Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ

'വായയ്ക്ക് ക്ലിപ്പിട്ട്' .... ഈ പോരാട്ടം ജീവിത വെബ്പേജില്‍ ഒരു 'എറര്‍' ഇല്ലാതിരിക്കാന്‍ ; ചൈനയുടെ അനീതിക്കെതിരെ വേറിട്ട പ്രതിഷേധം

21 JULY 2020 08:43 AM IST
മലയാളി വാര്‍ത്ത

ചൈനയിലെ ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതിഷേധ സ്വരങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെ ആയി. അവയെല്ലാം തന്നെ ആഗോള ശ്രദ്ധ നേടുകയും ചെയ്തു.എന്നാല്‍ ഇപ്പോള്‍ പ്രമുഖ ചിത്രകാരനായ ബ്രദര്‍ നട്ടിന്റെ പ്രതീഷേധം വ്യത്യസ്തമാകുകയാണ് . ബ്രദര്‍ നട്ടിന്റെ ഈ മൗനമായിരുന്നു കഴിഞ്ഞ 30 ദിവസം ചൈനയിലെ പ്രതിഷേധത്തിന്റെ ശബ്ദം. ഒരു മാസത്തേയ്ക്ക് വായ്ക്ക് മെറ്റല്‍ ക്ലിപ്പുകള്‍ ഉപയോഗിച്ച് 'പൂട്ട്' ഇട്ടിരിക്കുകയായിരുന്നു നട്ട്. ചൈനയില്‍ കോവിഡ് വ്യാപനത്തോട് അനുബന്ധിച്ച് പ്രതിഷേധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെയായിരുന്നു ബ്രദര്‍ നട്ട് എന്നറിയപ്പെടുന്ന ചൈനയിലെ പ്രമുഖ ചിത്രകാരന്റെ ഈ സമരം.
 #shutupfor30days ((30 ദിവസത്തേക്ക് അടച്ചിടുന്നു) എന്ന ഹാഷ്ടാഗും നട്ട് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. കൂടാതെ വെബ്‌സൈറ്റിലെ പേജ് കാണാതാകുമ്പോള്‍ വരുന്ന സന്ദേശമായ 404 എന്നെഴുതിയ പാക്കിംഗ് ടേപ്പും വായയ്ക്ക് ചുറ്റും ഒട്ടിച്ചുവച്ചു. നിരവധി വെബ്‌സൈറ്റുകള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിലുള്ള പ്രതിഷേധമാണ് ഇതിലൂടെ പ്രകടിപ്പിച്ചത്. എന്നാല്‍ തന്റെ യഥാര്‍ത്ഥ പേര് പ്രസിദ്ധീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബ്രദര്‍ നട്ട് പറയുന്നത്. .

അക്രമം, സെന്‍സര്‍ഷിപ് പോലുള്ളവയോട് ഒരു കലാകാരന്‍ എങ്ങനെ പ്രതികരിക്കുമെന്ന് നട്ടിനോട് ആരെങ്കിലും ചോദിച്ചാല്‍ പ്രതികരണം ഇങ്ങനെയായിരിക്കും: 'യുദ്ധം ചെയ്യുക, കലകൊണ്ട് തന്നെ.' അനീതിയും സെന്‍സര്‍ഷിപ്പും അക്രമവും കലാകാരന്‍മാര്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് ഈ മൗനസമരത്തിലൂടെ 39കാരനായ ബ്രദര്‍ നട്ട് ഉറക്കെ വിളിച്ചുപറയുന്നു. ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം രാജ്യത്ത് കുറഞ്ഞുവരുകയാണ്. രോഗവ്യാപനം കൂടിയതോടെ ചൈനയില്‍ അഭിപ്രായ സ്വാതന്ത്ര്യം കുറഞ്ഞു. എതിരഭിപ്രായം പറയുന്നവരെ നിശബ്ദരാക്കുന്ന നയമാണ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്.

ചൈനയില്‍ കൊറോണ വൈറസ് ബാധയെ കുറിച്ച് ആദ്യ മുന്നറിയിപ്പു നല്‍കിയ ഡോക്ടര്‍ ലീ വെന്‍ലിയാങ്ങിനെ ഭരണകൂടം ഭീഷണിപ്പെടുത്തി നിശബ്ദനാക്കുകയാണ് ചെയ്തത്. 2019 ഡിസംബറില്‍ വുഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത് സംബന്ധിച്ച് ആദ്യ മുന്നറിയിപ്പു നല്‍കിയത് ലീ വെന്‍ലിയാങ് ആയിരുന്നു. എന്നാല്‍ അപവാദ പ്രചാരണം ആരോപിച്ച് പൊലീസ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. അവസാനം ഫെബ്രുവരിയില്‍ ലീ വെന്‍ലിയാങ്ങും കോവിഡിന് കീഴടങ്ങി.
ഇതിനു പിന്നാലെ സമൂഹമാധ്യമത്തില്‍ വന്‍പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇതോടെയാണ് പ്രതിഷേധങ്ങള്‍ക്ക് വിലക്കിടാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചത്. ചില സമയങ്ങളില്‍ തന്റെ ജോലി ഒരു എന്‍ജിഒയുടെയോ ഒരു മാധ്യമപ്രവര്‍ത്തകന്റെയോ ജോലിയുമായി സാമ്യമുണ്ടെന്ന് തോന്നുന്നതായി ബ്രദര്‍ നട്ട് പറയുന്നു. അവരുടേത് പോലെ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അവ നേരിടാനുള്ള നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു.

കഴിഞ്ഞ മാസം നടന്ന 'മൗനസമരത്തില്‍' ഇടയ്ക്ക് സ്വയം സംസാരിച്ചിരുന്നതായി നട്ട് സമ്മതിക്കുന്നു. 'കലയുടെ ആവിഷ്‌കാരങ്ങള്‍ എപ്പോഴും ആവശ്യമാണ്. അവ വിള്ളലുകളില്‍ വളരുന്ന പുഷ്പങ്ങള്‍ പോലെയാണ്, മാത്രമല്ല ഏറ്റവും നിരാശാജനകമായ സമയത്തു പോലും നമ്മളെ നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.' നട്ട് പറയുന്നു.സാമൂഹിക വിഷയങ്ങളില്‍ മുമ്പും ശക്തമായി പ്രതികരിച്ചിട്ടുണ്ട് ബ്രദര്‍ നട്ട്. സാമൂഹിക അനീതികള്‍ക്കെതിരെ പ്രതികരിക്കുന്നതില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ ഉള്ള ഉത്തരവാദിത്തം തന്നെയാണ് തനിക്കുമുള്ളതെന്നാണ് അദ്ദേഹം പറയുന്നത്.
വായു മലിനീകരണത്തിനെതിരെ പ്രതിഷേധിക്കാന്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാക്വം ക്ലീനര്‍ തള്ളിക്കൊണ്ട് നട്ട് ബീജിംഗ് നഗരത്തിലൂടെ നടന്നിരുന്നു.ബീജിംഗ് ഒളിംപിക്‌സിനെ പരിഹസിച്ചുകൊണ്ട് നട്ട് ദീപശിഖാ റാലി നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന്, പോലീസ് അദ്ദേഹത്തെ 10 ദിവസം തടങ്കലിലാക്കി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് ട്രോളല്ല, രാഹുലിനെ ക്ലിഫ് ഹൗസിൽ ഒളിപ്പിച്ച് പിണറായിയുടെ കുബുദ്ധി. അടപടലം കോൺഗ്രസ്സ് വെട്ടിൽ.  (4 hours ago)

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്; ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ  (5 hours ago)

വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയത്... ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും.... ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി....  (5 hours ago)

ആ 61 കോടി കിട്ടിയതിവർക്ക് !! ഒന്നും രണ്ടുമല്ല ..പതിനാറ് മലയാളികുടുംബങ്ങളുടെ ജീവിതം ഇനി വേറെ ലെവൽ ഇനി ഇവരും കോടീശ്വരന്മാർ...  (5 hours ago)

പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഒരുമിച്ച് പുതുക്കാം പുതിയ സേവനം ആരംഭിച്ച് യുഎഇ ഭരണാധികാരി കോളടിച്ച് പ്രവാസികൾ ... മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  (5 hours ago)

'നാഫിസ് ചതിച്ചു പ്രവാസികൾ കൂട്ടത്തോടെ UAE വിടുന്നു...! 5 ലക്ഷം ദിർഹം പിഴ..! ജനുവരി 1 മുതൽ എല്ലാം മാറും  (5 hours ago)

പോക്‌സോ കേസില്‍ എട്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ വെറുതെവിട്ടു  (6 hours ago)

ഗോവ നിശാക്ലബില്‍ തീ ആളിപ്പടര്‍ന്നത് നൃത്ത പരിപാടിക്കിടെയെന്ന് റിപ്പോര്‍ട്ട്  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍; ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; 43 പേർ അറ  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചെന്നിത്തലയുടെ മൊഴിയെടുക്കാന്‍ എസ്‌ഐടി  (9 hours ago)

തോക്കുചൂണ്ടി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യവസായി രക്ഷപ്പെട്ടു  (9 hours ago)

സുരേഷ് ഗോപി നടനില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് എത്താന്‍ ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി  (9 hours ago)

വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ സ്മൃതി മന്ദാന  (9 hours ago)

Malayali Vartha Recommends