐ.എസ് ഭീകരന്റെ ഭാര്യയായി; തിരിച്ചറിയാന്‍ പറ്റാത്ത പ്രായത്തിലെ തെറ്റ്; ആ വലിയ തെറ്റ് ബ്രിട്ടന്‍ ഹൈക്കോടതി ക്ഷമിച്ചു; ഷമീമയ്ക്ക മടങ്ങിയെത്താം; ബ്രട്ടീഷ് ജനതക്ക് ക്ഷമിക്കാന്‍ കഴിയുന്നില്ല; പ്രതിഷേധം ശക്തം

18 JULY 2020 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ഐ.എസ് ഭീകരന്റെ ഭാര്യയായകാനാണ് ഷമീമ ബീഗം സിറിയയിലേക്കു പോയത്. ഭാര്യമായി മൂന്ന് തവണ ഗര്‍ഭിണിയുമായി എന്നാല്‍ അമ്മയാകാന്‍ സാധിച്ചില്ല. ഗര്‍ഭിണിയായ ഷമീമ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന ചിത്രങ്ങള്‍ സഹിതമായിരുന്നു മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ഒമ്പതു മാസം ഗര്‍ഭിണിയായ ഷമീമ നാട്ടിലേക്കു മടങ്ങാന്‍ ശ്രമിക്കുന്നതായും ബ്രിട്ടനിലെത്തി കുഞ്ഞിന് ജന്മം നല്‍കാന്‍ ആഗ്രഹിക്കുന്നതായുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഐ.എസില്‍ ചേരാന്‍ പോയവള്‍ തിരികെയെത്തുന്നതിലെ ജനരോഷം മുന്‍കൂട്ടിക്കണ്ട് ബ്രിട്ടന്‍ ഇവരുടെ പൗരത്വം റദ്ദാക്കുകയും മടങ്ങിവരാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. പിന്നീട് ഷമീമ ക്യാംപില്‍ തന്നെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയെങ്കിലും ഭാരക്കുറവുമൂലം ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടി മരിച്ചു. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരേയും നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടും നല്‍കിയ അപ്പീലില്‍ ബ്രട്ടീഷ് ഹൈക്കോടതി വിധി അനുകൂലമായതോടെയാണ് സിറിയന്‍ അഭയാര്‍ഥി ക്യാംപില്‍ നിന്നും ഷമീമയ്ക്ക് നാട്ടില്‍ തിരികെയെത്താന്‍ വഴിയൊരുങ്ങുന്നത്.

15 വയസ് മാത്രം പ്രായമുള്ളപ്പോള്‍ രണ്ട് കൂട്ടുകാരികളോടൊപ്പം ഐഎസില്‍ ചേരാനായി ഈസ്റ്റ് ലണ്ടനില്‍നിന്നും ടര്‍ക്കി വഴി സിറിയയിലേക്കു പോയ സ്‌കൂള്‍ കുട്ടികളില്‍ ഒരാളാണ് ഷമീമ. ഇവര്‍ക്കൊപ്പം പോയ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു. ഡച്ചുകാരനായ യാഗോ റീഡ്ജിക്ക് എന്ന ഐ.എസ് ഭീകരനാണ് സിറിയയിലെത്തിയ ഷമീമയെ വധുവായി സ്വീകരിച്ചത്. ഷമീമയുടെ ഭര്‍ത്താവ് സിറിയന്‍ പട്ടാളത്തിന്റെ പിടിയിലായി. ഇതെത്തുടര്‍ന്നാണ് ഇവര്‍ക്ക് അഭയാര്‍ഥി ക്യാംപില്‍ എത്തേണ്ട സാഹചര്യം ഉണ്ടായത്. അന്ന് ബുര്‍ഖയണിഞ്ഞ് മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഷമീമ മതവസ്ത്രങ്ങള്‍ ഉപേക്ഷിച്ച് ജീന്‍സും ഷര്‍ട്ടും ധരിച്ച് അല്‍ ഹോളിലെ അഭയാര്‍ഥി ക്യാംപിലൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഹൈക്കോടതി വിധിക്കെതിരേ ബ്രിട്ടനില്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഭീകരര്‍ക്കെല്ലാം ബ്രിട്ടനിലേക്ക് തിരികെ വരാന്‍ വാതില്‍ തുറന്നുകൊടുക്കുന്ന നടപടിയാണ് കോടതിയില്‍നിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് വിമര്‍ശകരുടെ വാദം. കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഉറപ്പാണ്. ചില സിവില്‍ റൈറ്റ്‌സ് ഗ്രൂപ്പുകളാണ് ഷമീമയുടെ കേസിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സുപ്രീം കോടതിയില്‍നിന്നും സമാനമായ വിധിയുണ്ടായി ഇവര്‍ ബ്രിട്ടനില്‍ തിരികെയെത്തിയാലും തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ഇവരെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കാനാകും. മറ്റൊരു രാജ്യത്തോട് കൂറു പുലര്‍ത്തുകയും ബ്രിട്ടനോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ തന്നെ ബ്രിട്ടീഷ് പൗരത്വം നല്‍കുന്ന എല്ലാ അവകാശങ്ങളും നിയമ സംരക്ഷണവും ബംഗ്ലാദേശ് വംശജയായ ഇവര്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു എന്നാണ് ഈ കേസില്‍ സര്‍ക്കാര്‍ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (2 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (3 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (3 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (5 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (5 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (7 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (7 hours ago)

Malayali Vartha Recommends