Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

യേശു ക്രിസ്‍തുവിന്റെ ഉയിര്‍പ്പ് രംഗം വരച്ച ചിത്രകാരന്‍ മരിച്ചത് കോവിഡിന് സമാനമായ രോഗം മൂലമെന്ന് പഠനം

20 JULY 2020 03:15 PM IST
മലയാളി വാര്‍ത്ത

യേശു ക്രിസ്‍തുവിന്റെ ഉയിര്‍പ്പ് രംഗം വരച്ച ചിത്രകാരന്‍ 37-ാം വയസില്‍ മരിച്ചത് 'കൊവിഡിന് സമാനമായ രോഗം കാരണമാണെന്ന് പഠനം. 1520ൽ മരണപ്പെട്ട ഇറ്റാലിയന്‍ ചിത്രകാരന്‍ റാഫേലിന്റെ മരണകാരണം പനിയല്ല, മറിച്ച്‌ കൊവിഡാണെന്ന് പഠന റിപ്പോര്‍ട്ട്.

റാഫേലിന്റെ മരണകാരണം സിഫിലിസ് രോഗമാണെന്നായിരുന്നു കരുതിയിരുന്നത്. നിരവധി സ്ത്രീകളുമായി പ്രണയബന്ധമുണ്ടായിരുന്ന റാഫേൽ അണുബാധയേറ്റ് മരിച്ചുവെന്നാണ് അന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തിയിരുന്നത്.

രാത്രികളില്‍ റാഫേല്‍ രഹസ്യമായി കാമുകിമാരെ കാണാന്‍ പോകുമായിരുന്നു. എന്നാല്‍ ഇക്കാര്യം റാഫേല്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നില്ല. ഇതാണ് അദ്ദേഹത്തെ രോഗിയാക്കി മാറ്റിയതെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് മരണസമയത്ത് റാഫേല്‍ പ്രകടിപ്പിച്ചിരുന്നതെന്നാണ് ഇന്റേണല്‍ ആന്‍ഡ് എമര്‍ജന്‍സി മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

റാഫേല്‍ കടുത്ത പനി ബാധിച്ച്‌ ഗുരുതരാവസ്ഥയിലായപ്പോള്‍ റോമിലെ ഏറ്റവും വിദഗ്‍ദ്ധരായ ഡോക്ടര്‍മാരാണ് ചികിത്സിച്ചത്. വിലമതിക്കാനാകാത്ത ഒരു ചിത്രകാരനെ നഷ്‍ടമാകുമെന്ന് ഭയന്ന മാര്‍പ്പാപ്പ തന്നെയാണ് റാഫേലിന് ഏറ്റവും നല്ല ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശിച്ചതെന്ന് ചരിത്രകാരന്‍ മൈക്കല്‍ ആഗസ്റ്റോ റിവ വ്യക്തമാക്കിയിരുന്നു.

റിവയുടെ നേതൃത്വത്തില്‍ റാഫേലിന്റെ മരണത്തെക്കുറിച്ച്‌ നടത്തിയ പഠനം ഈയാഴ്‍ചയാണ് പ്രസിദ്ധീകരിച്ചത്. നേരത്തെ പഠനം പൂര്‍ത്തിയാക്കിയെങ്കിലും ഇറ്റലിയില്‍ കൊവിഡ് വ്യാപിച്ചതോടെ ഡോക്ടര്‍മാരായ ഗവേഷകര്‍ക്ക് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സാധിച്ചിരുന്നില്ല. നിരവധി കൊവിഡ് രോഗികളെ ചികിത്സിച്ച അനുഭവത്തില്‍ നിന്നാണ് റാഫേലിന്റെ മരണം സംബന്ധിച്ച്‌ റിവയ്ക്കും സംഘത്തിനും പുതിയ അറിവ് ലഭിച്ചത്. കൊറോണ വൈറസ് ബാധയുടേതിനോട് വളരെ സാമ്യമുള്ള ശ്വാസകോശ രോഗമാണ് റാഫേലിനും പിടിപെട്ടതെന്നാണ് വിലയിരുത്തൽ.

യൂറോപ്യന്‍ നവോത്ഥാനകാല ചിത്രകാരന്‍ മാരായ മൈക്കലാഞ്ചലോ, ലിയനാഡോ ഡാവിഞ്ചി എന്നിവര്‍ക്കൊപ്പമായിരുന്നു റാഫേലും. അദ്ദേഹം അറിയപ്പെട്ട ചിത്രകാരനും ഡിസൈനറും ആര്‍ക്കിടെക്ടുമായിരുന്നു. വലിയ ബഹുമതികളോടെയാണ് റാഫേലിന്റെ ശവസംസ്‍കാരം വത്തിക്കാനില്‍ നടന്നത്. മരണശേഷം ഭൗതിക ശേഷിപ്പുകള്‍ റോമില്‍ സൂക്ഷിച്ചിട്ടുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (3 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (4 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (4 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (4 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (4 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (4 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (4 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (4 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (4 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (5 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (5 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (6 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (6 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (7 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (7 hours ago)

Malayali Vartha Recommends